For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിന്‍ ആ രോഗവിവരം ബിഗ് ബോസില്‍ പറയാത്തത് എന്താണ്? ശരിക്കും റിയല്‍ ഗെയിമര്‍ ഇതല്ലേന്ന് ആരാധകര്‍

  |

  ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഡോ. റോബിന്‍ രാധകൃഷ്ണന്‍. മറ്റ് താരങ്ങള്‍ക്കൊന്നും ലഭിക്കാത്ത പിന്തുണയാണ് റോബിന്‍ സ്വന്തമാക്കിയത്. എന്നാല്‍ പുറത്ത് വന്നതിന് ശേഷം ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ താരം നടത്തിയിരുന്നു. അതിലൊന്ന് തന്റെ അസുഖവിവരമാണ്.

  തലയ്ക്ക് പിന്നില്‍ ഒരു ട്യൂമര്‍ ഉണ്ടെന്നും കുറേ വര്‍ഷങ്ങളായി താന്‍ അതുമായി മുന്നോട്ട് പോവുകയാണെന്നുമൊക്കെയാണ് റോബിന്‍ പറഞ്ഞത്. ഇക്കാര്യങ്ങള്‍ ബിഗ് ബോസിനുള്ളിലോ പുറത്ത് വന്നതിന് ശേഷമോ റോബിന്‍ ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല. ഒരു യഥാര്‍ഥ ഗെയിമറായത് കൊണ്ടാണ് റോബിന്‍ അങ്ങനെ പെരുമാറിയതെന്നാണ് ആരാധകര്‍ പറയുന്നത്.

  'സത്യത്തില്‍ നമ്മള്‍ 70 ദിവസം വരെ വോട്ട് ചെയ്തത് എത്ര നല്ല മനുഷ്യനാണ് തന്റെ രോഗവിവരം ഒരിടത്തും പറയാതെ ആ വേദന എല്ലാം കടിച്ചമര്‍ത്തി അദ്ദേഹം പിടിച്ചു നിന്നു. റോസിനും ജാസ്മിന്‍ ഹിറ്റ് അടിച്ചപ്പോള്‍ അദ്ദേഹത്തിന് വേണേല്‍ പറയാമായിരുന്നു. പക്ഷേ അന്നേരം അദ്ദേഹം പറഞ്ഞില്ല.

  നാലഞ്ച് ദിവസം സീക്രട്ട് റൂമില്‍ കിടത്തി ഇത്രയൊക്കെ ടോര്‍ച്ചറിങ് അനുഭവിച്ചിട്ടും തന്റെ അസുഖത്തിന് കാര്യം ഒരിക്കല്‍ പോലും പറയാതെ എല്ലാം ഗെയിം ആയി കണ്ട മനുഷ്യന്‍ റോബിന്‍ നിങ്ങള്‍ തന്നെയാണ്.

  Also Read: കോടികൾ നഷ്ടമായിട്ടും ആ ദുഃഖം മാറാൻ കാരണമുണ്ട്; ശ്രീദേവിയും ജയപ്രദയും എന്റെ ബ്രെഡ്ഡും ബട്ടറുമാണെന്ന് ജീതേന്ദ്ര

  സീസണ്‍ ഫോര്‍ വിജയ് ഒരിക്കല്‍ കൂടി തെളിയിക്കുന്നു. ഇതിനു മുന്‍പുള്ള പല മത്സരാര്‍ത്ഥികളും തന്റെ രോഗവിവരം പറഞ്ഞു സഹതാപ തരംഗം ഉണ്ടാക്കിയ വോട്ട് ചോദിച്ചിട്ടുണ്ട്. എല്ലാവരില്‍ നിന്നും നിങ്ങളൊരു വ്യത്യസ്തം തന്നെ. നിങ്ങള്‍ക്ക് വോട്ട് ചെയ്തില്‍ അഭിമാനിക്കുന്നു. ഡോക്ടര്‍ റോബിന്‍ നിങ്ങളാണ് ശരിക്കും റിയല്‍ ഗെയിമര്‍' എന്നുമാണ് ആരാധകര്‍ പറയുന്നത്.

  Also Read: ലിപ്‌ലോക് ചെയ്യാനുള്ള അനുവാദമല്ലേ വേണ്ടത്; കെയറിങ്ങാണ് ഏട്ടൻ്റെ ലൈനെന്ന് ചാക്കോച്ചനെ കളിയാക്കി പിഷാരടിയും

  റോബിന്‍ എങ്ങനെയാണ് നല്ലൊരു ഗെയിമര്‍ ആയതെന്നും അദ്ദേഹത്തെ ആളുകള്‍ സ്‌നേഹിക്കാനുള്ള കാരണത്തെ കുറിച്ചുമൊക്കെ ഫാന്‍സ് പറയുന്നുണ്ട്. 'ഇതുവരെയുള്ള ബിഗ് ബോസ് മത്സരാര്‍ഥികളെ വച്ച് ഏറ്റവും നല്ല പ്ലെയര്‍ റോബിനാണെന്ന് ഉറപ്പിച്ച് പറയാം. ഇതുവരെയുള്ള ബിഗ് ബോസിന്റെ നാല് സീസണുകള്‍ നോക്കിയാലും ഒരുപാട് പേര്‍ അവരുടെ ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമൊക്ക പറഞ്ഞ് സിംപതി പിടിച്ച് പറ്റി ഗെയിമില്‍ മുന്നോട്ട് പോയിട്ടുണ്ട്.

  Also Read: ഭര്‍ത്താവ് എവിടെയാണെന്നാണ് എല്ലാവരും ചോദിച്ചത്? മനീഷിനെ കുറിച്ചുള്ള ചോദ്യത്തിന് ശരണ്യ ആനന്ദിന്റെ മറുപടി

  പക്ഷേ ഈ മനുഷ്യന്‍ അസുഖത്തിന്റെ കാര്യം ഒരിക്കലും പറഞ്ഞില്ല. കാരണം ഒരു സിംപതി അയാള്‍ക്ക് ആവശ്യമില്ലായിരുന്നു. അന്ന് ഹിറ്റ് അടിച്ച് പ്രശ്‌നമായപ്പോള്‍ നാല് ദിവസം വരെ അദ്ദേഹത്തെ ഒരു മുറിയില്‍ തനിച്ച് നിര്‍ത്തി. അപ്പോള്‍ പോലും അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. ഇനി ബിഗ് ബോസില്‍ പോവുന്ന എല്ലാവര്‍ക്കും ഇതൊരു മാതൃകയാണ്.

  അസുഖത്തിന്റെ പേരിലോ സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിലോ, ഐഡിന്റിറ്റി ജെന്‍ഡറിന്റെ പേരിലോ, സിംപതി പിടിച്ച് പറ്റി ഗെയിം കളിക്കാതെ എങ്ങനെ ഗെയിം കളിക്കാമെന്ന് എന്ന് ഇദ്ദേഹം കാണിച്ച് തന്നുവെന്നും' ആരാധകര്‍ പറയുന്നു.


  English summary
  Viral Post About Bigg Boss Fame Dr. Robin Radhakrishnan's Health Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X