'നയൻതാര ഡോമിനേറ്റിങ്ങ്, വിഘ്നേഷ് പാവാട താങ്ങി, ശ്രീനിവാസനെപോലെ നയൻസിന് കരണം കാണിച്ച് കൊടുത്തു'; കുറിപ്പ്!

By Desk

ഏറെ നാളുകളായി ഇന്ത്യയൊട്ടാകെയുള്ള സിനിമാപ്രേമികൾ‌ കാണാൻ കാത്തിരുന്ന ഒന്നായിരുന്നു നയൻതാര-വിഘ്നേഷ് ദമ്പതികളുടെ നെറ്റ്ഫ്ലിക്സ് തയ്യാറാക്കിയ ഡോക്യുമെന്ററി. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡോക്യുമെന്‍ററി ഇക്കഴിഞ്ഞ പതിനെട്ടാം തിയ്യതി മുതലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്. ഒരു സിനിമ പോലെ മനോഹരമായ ഡോക്യുമെന്ററിയിൽ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇതുവരെ തുറന്നുപറയാത്ത കാര്യങ്ങൾ വരെ നയൻതാര വെളിപ്പെടുത്തി.

രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവർത്തകരുമെല്ലാം സംസാരിച്ചിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖരും പങ്കെടുത്ത താര വിവാഹമായിരുന്നു നയൻതാരയുടേയും വിഘ്നേഷ് ശിവന്റെയും. രണ്ട് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാ​‌ഹം. മലയാളത്തിൽ നിന്നും നടൻ‌ ദിലീപ് അടക്കമുള്ളവർ പങ്കെടുത്തിരുന്നു.

Nayanthara Vignesh Shivan documentary

അതേസമയം ഇപ്പോഴിതാ ഡോക്യുമെന്ററി കണ്ടശേഷം സമൂഹമാധ്യമങ്ങളിൽ ഒരാൾ പങ്കിട്ട കുറിപ്പും അതിന് വന്ന കമന്റുകളുമാണ് ചർച്ചയാകുന്നത്. നയൻതാര വിഘ്നേഷ് ശിവനെ സ്വന്തം വരുതിയിൽ അടിമായാക്കി വെച്ചിരിക്കുന്നുവെന്ന തരത്തിലാണ് കുറിപ്പ്. നയൻതാര പല സാഹചര്യങ്ങളിലും വിഘ്നേഷിന് മേൽ ആധിപത്യം സ്ഥാപിക്കുന്നതായി അനുഭവപ്പെട്ടുവെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ... നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി കണ്ടതിൽ നിന്നും മനസിലായത് നയൻതാര ഭയങ്കര ഡോമിനേറ്റിങ് ക്യാരക്ടറും വിഘ്നേഷ് അതേ പോലെ തന്നെ പാവാട താങ്ങിയുമാണെന്നാണ്. രണ്ട് സീരിയസ് റിലേഷനും പൊട്ടി പാളീസായി വിവാദമായി പ്രഭുദേവയുടെ ഭാര്യ കേസ് കൊടുക്കുകയും അവർക്ക് 30 കോടി നഷ്ടപരിഹാരം ഓഫർ ചെയ്യുകയും ഒടുക്കം പ്രഭുദേവ തന്നെ പിന്മാറുകയും അങ്ങനെ ആകെ ചളകൊളമായി നിക്കുമ്പോഴാണ് നയൻസ് വിഘ്‌നേശിനെ കാണുന്നത്.

ഇൻഡസ്ട്രിയിൽ പുതുമുഖമായ പാവത്താനായ വിഘ്‌നേശിനെ തന്റെ ചൊൽപ്പടിക്ക് നിർത്താൻ എളുപ്പമാണെന്ന് മനസിലാക്കിയ നയൻസ് അങ്ങോട്ട് പോയി ആദ്യ സിനിമയുടെ ടെൻഷനിൽ കഴിഞ്ഞിരുന്ന വിക്കിയെ പ്രേഷറൈസ് ചെയ്ത് വളച്ചെടുത്തു. ഇത് ഡോക്യുമെന്ററിയുടെ പല സീനിൽ നിന്നും മനസിലാകുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുകളുള്ള ഒരു മിഡിൽ ക്ലാസ് ഫാമിലിയിലെ വിക്കിക്ക് ഈ പ്രപ്പോസൽ ഒരു ലോട്ടറിയാണെന്നതിൽ സംശയമില്ല.

കോടിക്കണക്കിന് സ്വത്തുള്ള സുന്ദരിയായ നയൻസിനെ കെട്ടുന്നത് വിക്കിക്ക് ലാഭമാണ്‌. അതേപോലെ ജീവിതകാലം മുഴുവൻ ഭർത്താവുദ്യോഗം കൊടുത്ത് അടിമക്കണ്ണായി വിക്കിയെ ചൊൽപ്പടിക്ക് നിർത്താമെന്നത് നയൻസിനും സൗകര്യം. അമേരിക്കയ്ക്ക് പോകാൻ മീൻ അവിയലും ഉണ്ടാക്കി തല്ലാൻ കവിളും കാണിച്ച് നിക്കുന്ന ശ്രീനിവാസനെ പോലെയാണ് വിക്കി.

Nayanthara Vignesh Shivan documentary

നയൻസിന് സ്വന്തം കരണം കാണിച്ച് കൊടുത്ത് തല്ലിക്കോ എത്ര വേണേലും തല്ലിക്കോയെന്ന് പറയുന്ന വിക്കിയെ കണ്ടപ്പോ സത്യം പറഞ്ഞാൽ തൊലി ഉരിഞ്ഞുപോയി എന്നായിരുന്നു കുറിപ്പ്. എന്നാൽ കുറിപ്പ് ചർച്ചയായതോടെ പ്രത്യക്ഷപ്പെട്ട കമന്റുകൾ ഏറെയും അത് എഴുതിയ വ്യക്തിയെ വിമർശിച്ചുള്ളതായിരുന്നു. ജീവിതത്തിൽ സക്സസാവാത്ത ഒരു ഹതഭാഗ്യൻ്റെ രോദനമായി മാത്രമെ ഈ കുറിപ്പിനെ കാണുന്നുള്ളു എന്നായിരുന്നു ഒരു കമന്റ്.

ജീവിതത്തിലും പ്രൊഫഷനിലും ഒത്തിരി സ്ട്ര​ഗിൾ ചെയ്ത് സക്സസ്ഫുള്ളായി സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന സ്ത്രീയോട് അല്ലെങ്കിൽ മനുഷ്യനോടുള്ള ഒരു ശരാശരി മലയാളിയുടെ ഫ്രസ്ട്രേഷൻസ്, ബിറ്റർനെറ്റ് എന്നിവയിൽ നിന്നും ഒരുത്തിരിയുന്ന ഒരു മനോവികാരം മാത്രമാണ് ഇത്തരത്തിലുള്ള പോസ്റ്റുകൾ എന്നാണ് മറ്റൊരാൾ കുറിച്ചത്.

സക്സസ്ഫുള്ളായി, സന്തോഷമായി ജീവിക്കുന്ന നയൻതാരയേയും വിഘ്നേഷിനെയും കണ്ടിട്ട് സഹിക്കാത്ത ഏതോ ഒരു മലയാളിയുടെ രോദനമാണ് ഈ കുറിപ്പ് എന്നിങ്ങനെയും കമന്റുകളുണ്ട്. അതുപോലെ മലയാളത്തിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ് പോലെ നിരവധി ട്രോളുകൾ വിഘ്നേഷ്-നയൻതാര ദാമ്പത്യ ജീവിതത്തെ കുറിച്ച് തമിഴ് സിനിമാ പേജുകളിലും സോഷ്യൽമീഡിയ​ ​ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്.

സിനിമയിൽ വന്ന കാലം മുതൽ നിരന്തരം സൈബർ ബുള്ളിയിങ് അനുഭവിക്കുന്ന നടിയാണ് നയൻതാര. ​ഗോസിപ്പുകളും പരിഹാസവും കണ്ട് മടുത്തതുകൊണ്ടാകാം താരം പതിവുപോലെ ഇത്തവണയും അവയെല്ലാം അവ​ഗണിച്ചു.

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X