പൃഥ്വിരാജിന്റെ ഡ്രൈവറായ കുമാരന്‍! ബാലുവിന്റെ അച്ഛന്‍, തിലകനെ പോലൊരു നടനെ ഓര്‍ത്ത് പ്രേക്ഷകന്‍

പൃഥ്വിരാജും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സച്ചി ഒരുക്കിയ സിനിമയാണ് അയ്യപ്പനും കോശിയും. കഴിഞ്ഞ ആഴ്ച തിയറ്ററുകളിലേക്ക് എത്തിയ ചിത്രം തരംഗമായി കൊണ്ടിരിക്കുകയാണ്. നായകന്മാര്‍ മുതല്‍ ചിത്രത്തിലെ ഓരോ അഭിനേതാക്കളും മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ ഡ്രൈവറായ കുമാരന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും സജീവ സാന്നിധ്യമായി മാറി കൊണ്ടിരിക്കുന്ന കോട്ടയം രമേശ് ആണ്. അദ്ദേഹത്തെ കുറിച്ച് വിപന്‍ നാഥ് എന്ന പ്രേക്ഷകന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

'ഒന്നു പകച്ചു പോയാല്‍ പിന്നെ മനുഷ്യനെ പത്ത് പൈസക്ക് കൊള്ളത്തില്ല' ഡ്രൈവര്‍ കുമാരേട്ടന്‍ അല്ല കുമാരന്‍ എന്ന സാരഥിയുടെ ഉപേദേശമാണിത്. അതിലുപരി സൂചനയുമാണ്. കുമാരനെ പോലെ ആത്മാര്‍ത്ഥതയും കൂറുമുള്ള തൊഴിലാളികള്‍ വെള്ളിത്തിരയില്‍ തന്നെ വിരളമാണ്. ചിത്രത്തില്‍ കുമാരനെ കാണിക്കുമ്പോഴൊക്ക എന്തോ മഹാനടന്‍ തിലകനെ ഓര്‍ത്തു പോയി. ശബ്ദത്തിലുള്ള സാമ്യത, ചില ചേഷ്ടകള്‍,ശരീരഭാഷാ അങ്ങനെ എല്ലാം കൊണ്ടും.. ഇത് ആദ്യമായല്ല 'വൈറസ് ' എന്ന സിനിമയില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ആയി വന്നപ്പോഴും ഇതേ അവസ്ഥയായിരുന്നു. ഇനി തിലകന്‍ സര്‍ന്റെ അനിയനും മറ്റുമാണോ? ചോദ്യങ്ങള്‍ അതിന്റെ ഉത്തരം കണ്ടെത്തി.

Recommended Video

Prithviraj Sukumaran Apologises Over Driving License Dialogue | FilmiBeat Malayalam

kottayam-ramesh

തിരുവനന്തപുരം സൗപര്‍ണിക, അക്ഷരകല, അശ്വതി, കോട്ടയം നാഷണല്‍, പാലാ കമ്മ്യൂണിക്കേഷന്‍സ്, പൂഞ്ഞാര്‍ നവധാര, അരീന കൊല്ലം, എന്‍. എന്‍ പിള്ളയുടെ വിശ്വകേരള കലാസമിതി, തൃശൂര്‍ കലാനിലയം എന്നീ പ്രസിദ്ധ സമിതികളിലൂടെ അഹോരാത്രം തട്ടിനെ കര്‍മമേഖലയാക്കി നാടകരംഗത്തെ മികച്ച നടനായി തീര്‍ന്ന 'കോട്ടയം രമേഷ് ' എന്ന കലാകാരനാണ് അദ്ദേഹം.

ചിലര്‍ക്ക് 'ഉപ്പും മുളകിലെ' മാധവന്‍ തമ്പിയുമാണ്.. കാര്‍ബണ്‍, വാരികുഴിയിലെ കൊലപാതകം, ഉരിയാട്ട്, വൈറസ് എന്നീ സിനിമകളിലും ഭാഗമായ ഈ നടന് ഇനിയുള്ള ചലച്ചിത്ര യാത്രയില്‍ മുതല്‍ കൂട്ട് തന്നെയാകും 'അയ്യപ്പനും കോശിയിലെ' ഡ്രൈവര്‍ കുമാരേട്ടന്‍ അല്ല കുമാരന്‍. അത്ര മനോഹരമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X