പേളി മാണി മുതല്‍ പാര്‍വതികൃഷ്ണ വരെ, മിനിസ്‌ക്രീന്‍ താരങ്ങളുടെ ഈ വര്‍ഷം തരംഗമായ ചിത്രങ്ങള്‍
കോവിഡ് വ്യാപനം കാരണം സിനിമാ-സീരിയല്‍ മേഖലകളെല്ലാം വലിയ പ്രതിസന്ധി നേരിട്ട ഒരു വര്‍ഷമായിരുന്നു 2020. ഷൂട്ടിംഗെല്ലാം നിര്‍ത്തിവെച്ചതോടെ താരങ്ങളെല്ലാം വീട്ടില്‍ തന്നെയായി. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് പലരും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ലോക്ഡൗണ്‍ സമയത്തെല്ലാം താരങ്ങളുടെതായി വന്ന പോസ്റ്റുകളെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലായത്. താരങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം മിക്കപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

അതേസമയം മിനിസ്‌ക്രീന്‍ നായികമാരുടെതായി വന്ന ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വര്‍ഷം വൈറലായിരുന്നു. ആരാധകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ കൂടിയായിരുന്നു ഇത്. ഗര്‍ഭിണിയായ ശേഷം ശ്രീനിഷ് അരവിന്ദിനൊപ്പമുളള പേളി മാണിയുടെ ഒരു ചിത്രം ആരാധകര്‍ ഏറ്റെടുത്തു. ഓണം സമയത്ത് പേളിയുടെ വീട്ടില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചത്.
ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം
പേളിക്ക് പുറമെ നടി പാര്‍വതി കൃഷ്ണയുടെതായി വന്ന മിക്ക ഗര്‍ഭകാല ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. അടുത്തിടെയാണ് പാര്‍വതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിന് മുന്‍പ് നടി നടത്തിയ മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധേയമായി. പാര്‍വതിക്ക് പുറമെ അവതാരക ലക്ഷ്മി നക്ഷത്രയുടെതായി വന്ന ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. ഇതില്‍ ട്രെഡീഷല്‍ ലുക്കിലുളള നടിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു.

തിരക്കുകള്‍ക്കിടെയിലും ഫോട്ടോഷൂട്ടുകള്‍ക്കായും എപ്പോഴും സമയം കണ്ടെത്താറുളള താരമാണ് ലക്ഷ്മി നക്ഷത്ര. നടി മൃദുല വിജയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളും വൈറലായിരുന്നു. ഭാവി വരനും നടനുമായ യുവകൃഷ്ണയ്‌ക്കൊപ്പമുളള നടിയുടെ ചിത്രങ്ങളായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു താരജോഡികളുടെ എന്‍ഗേജ്‌മെന്‌റ് നടന്നത്. അറേഞ്ച്ഡ് മാര്യേജാണ് തങ്ങളുടെതെന്ന് എന്‍ഗേജ്‌മെന്റിന് ശേഷം നടന്ന അഭിമുഖങ്ങളില്‍ മൃദുല വിജയും യുവകൃഷ്ണയും ആരാധകരെ അറിയിച്ചിരുന്നു.


Click it and Unblock the Notifications