റൂമിലിരുന്ന് കരഞ്ഞ് അടുത്ത ദിവസം ഷൂട്ടിന് പോകും; സംവിധായകന്റെ വഴക്ക് കേട്ടു; പ്രേം ജേക്കബ്

വിവാഹ ജീവിതത്തിലെ തുടക്ക നാളുകളിലാണ് സ്വാസികയും ഭർത്താവ് പ്രേം ജേക്കബും. ഏറെനാളത്തെ പ്രണയത്തിനാെടുവിലാണ് ജനുവരി മാസം ഇവർ വിവാഹിതരായത്. ഒരുമിച്ച് സീരിയൽ ചെയ്യവെ അടുത്ത സ്വാസികയും പ്രേം ജേക്കബും വിവാഹത്തിന് ശേഷവും കരിയറിലെ തിരക്കുകളിലാണ്. പ്രേമിന് മറു ഭാഷകളിലെ സീരിയലുകളിൽ നായക വേഷം ലഭിക്കുന്നുണ്ട്. സ്വാസികയുടെ സിനിമാ കരിയറിനും പ്രേം വലിയ പിന്തുണ നൽകുന്നു. അഭിനയ രം​ഗത്തേക്ക് കടന്ന് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രേമിപ്പോൾ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

മോഡലിം​ഗിൽ നിന്നുമാണ് താൻ സീരിയൽ രം​ഗത്തേക്ക് കടക്കുന്നതെന്ന് പ്രേം ജേക്കബ് പറയുന്നു. എംബിഎ കഴിഞ്ഞ ശേഷം ഒരു ഐഡി കമ്പനിയിൽ വർക്ക് ചെയ്യുകയായിരുന്നു. മോഡലിം​ഗ് ഒരു സമയം പോക്കായാണ് ആദ്യം കണ്ടത്. പിന്നീട് നിരവധി ആഡ് ഷൂട്ടുകൾ ലഭിച്ചു. വീക്ക് ഡേയ്സിലും ഷൂട്ടുകൾ വന്നു. ഓഫീസിൽ നിന്നും ലീവ് ലഭിക്കുന്നില്ല. ഇതോടെ റിസ്കെടുത്തു. ജോലി രാജി വെച്ചു. തുടരെ ആഡ് ഷൂട്ടുകൾ ലഭിച്ചു. രണ്ടര വർഷം പരസ്യങ്ങൾ മാത്രമായിരുന്നു. പിന്നീട് 2018 ൽ വെള്ളപ്പൊക്കമുണ്ടായി. ആഡ്സൊന്നും ലഭിക്കാതായി.

Prem Jacob

വീണ്ടും ജോലിക്ക് ശ്രമിക്കവെയാണ് ആദ്യ സീരീയിൽ ലഭിക്കുന്നത്. സീ കേരളത്തിലെ സീരിയിൽ. അഭിനയം എനിക്ക് പുതിയ കാര്യമായിരുന്നു. അന്നത്തേക്കാൾ ഇന്ന് അഭിനയം മെച്ചപ്പെട്ടു. അന്ന് അഭിനയം തീരെ ഇഷ്ടമല്ല. ക്യാമറ എവിടെയാണെന്നോ, ഏത് പൊസിഷൻ എന്നൊന്നും അറിയില്ല. അന്ന് സംവിധായകനോട് എപ്പോഴും വഴക്ക് കേട്ടു. എന്തിനാണെഡാ സമയം കളയാൻ ഇങ്ങോട്ട് വന്നതെന്നൊക്കെ ചോദിച്ചു. അഭിനയം കുറച്ചെങ്കിലും മനസിലാക്കാൻ ആറ് മാസമെടുത്തു. റൂമിലിരുന്ന് കരഞ്ഞ് അടുത്ത ദിവസം ഷൂട്ടിന് പോകും.

ആ സമയത്ത് ക്യാമറയെ ഫേസ് ചെയ്യാൻ പേടിയായിരുന്നു. ഒരുപേജുള്ള ഡയല​ഗോ് കാണുമ്പോഴേക്കും ഞാൻ തീർന്നെന്ന് തോന്നും. ഒരുപാട് റീ ടേക്കുകൾ വേണ്ടി വരും. മേഡലിം​ഗിൽ ആറ്റിറ്റ്യൂഡ് മെയിന്റെയ്ൻ ചെയ്താൽ മതി. അഭിനയത്തിൽ ഒരുപാട് കാര്യങ്ങളുണ്ട്. അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് സിനിമകൾ നിരീക്ഷിക്കാൻ തുടങ്ങിയത്. അതുവരെയും സിനിമകൾ കണ്ടത് വിനോദത്തിന് വേണ്ടി മാത്രമായിരുന്നെന്നും പ്രേം ജേക്കബ് പറഞ്ഞു.

Prem Jacob  Swasika

സ്വാസികയുമായുള്ള വിവാഹത്തെക്കുറിച്ചും പ്രേം ജേക്കബ് സംസാരിച്ചു. തന്റെ വിവാഹ വീഡിയോ വൈറലായി. അത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. വിവാഹ ച‌ടങ്ങിന് 150 പേരെ ഉണ്ടായിരുന്നുള്ളൂ. അവളുടെ കാലിൽ തൊടുന്ന സീൻ വീഡ‍ിയോയിലുണ്ട്. അതും വൈറലായി. അത് പ്ലാൻ ചെയ്തതല്ലെന്നും പ്രേം ജേക്കബ് വ്യക്തമാക്കി.

മോഡലി​ഗിൽ നിന്നും സീരിയൽ രം​ഗത്തേക്ക് കടന്ന് വന്ന പ്രേം ജേക്കപ്പ് ഇന്ന് തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. മറുവശത്ത് ഭാര്യ സ്വാസികയും കരിയറിലെ തിരക്കുകളിലാണ്. സിനിമകളിലാണ് സ്വാസിക കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. വിവേകാനന്ദൻ വൈറലാണ് ആണ് സ്വാസികയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X