പിഷാരടിയെ മമ്മൂട്ടി അടിമയാക്കി? എവിടെ പോയാലും കൂടെ കാണും! പോസ്റ്റിന് താഴെ രസകരമായ കമന്റുമായി ആരാധകര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടി ഭ്രമയുഗം എന്ന സിനിമയിലൂടെ ഗംഭീര പ്രകടനം കാഴ്ച വെച്ച് തിയേറ്ററുകള്‍ ഭരിച്ച് കൊണ്ടിരിക്കുകയാണ്. പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അഭിനയമികവാണ് താരരാജാവ് വീണ്ടും നല്‍കിയത്. അതേസമയം മമ്മൂട്ടിയെ കുറിച്ചുള്ള ചില രസകരമായ കഥകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.
മമ്മൂട്ടി എവിടെ പോയാലും നടനും സംവിധായകനുമായ രമേഷ് പിഷാരടി കൂടെയുണ്ടാവും. സിനിമയുടെ പ്രൊമോഷനോ താരവിവാഹങ്ങളോ തുടങ്ങി എന്തിനും ഏതിനും മമ്മൂട്ടിയുടെ ചുറ്റുമുള്ളവരില്‍ പ്രധാനി പിഷാരടിയാണ്. അതെന്ത് കൊണ്ടാണ് പിഷാരടി ഒപ്പം നടക്കുന്നതെന്നാണ് സിനിമാസ്വാദകരുടെ ഗ്രൂപ്പില്‍ വന്നൊരു പോസ്റ്റില്‍ ചോദിക്കുന്നത്. ഇതിന് താഴെ രസകരമായ കമന്റുകളാണ് വന്നിരിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വന്‍ എന്ന സിനിമ സംവിധാനം ചെയ്തതിന് ശേഷം പിടിച്ച് അടിമ ആക്കിയതാണെന്നാണ് പോസ്റ്റിന് താഴെ ഒരാള്‍ കമന്റിട്ടിരിക്കുന്നത്. പിഷാരടിയെ ഒറ്റക്ക് വിട്ടാല്‍ പുള്ളി പോയി വേറൊരു 'ഗാനഗന്ധര്‍വന്‍' എഴുതിക്കൊണ്ട് വരില്ലെന്ന് എന്താണുറപ്പ്. റിസ്‌ക് എടുക്കണ്ടല്ലോ. ഒരാള്‍ കൂടെ നടക്കുന്നത് മമ്മൂക്കക്ക് വലിയൊരു ചെലവും അല്ല. പകിട കളിച്ച് സമയം പണയം വെച്ചു എന്നു തോന്നുന്നു.. എന്നിങ്ങനെ താരങ്ങളെ കളിയാക്കി കൊണ്ടുള്ള നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.
അതേ സമയം മമ്മൂട്ടി കമ്പനിയുടെ കാര്യങ്ങള്‍ നോക്കുന്നത് പിഷാരടി ആണെന്ന് തുടങ്ങി അദ്ദേഹം വന്നതിന് ശേഷം ഗുണം താരത്തിനാണെന്ന് പറഞ്ഞ് താരങ്ങളെ അനുകൂലിച്ചുള്ള കമന്റുകളും വരുന്നുണ്ട്. എന്തായാലും പുള്ളി കൂടെ കൂടിയേപ്പിന്നെ മമ്മൂട്ടിക്ക് നല്ലകാലം ആണ്. പിഷാരടി നല്ല ക്രീയേറ്റീവ് വ്യക്തി ആണ്. മമ്മൂട്ടിക്ക് അദേഹത്തിന്റെ സാന്നിധ്യം ഗുണം ചെയ്യുന്നുണ്ടാകും. മാത്രമല്ല സോഷ്യല്‍ മീഡിയ ട്രെന്‍ഡ് പിഷാരടിയ്ക്ക് അറിയാം. അത് മമ്മൂട്ടിക്ക് ഗുണമാണ് ഉണ്ടാക്കുന്നത്.
മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ട ആളുകള്‍ എപ്പോഴും കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതോണ്ട് പിഷാരടി ഉള്‍പ്പെടെ പലരെയും എപ്പോഴും വിളിച്ച് കൂടെ നിര്‍ത്തും. അവരാരും വലിഞ്ഞ് കേറി വരുന്നവരല്ല. ഇതേപ്പറ്റി നടന്‍ കുഞ്ചന്‍ അടക്കമുള്ള താരങ്ങള്‍ അഭിമുഖങ്ങളില്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.

പിന്നെ മമ്മുട്ടി, നമ്മള്‍ കാണുന്ന ഒരു ചുള്ളന്‍ നടനും പുറമെ കാണുന്ന ഭംഗിയും അഭിനയമികവും എന്നതിനൊക്കെ ഉപരി അദ്ദേഹത്തിന് പ്രായം ഉണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ ചെറിയ ഓര്‍മ്മ കുറവുകള്‍, കണ്‍ഫ്യൂഷന്‍സ്, ശരീരിക ബുദ്ധിമുട്ടുകള്‍ എല്ലാം ഉണ്ടാവാം, അത് മറികടകാനായി ഏറെ പ്രിയപ്പെട്ട, വിശ്വസിക്കാന്‍ പറ്റിയ ചിലരെ എപ്പോഴും കൂടെ കൂട്ടേണ്ടി വരും, ആ പട്ടികയില്‍ ഇടം പിടിച്ച ഒരു നല്ല മനുഷ്യനാണ് പിഷാരടി... എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
അതേ സമയം ഇതേ കാര്യം മുന്‍പ് പിഷാരടിയോടും ചോദിച്ചിരുന്നു. ഒരഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മമ്മൂട്ടിയുടെ കൂടെ നിരന്തരം പോകുന്നതിന് പിന്നിലെ കാരണമെന്താണെന്ന ചോദ്യം ഉയരുന്നത്. ഇതിന് തന്റെയൊരു അനുഭവകഥയാണ് നടന്‍ പങ്കുവെച്ചത്. തന്റെ തുടക്കക്കാലത്ത് ഒരു സ്ഥലത്ത് പരിപാടിയ്ക്ക് പോയി. തിരികെ പോകാന്‍ നേരത്ത് തന്നെക്കാളും പ്രധാന്യമുള്ള ഒരാളെ കൂടി കാറില്‍ കയറ്റിയതോടെ സ്ഥലമില്ലാതെയായി. നീ ഇവിടെ നില്‍ക്ക്, ഇവരെ കൊണ്ട് വിട്ടിട്ട് വരാമെന്ന് പറഞ്ഞ് അവര്‍ പോയി.
ഞാന്‍ രാത്രി മൊത്തം കാത്തുനിന്നു. ഇനി വരുമ്പോള്‍ എന്നെ കണ്ടില്ലെങ്കിലോ എന്ന് കരുതി അവിടൊരു മരത്തിന് സൈഡില്‍ കിടന്ന് ഉറങ്ങി. രാവിലെ ഒന്‍പതര കഴിഞ്ഞപ്പോഴാണ് എഴുന്നേല്‍ക്കുന്നത്. അവര്‍ കൂട്ടാന്‍ വന്നതുമില്ല. ഒടുവില്‍ ബസില്‍ കയറി താന്‍ വീട്ടില്‍ പോവുകയാണ് ചെയ്തത്. അങ്ങനെ കാറില്‍ പോലും കയറാന്‍ പറ്റാതെ നില്‍ക്കേണ്ടി വന്ന താനാണ് ഇന്ന് മലയാള സിനിമയുടെ താരരാജാവിനൊപ്പം അദ്ദേഹത്തിന്റെ കാറില്‍ പോകുന്നതെന്നാണ് പിഷാരടി പറഞ്ഞത്.


Click it and Unblock the Notifications











