ആ സിനിമയിലെ ചുംബനരം​​ഗത്തിന് ശേഷം എന്നെപ്പറ്റി വന്ന ധാരണ, ഞാൻ വേണ്ടെന്ന് വെച്ചു; പ്രിയ വാര്യർ

മലയാള സിനിമയിൽ മറ്റൊരു നടിക്കുമില്ലാത്ത ചില പ്രത്യേകതകൾ പ്രിയ വാര്യരുടെ കരിയറിനുണ്ട്. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ദേശീയ തലത്തിൽ തരം​ഗമായ നടി ഒരുപക്ഷെ ഇന്ത്യയിൽ തന്നെ പ്രിയ മാത്രമായിരിക്കും. സോഷ്യൽ മീഡിയയിലൂടെ പേരെടുത്ത പ്രിയക്ക് പിന്നീട് സോഷ്യൽ മീഡിയ വഴി തന്നെ കുറ്റപ്പെടുത്തലുകളും കേൾക്കണ്ടി വന്നു. പ്രിയയുണ്ടാക്കിയ തരം​ഗം മറ്റൊരു നടിക്കും സാധ്യമായിട്ടില്ലെന്നാണ് ​സംവിധായകൻ രഞ്ജിത്ത് ശങ്കർ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞത്.

'അഡാർ ലൗ' എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയതാണ് പ്രിയ വാര്യർ. എന്നാൽ മറ്റൊരു നടിയുടെ അഭാവം മൂലം സംവിധായകൻ ഒമർ ലുലു പ്രിയയെ സഹനായികയായി കാസ്റ്റ് ചെയ്തു. സിനിമയുടെ റിലീസിന് മുമ്പ് പുറത്തിറങ്ങിയ 'മാണിക്യ മലരായ' എന്ന ​ഗാനമാണ് പ്രിയയുടെ ജീവിതം മാറ്റിമറിച്ചത്. ​ഗാനത്തിൽ പ്രിയയുടെ കണ്ണിറുക്കൽ സീനുണ്ടായിരുന്നു. ഈ സീൻ വൻതോതിൽ വൈറലായി. 'വിങ്ക് ​ഗേൾ' എന്ന പേരിൽ പ്രിയ പ്രശസ്തയായി. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ആരാണീ പെൺകുട്ടി എന്ന ചോദ്യങ്ങൾ വന്നു. ‌

Priya Varrier

എന്നാൽ അധികകാലം ഈ പ്രശസ്തി പ്രിയക്കൊപ്പം നിന്നില്ല. സോഷ്യൽ മീഡിയയിൽ വ്യാപക അധിക്ഷേപങ്ങൾ നടിക്കെതിരെ വന്നു. 'പ്രശസ്തി കൂടി ഫീൽഡ് ഔട്ടായ നടി'യെന്ന പരിഹാസവും നടിക്ക് കേൾക്കേണ്ടി വന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്ന് തന്റെ കരിയറിൽ ശ്രദ്ധ കൊടുക്കാൻ പ്രിയക്കായി. അഡാർ ലൗവിന് ശേഷം നാല് വർഷം കഴിഞ്ഞാണ് പ്രിയ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത്.

'ഫോർ ഇയേർസ്' എന്ന സിനിമയിലൂടെയായിരുന്നു മടങ്ങി വരവ്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ശേഷമിറങ്ങിയ 'ലൈവ്' എന്ന സിനിമയും സമ്മിശ്രപ്രതികരണത്തിൽ ഒതുങ്ങി. 'കൊള്ള' ആണ് നടിയുടെ പുതിയ സിനിമ. രജിഷ വിജയൻ, വിനയ് ഫോർട്ട് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ.

ആദ്യ സിനിമ ഒരു അഡാർ ലൗവിന് ശേഷം വന്ന അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ വാര്യർ. ആദ്യ സിനിമയിൽ ഒരു ചുംബനരം​ഗമുണ്ട്. അതിന് ശേഷം അങ്ങനെയുള്ള സീനുകൾ ചെയ്യാൻ തയ്യാറാണെന്ന ധാരണ സിനിമാ ലോകത്ത് വന്നു. എന്നാൽ അങ്ങനെയുള്ള സിനിമകൾ താൻ വേണ്ടെന്ന് വെച്ചെന്ന് നടി വ്യക്തമാക്കി.

Priya Varrier

'ആദ്യ സിനിമയ്ക്ക് ശേഷം ടെെപ്കാസ്റ്റ് ചെയ്യപ്പെട്ടു. അതൊരു പോസിറ്റീവായി തോന്നിയിട്ടില്ല. ഏത് പരിപാടിക്ക് പോയാലും പരസ്യത്തിൽ അഭിനയിച്ചാലും അവർക്ക് ഞാൻ കണ്ണിറുക്കണമായിരുന്നു. ഒരു ആക്ടറെന്ന നിലയിൽ എന്നെ വളരാൻ അത് സഹായിക്കുന്നില്ല. എനിക്ക് പുതിയതായി ഒന്നും ചെയ്യാനില്ല. അതുകൊണ്ടാണ് ഇത്രയും വലിയ ബ്രേക്ക് വന്നത്,' പ്രിയ പറയുന്നു. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

'കൊള്ള' എന്ന സിനിമയിൽ രജിഷ വിജയനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും പ്രിയ പങ്കുവെച്ചു. തനിക്കിതുവരെ സ്ത്രീ സൗഹൃദങ്ങളിൽ നിന്ന് നല്ല അനുഭവങ്ങൾ അധികം ഉണ്ടായിട്ടില്ല. ഒന്നുകിൽ തന്നെ അസൂയയോടെ നോക്കും, അല്ലെങ്കിൽ ഈ​ഗോ പ്രശ്നമുണ്ടാവും. എന്നാൽ രജിഷ വിജയനുമായി തനിക്ക് വളരെ നല്ല സൗഹൃദമുണ്ടാക്കാനായെന്ന് പ്രിയ വ്യക്തമാക്കി.

'ലൈവ്' എന്ന സിനിമയ്ക്ക് തൊട്ടുപിന്നാലെയാണ് പ്രിയയുടെ മറ്റൊരു റിലീസ്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ലൈവിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.വികെപി സംവിധാനം ചെയ്ത സിനിമയിൽ‌ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് പ്രിയ വാര്യർ അവതരിപ്പിച്ചത്.

More from Filmibeat

Read more about: priya varrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X