വിദ്യാമ്മ ​ഗർഭിണിയായ എന്റെ കാല് തടവി തന്നു; മരിച്ച ശേഷമാണ് അവർ പറഞ്ഞത് ഞാൻ അറിയുന്നത്; അഞ്ജിത

മലയാളി പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് ശ്രീവിദ്യ. സഹപ്രവർത്തകരിൽ മിക്കവർക്കും മറക്കാനാകാത്ത ഒരുപിടി ഓർമകൾ നൽകിയാണ് ശ്രീവിദ്യ ലോകത്തോട് വിട പറഞ്ഞത്. 2006 ലാണ് ശ്രീവിദ്യ മരിച്ചത്. കാൻസർ ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. കരിയറിന്റെ അവസാന ഘട്ടത്തിൽ സീരിയലുകളിൽ ശ്രീവിദ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ശ്രീവിദ്യക്കൊപ്പമുള്ള മറക്കാനാകാത്ത ഓർമ്മകൾ പങ്കുവെക്കുകയാണ് സീരിയൽ നടി അഞ്ജിത.

ശ്രീവിദ്യക്കൊപ്പം വർഷങ്ങൾക്ക് മുമ്പ് ദുർ​ഗ എന്ന സീരിയലിൽ അഞ്ജിത അഭിനയിച്ചിട്ടുണ്ട്. സീരിയൽ ടുഡേ ചാനലിൽ സംസാരിക്കവെയാണ് അഞ്ജിത ഓർമ്മകൾ പങ്കുവെച്ചത്. ശ്രീവിദ്യാമ്മ ആദ്യമായി ടെലിവിഷനിൽ അഭിനയിച്ചത് ഞങ്ങളുടെ സീരിയലിലാണ്. ആദ്യ ദിവസം മുതൽ വിദ്യാമ്മയ്ക്ക് എന്നോട് ഭയങ്കര അറ്റാച്ച്മെന്റ് ആയിരുന്നു. തിരുവനന്തപുരത്തേക്ക് മാറിയ ശേഷം ഒരു ഡാൻസ് ക്ലാസ് തുടങ്ങുമെന്നും അഞ്ജിത ആയിരിക്കും ആദ്യത്തെ സ്റ്റുഡന്റും ടീച്ചറുമെന്നും പലരോടും പറഞ്ഞിട്ടുണ്ടായിരുന്നു.

Anjitha, Srividya

വിദ്യാമ്മ മരിച്ച് ഒരു വർഷം കഴിഞ്ഞാണ് ഞാനിത് അറിയുന്നത്. പിന്നീടാണ് വി​ദ്യാമ്മയ്ക്ക് വേണ്ടി ഡാൻസ് സ്കൂൾ തുടങ്ങാൻ തീരുമാനിച്ചതെന്നും അഞ്ജിത ഓർത്തു. വിദ്യാമ്മ മരിക്കുമ്പോൾ ഞാൻ ​ഗർഭിണിയാണ്. കരയരുത് എന്ന് എല്ലാവരും പറഞ്ഞു. പൊട്ടിക്കരയാൻ പോലും പറ്റിയില്ലെന്ന് അഞ്ജിത ഓർത്തു.

ദുർ​ഗ സീരിയലിൽ അഭിനയിച്ചത് ​ഗർഭിണിയായിരിക്കെയാണ്. അന്ന് ശ്രീവിദ്യയും അണിയറ പ്രവർത്തകരും കാണിച്ച സ്നേഹം മറക്കാൻ പറ്റില്ലെന്നും അഞ്ജിത പറയുന്നു. ലൊക്കേഷനിൽ നിന്ന് മുരിങ്ങയില ഇറുത്ത് അവിടെ നിന്ന് തന്നെ തോരൻ ഉണ്ടാക്കിത്തരും. കൂടുതൽ സമയവും ലൊക്കേഷനിൽ തന്നെയാണ്. ഷൂട്ടിന് ചെന്നെെയിൽ നിന്ന് വരുമ്പോൾ വിദ്യാമ്മ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കിക്കൊണ്ട് തരും.

Anjitha

കുറേനേരം നിന്ന് അഭിനയിച്ചാൽ വിദ്യാമ്മ കാല് പിടിച്ച് മടിയിൽ വെച്ച് തടവി തരും. എനിക്ക് ആദ്യമൊക്കെ വല്ലാതെ തോന്നും. വിദ്യാമ്മ നമ്മുടെ കാല് പിടിച്ച് തടവുന്നല്ലോ എന്ന്. ഈ സാഹചര്യത്തിലൂടെ കടന്ന് പോകാൻ പറ്റിയില്ല. അതുകൊണ്ട് നിന്നെ കണ്ട് അതാസ്വദിക്കുകയാണെന്ന് വിദ്യാമ്മ പറയുമായിരുന്നെന്നും അഞ്ജിത ഓർത്തു.

​ഗോപിക എന്നാണ് മകളുടെ പേര്. കൃഷ്ണദാസ് മകനും. പാടാത്ത പൈങ്കിളിയിൽ മകൻ അഭിനയിച്ചിട്ടുണ്ട്. മകൾ ചന്ദനമഴയുൾപ്പെടെ രണ്ട് മൂന്ന് സീരിയലുകൾ അഭിനയിച്ചിട്ടുണ്ടെന്നും അഞ്ജിത ഓർത്തു. മകൾ ഇനി അഭിനയത്തിലേക്ക് ശ്രദ്ധ നൽകില്ല. അവൾക്ക് അവളുടേതായ ലക്ഷ്യങ്ങളുണ്ട്. അതേസമയം മകന് അഭിനയിക്കാനും സംവിധാനം ചെയ്യാനും താൽപര്യം ഉണ്ടെന്നും അഞ്ജിത പറഞ്ഞു. പ്ലസ് വണിലാണ് മകൻ പഠിക്കുന്നത്.

ഇൻഡ്സ്ട്രിയുടെ യഥാർത്ഥ്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചാലും ഫോക്കസ് ഉണ്ടെങ്കിൽ വിജയിക്കുമെന്നാണ് മകൻ പറയാറ്. എന്നാൽ പത്താം ക്ലാസ് കഴിഞ്ഞ മകനെ ഇനി നിന്റെ ഇഷ്ടത്തിന് പൊയ്ക്കോ എന്ന് പറയാൻ പറ്റില്ലെന്നും അഞ്ജിത വ്യക്തമാക്കി. പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അഞ്ജിത. വർഷങ്ങൾക്ക് മുമ്പേ അഭിനയ രം​ഗത്തുണ്ടായിരുന്നെങ്കിലും കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകിയതോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തു.

നടി വീണ്ടും സീരിയൽ രം​ഗത്ത് നിന്നും സജീവമായിട്ട് കുറച്ച് വർഷങ്ങളേ ആയുള്ളൂ. പാടാത്ത പൈങ്കിളിയിൽ നെ​ഗറ്റീവ് കഥാപാത്രത്തെയാണ് അഞ്ജിത അഭിനയിച്ചത്. സീരിയലും അഞ്ജിതയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടി. സംവിധായകൻ സുധീഷ് ശങ്കറാണ് അഞ്ജിതയുടെ ഭർത്താവ്. പാടാത്ത പൈങ്കിളി സംവിധാനം ചെയ്തതും ഇദ്ദേഹം തന്നെയാണ്.

More from Filmibeat

Read more about: sreevidya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X