നസ്രിയ പറഞ്ഞ അതേ ഫീല്‍, കുഞ്ചാക്കോ ബോബനോടുള്ള ഇഷ്ടത്തിന് പിന്നിലെ കാരണം പറഞ്ഞ് ആരാധകര്‍

പിറന്നാള്‍ ദിനത്തില്‍ കുഞ്ചാക്കോ ബോബന് ആശംസ അറിയിച്ച് ആരാധകരും എത്തിയിരുന്നു. ഫാന്‍സ് ഗ്രൂപ്പിലൂടെ താരത്തെക്കുറിച്ചുള്ള കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം. 1997 മാർച്ച്‌ 24 , അന്നാണ് ആ ബോംബ് വീണത്. കാല്പനികതയുടെ പുതിയ ഭാവതലങ്ങൾ കുത്തി നിറച്ച മാരക പ്രഹര ശേഷിയുള്ള ഒരു റൊമാന്റിക് ബോംബ്. ചുട്ടു പൊള്ളുന്ന ആ വേനൽക്കാലത്തെ കുളിരണിയിച്ച അക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സംവിധായകൻ ഫാസിൽ ആയിരുന്നു.

നസ്രിയ പറഞ്ഞത് പോലെ

നസ്രിയ പറഞ്ഞത് പോലെ

നസ്രിയ പറഞ്ഞ അടിവയറ്റിൽ മഞ്ഞ് വീഴുമ്പോൾ ഉള്ള ഫീലുണ്ടല്ലോ,അതായിരുന്നു ഒരു കാലത്തെ ചാക്കോച്ചൻ സിനിമകൾ. പാട്ടും,ഡാൻസും,റൊമാൻസുമായി കുഞ്ചാക്കോ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടി. സിനിമകളുടെ ജയപരാജയങ്ങൾക്കപ്പുറത്ത് ചാക്കോച്ചൻ എന്ന സെൻസേഷണൽ ഹീറോ മലയാളികളുടെ പ്രത്യേകിച്ച് പെൺകുട്ടികളുടെ സ്ഥിരം ചർച്ചാ വിഷയമാവുകയായിരുന്നു.

കുഞ്ചാക്കോ എഫക്ട്

കുഞ്ചാക്കോ എഫക്ട്

കുഞ്ചാക്കോ എഫക്ട് കാരണം അന്നത്തെ ശരാശരി കലിപ്പന്മാർക്കും കാമുകിമാരുടെ മുന്നിൽ അൽപ്പ സ്വൽപ്പം റൊമാന്റിക് ആകാതെ പിടിച്ചു നിൽക്കാൻ പറ്റാതായി. തുടക്ക കാലത്തെ അഭിനയത്തിലെ പോരായ്മകൾ ഒന്നും ഫാൻസിന് ഒരു വിഷയമായിരുന്നില്ല. അതിനെയെല്ലാം മറച്ചു വെക്കാൻ പ്രാപ്തമായ എലമെന്റ്സ് ചാക്കോച്ചനിൽ ശക്തമായിരുന്നു എന്നതാണ് ശരി..അന്ന് ചാക്കോച്ചനെ ട്രെൻഡ് സെറ്റർ ആക്കി നിർത്തുന്നതിൽ ഗാനങ്ങൾ വഹിച്ച പങ്കും നിസ്സാരമല്ല...ഒരു വിധം എല്ലാ സിനിമകളിലും എണ്ണം പറഞ്ഞ പാട്ടുകളാണ് ചാക്കോച്ചന് കിട്ടിയത്.

കണ്ണും പൂട്ടി

കണ്ണും പൂട്ടി

കുഞ്ചാക്കോ ബോബൻ അഭിനയിച്ച സിനിമയാണെങ്കിൽ അതിലെ പാട്ടുകൾ കേൾക്കുന്നതിനും മുന്നേ ഓഡിയോ കാസറ്റ് കണ്ണും പൂട്ടി വാങ്ങാമായിരുന്നു. ഡാൻസ് സീനുകളിൽ ചാക്കോച്ചൻ കാണിക്കുന്ന എനർജിയും,ഫീലും, സ്ക്രീൻ പ്രസന്റ്സും മലയാളത്തിൽ മറ്റൊരു നടനും ഇന്നും അവകാശപ്പെടാൻ സാധിക്കില്ല.
മയിൽപ്പീലിക്കാവിലെ ഫാസ്റ്റ് നമ്പർ തൊട്ട് ഇത് വരെയുള്ള പെർഫോമൻസ് നോക്കിയാൽ മോളിവുഡിലെ മോസ്റ്റ് സ്റ്റൈലിഷ് ഡാൻസർ സ്ഥാനത്ത് ചാക്കോച്ചന്റെ അപ്രമാദിത്വമാണ് കാണാൻ കഴിയുക.

 ഇഷ്ട്ടം

ഇഷ്ട്ടം

2018 ലെ വനിതാ ഫിലിം അവാർഡ് നെറ്റ് ഷോയിൽ മലയാളത്തിലെ യുവതാരനിരയെ സാക്ഷി നിർത്തി ചാക്കോച്ചൻ തകർത്തു വാരുന്നത് രസമുള്ള ഒരു കാഴ്ചയായിരുന്നു. ആ വൈറൽ വീഡിയോ കണ്ട സകലരും ഒരു പുഞ്ചിരിയോട് കൂടിയാവും അത് കണ്ട് തീർത്തിട്ടുണ്ടാവുക. മലയാളികൾക്ക് പൊതുവിലുള്ള ആ ഇഷ്ട്ടം തന്നെയാണ് ചാക്കോച്ചന്റേയും കൈ മുതൽ. അത് കൊണ്ടാണ് ഫാസിൽ വർഷിച്ച ബോംബിനേക്കാൾ വീര്യം കൂടിയ ബോംബുകൾ ബോക്സോഫീസിൽ പൊട്ടിയിട്ടും ഇടവേളയ്ക്ക് ശേഷം ഒരു ഗംഭീര തിരിച്ചു വരവ് സാധ്യമായത്.

റൊമാന്റിക് ഹീറോ

റൊമാന്റിക് ഹീറോ

സാധാരണ ഗതിയിൽ റൊമാന്റിക് ഹീറോ എന്ന് പേരെടുത്ത ശേഷം ഫീൽഡ് വിട്ട് പോയ നടന് അത്തരമൊരു സ്വീകരണം ഉണ്ടാവാൻ സാധ്യത ഇല്ലാത്തതാണ്. ശങ്കറിനും,
റഹ്‌മാനും കിട്ടാത്ത ആനുകൂല്യം ചാക്കോച്ചന് സിനിമാ പ്രവർത്തകരും, പ്രേക്ഷകരും ഒരു പോലെ കൊടുത്തതിന് പിന്നിലും. ആ ഇഷ്ടക്കൂടുതൽ തന്നെയാണ് കാരണം ആ ഇഷ്ട്ടങ്ങളോടും, പ്രതീക്ഷകളോടും നീതി പുലർത്തുന്ന പ്രകടനമാണ് ചാക്കോച്ചൻ പിന്നീട് കാഴ്ച വെച്ചത്.

ഗെറ്റപ്പ് ചേഞ്ച്‌

ഗെറ്റപ്പ് ചേഞ്ച്‌

മലയാള സിനിമയുടെ ഗതി മാറ്റങ്ങൾക്കൊപ്പം ചാക്കോച്ചനും മാറി സഞ്ചരിക്കാൻ തുടങ്ങി. മീശയിലോ,മുടിയിലോ കത്രിക വെക്കാൻ സമ്മതിക്കാതിരുന്ന കാലത്ത് നിന്നും ഗെറ്റപ്പ് ചേഞ്ച്‌ പതിവ് കാഴ്ചയായി. സോളോ സിനിമകൾ മാത്രമേ ചെയ്യൂ എന്ന പിടിവാശികൾ ഒന്നും തന്നെ ഇല്ലാതെ മൾട്ടി സ്റ്റാർ ചിത്രങ്ങളിലും, സ്ത്രീ പക്ഷം സംസാരിക്കുന്ന സിനിമകളിലും, പരീക്ഷണ സിനിമകളിലും ഒരു പോലെ ചാക്കോച്ചൻ പെർഫോം ചെയ്തു.. അത്തരം സിനിമകളിലെ പല മികച്ച പ്രകടനങ്ങളും അണ്ടർ റേറ്റഡും ആയി മാറി എന്നത് മറ്റൊരു വസ്തുത.

കാത്തിരിക്കുന്നു

കാത്തിരിക്കുന്നു

പരിമിതികളെ കഴിയും വിധം വകഞ്ഞു മാറ്റി മുന്നോട്ട് നീങ്ങുമ്പോൾ അഭിനയത്തിൽ പ്രത്യേകിച്ച് സീരിയസ് റോളുകളിൽ കാണിക്കുന്ന കയ്യടക്കം
അഭിനന്ദനാർഹമാണ്. മറ്റൊന്ന് ത്രില്ലർ സിനിമകളും കുഞ്ചാക്കോ ബോബനും തമ്മിലുള്ള ഡെഡ്ലി കോമ്പിനേഷനാണ്..അത് ട്രാഫിക്കും,സീനിയേഴ്‌സും,വേട്ടയും,
അഞ്ചാം പാതിരയും പോലുള്ള സിനിമകൾ കൊണ്ടവസാനിക്കുന്ന ഒന്നല്ല. നായാട്ടും,നിഴലും,ജോൺ പോൾ സിനിമയും അടക്കമുള്ളവ ത്രില്ലർ പ്രേമികളെ കാത്തിരിക്കുന്നു.

Recommended Video

നായകനായും വില്ലനായും തിളങ്ങിയ യുവനായകന്മാർ | filmibeat Malayalam
ജൂനിയർ ചാക്കോച്ചന്റെ

ജൂനിയർ ചാക്കോച്ചന്റെ


ജൂനിയർ ചാക്കോച്ചന്റെ വരവ് നിറഞ്ഞ മനസ്സോട് കൂടിയാണ് ഏവരും സ്വീകരിച്ചത്. ഹെയിറ്റേഴ്‌സ് ഇല്ലാത്ത നടൻ എന്ന് വിളിക്കുന്നത് വെറുതെയല്ല എന്നർത്ഥം..കണ്ടിരിക്കാൻ ഏറ്റവും രസകരമായ ഇന്റർവ്യൂ കൊടുക്കുന്ന നടൻ കൂടിയാണ് കുഞ്ചാക്കോ ബോബൻ..ഓരോ ചോദ്യത്തിനും വ്യക്തവും,സ്പഷ്ടമായ മറുപടി അയാൾക്കുണ്ട്...അത് സിനിമയെ കുറിച്ചായാലും ജീവിതത്തെ കുറിച്ചായാലും. എന്തായാലും അങ്ങനെ എളുപ്പം എഴുതി മായിക്കാൻ പറ്റുന്ന ഒരു പേരല്ല ചാക്കോച്ചന്റേത്...അഭിനയത്തിന്റെ അടിത്തട്ടിൽ വരെ ചെന്ന് നീന്തി തീമിർക്കുന്ന വൻ സ്രാവുകൾക്കിടയിൽ 23 വർഷങ്ങളായി മലയാള സിനിമയുടെ സൗമ്യ മുഖമായി കുഞ്ചാക്കോ ബോബനും നീന്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X