കുഞ്ചാക്കോ ബോബന്റെയും വിനീതിന്റെയുമൊക്കെ ശബ്ദം ഇദ്ദേഹത്തിന്റേതാണ്! രതിനിര്‍വേദത്തിലെ പപ്പുവിന്റെ വിശേഷങ്ങള്‍

മലയാളത്തില്‍ എക്കാലവും ചര്‍ച്ചയായിട്ടുള്ള സിനിമയാണ് രതിനിര്‍വേദം. സിനിമയിലെ പപ്പുവായി അഭിനയിച്ച നടന്‍ കൃഷ്ണ ചന്ദ്രന്‍ എല്ലാവര്‍ക്കും സുപരിചിതനുമാണ്. നടന്‍ എന്നതിലുപരി മികച്ചൊരു ഗായകന്‍ കൂടിയാണ് അദ്ദേഹമെന്നും ആരാധകര്‍ക്ക് അറിയാം. എന്നാല്‍ അദ്ദേഹം പാടി പാട്ടുകള്‍ ഏതൊക്കെയാണെന്ന് ചോദിച്ചാല്‍ അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല.

അത്തരത്തില്‍ കൃഷ്ണ ചന്ദ്രന്‍ പാടിയ പാട്ടുകളെ പറ്റിയും താരത്തിന്റെ കരിയറിനെ കുറിച്ചും രാഹുല്‍ മാധവന്‍ എന്നയാളെഴുതിയ കുറിപ്പ് വൈറലാവുകയാണ്. വിജയുടെ ലിയോ എന്ന സിനിമയില്‍ താമരപൂവ്ക്കും തണ്ണിയ്ക്കും എന്ന പാട്ട് ഉള്‍പ്പെടുത്തിയതിനെ കുറിച്ചായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്. എഴുത്തിന്റെ പൂര്‍ണരൂപം വായിക്കാം..

krishnachandran-vanitha

'എന്നും കാണുന്നയാള്‍ അല്ലെങ്കില്‍ ഒരു ഫ്രണ്ട്, അങ്ങേര് നമ്മുക്ക് ഏറ്റവും വേണ്ടപ്പെട്ടയാളായിരുന്നു എന്ന് അറിയുമ്പോ ഒരു ഫീല്‍ ഇല്ലേ അതാണ് പശുംപൊന്നിലെ താമരപൂവ്ക്കും തണ്ണിക്കും എന്ന പാട്ട് പാടിയത് നമ്മുടെ പ്രിയങ്കരനായ കൃഷ്ണചന്ദ്രന്‍ ആയിരുന്നു എന്നറിഞ്ഞപ്പോള്‍ എനിക്കു കിട്ടിയത്. കാരണം ഇത്രയും കാലം ഈ പാട്ട് കേട്ടു കണ്ടു എന്നല്ലാതെ ഇത് പാടിയത് ഇങ്ങേരാണ് എന്നറിയില്ലായിരുന്നു.

ലിയോയിലൂടെ ഈ പാട്ടിനെ വീണ്ടും പൊക്കിയ ലോഗിക്ക് എന്റെ വക ഒരു തേങ്ക്‌സ്.. എന്തായാലും ഈ ഒരു സംഗതി പോസ്റ്റാക്കിയ സ്ഥിതിക്ക് അദ്ദേഹത്തെ കുറിച്ച് മൂന്നാല് അല്ല എഴെട്ട് വാചകം എഴുതാതെ പോകുന്നത് ശരിയല്ല. കൃഷ്ണചന്ദ്രന്‍ ഒരു ബഹുമുഖ പ്രതിഭയാണ്. അഭിനയം, പാട്ട്, ഡബ്ബിങ് ഇതെല്ലാം അദ്ദേഹത്തിന്റെ കൈയില്‍ ഭദ്രമാണ്.

അങ്ങേരുടെ പാട്ടുകള്‍ നിരവധിയുണ്ടെങ്കിലും എനിക്കു ഏറ്റവും ഇഷ്ടം അല്ലെങ്കില്‍ ഞാന്‍ പാടി രസിക്കാറുള്ളത് മംഗളം നേരുന്നു എന്ന പടത്തിലെ എം ഡി രാജേന്ദ്രന്‍ - ഇളയരാജ ടീം ഒരുക്കിയ 'അല്ലിയിളം പൂവോ' എന്ന ഗാനമാണ്. പോസ്റ്റ് എഴുതുമ്പോള്‍ പോലും പാടാന്‍ തോന്നുന്നയത്രയും ഇഷ്ടമുള്ള ഗാനം.

സന്ധ്യക്ക് വിരിഞ്ഞ പൂവിലെ 'മഞ്ഞും കുളിരും', ഡേയ്‌സിയിലെ 'തെന്മഴയോ', ഇണയിലെ 'വെള്ളിചെല്ലം വിതറി', എന്നീ പാട്ടുകളും കേള്‍ക്കാന്‍ ഇഷ്ടമുള്ളതാണ്. അഭിനയത്തിന്റെ കാര്യം പറഞ്ഞാല്‍ രതിനിര്‍വേദത്തിലെ പപ്പു, അതാണ് എന്നും എന്റെ ഫേവറിറ്റ്. എജ്ജാതി ചുള്ളന്‍ ചെക്കന്‍.

krishnachandran-vanitha

ഭരതന്‍ - പത്മരാജന്‍ ടീമിന്റെ പെര്‍ഫെക്ട് കാസ്റ്റിംഗ്. യുവജനോത്സവം, ഉണരൂ, ഈ അടുത്ത് വന്ന ആനന്ദം പരമാനന്ദം എന്നീ പടങ്ങളിലെ അദ്ദേഹത്തിന്റെ റോളുകള്‍ ഓര്‍മ്മയിലുണ്ട്. മേല്‍ പറഞ്ഞ രണ്ടു മേഖലയിലും കഴിവ് തെളിയിച്ചെങ്കിലും അദ്ദേഹത്തിന് ഗവണ്മെന്റ് അവാര്‍ഡ് നല്‍കിയത് ഡബ്ബിങ്ങില്‍ കില്ലാഡിയായപ്പോഴാണ്.

കാബൂളിവാലയില്‍ വിനീതിനും അനിയത്തിപ്രാവില്‍ കുഞ്ചാക്കോ ബോബനും ശബ്ദം നല്‍കിയപ്പോള്‍ കിട്ടിയത് രണ്ടു സ്റ്റേറ്റ് അവാര്‍ഡുകളാണ്. വിനീത്, റഹ്മാന്‍ എന്നിവര്‍ക്ക് കുറെയധികം ചിത്രങ്ങളിലും ജയസൂര്യ, സഞ്ജയ് മിത്ര, പ്രശാന്ത്, ഷിജു, വിക്രം എന്നിവര്‍ക്ക് ചുരുക്കം ചിത്രങ്ങളിലും ഇദ്ദേഹം ശബ്ദം നല്‍കിയിട്ടുണ്ട്. നടി വനിതയാണ് ഭാര്യ.'

മുപ്പതോളം സിനിമകളില്‍ അഭിനയിക്കുകയും ആയിരത്തിരലധികം പാട്ടുകള്‍ പാടുകയും ചെയ്തിട്ടുള്ള താരമാണ് കൃഷ്ണ ചന്ദ്രന്‍. തമിഴിലും മലയാളത്തിലുമടക്കം താരം പാടിയിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തില്‍ പാടി കൊണ്ടാണ് താരം തമിഴ് സിനിമയിലേക്ക് എത്തുന്നത്. അധികമാരും അറിയാത്ത പല നേട്ടങ്ങളും സ്വന്തമാക്കിയിട്ടുള്ള താരമാണ് കൃഷ്ണ ചന്ദ്രനെന്ന് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ പരിശോധിച്ചാലേ മനസിലാവുകയുള്ളുവെന്നാണ് ആരാധകരും പറയുന്നത്.

More from Filmibeat

Read more about: krishnachandran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X