അമ്മ മരിച്ച ശേഷം ചേച്ചിയിൽ വന്ന മാറ്റം; സൗഹൃദത്തെക്കുറിച്ച് രചന; 'വിഷമം വന്നാൽ വിളിക്കുന്നത് രച്ചുവിനെ'
മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച ലക്ഷ്മി ഗോപാലസ്വാമിക്ക് മലയാളത്തിൽ നിന്ന് തുടർന്നും മികച്ച അവസരങ്ങൾ ലഭിച്ചു. കർണാടകക്കാരിയായ ലക്ഷ്മി ഗോപാല സ്വാമിക്ക് മലയാള സിനിമാ ലോകത്തും ഇന്നും തന്റേതായ സ്ഥാനമുണ്ട്. മികച്ച നർത്തകി കൂടിയായ നടി നിരവധി ഷോകളിലും സാന്നിധ്യം അറിയിച്ചു. കുറച്ച് കന്നഡ സിനിമകളിലേ ലക്ഷ്മി അഭിനയിച്ചിട്ടുള്ളൂ.
ഇപ്പോഴിതാ ലക്ഷ്മി ഗോപാലസ്വാമിയെക്കുറിച്ച് സംസാരിക്കുകയാണ് നടി രചന നാരായണൻകുട്ടി. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. തമാശക്കാരിയാണ് ലക്ഷ്മി ഗോപാലസ്വാമിയെന്ന് രചന പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. ചേച്ചി തമാശ ഇഷ്ടപ്പെടുന്ന ആളാണ്. എപ്പോഴും നമുക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരുപാട് പേർ ഉണ്ടാവില്ല. അതിലൊരാളാണ് ചേച്ചിയെന്ന് രചന നാരായണൻ കുട്ടി പറയുന്നു. രചനയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമിയും സംസാരിച്ചു.

രെച്ചു പ്രായത്തിൽ എന്നേക്കാളും ഇളയ ആളാണെങ്കിലും പക്വതയുണ്ട്. എനിക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കിൽ ഞാൻ വിളിക്കും. സത്യം പറഞ്ഞാൽ ഞാൻ വളരെ സിൻസിയറായ വ്യക്തിയാണ്. കുറച്ച് സ്ട്രീറ്റ് സ്മാർട്നെസ് വേണമെന്ന് ഇപ്പോൾ മനസിലാക്കുന്നു. സെൻസിറ്റീവായാലും എല്ലാം നമ്മളെ ബാധിക്കാൻ പാടില്ല. എനിക്ക് വിഷമമായാൽ ഞാൻ രച്ചുവിനെ വിളിക്കും. ഇത് ശരിയല്ലല്ലോ രച്ചൂ, എനിക്ക് ഭയങ്കര വിഷമം എന്ന് പറയും. അങ്ങനെയാണ് ചേച്ചീ രച്ചു ഉപദേശിക്കും. ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെയറിയാൻ താൻ രച്ചുവിനെ വിളിക്കാറുണ്ടെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി.
ലക്ഷ്മി ഗോപാലസ്വാമിയുടെ അരയന്നങ്ങളുടെ വീട്, കൊച്ച് കൊച്ച് സന്തോഷങ്ങൾ, അരുവി എന്നീ സിനിമകൾ തനിക്ക് വളരെ ഇഷ്ടമാമെന്ന് രചന നാരായണൻകുട്ടി പറഞ്ഞു. അരുവിയിൽ നന്നായി കോമഡി ചെയ്തു. അതിന് ശേഷം അവാർഡ് നൈറ്റിൽ സ്കിറ്റ് ചെയ്യണമെന്ന് ചേച്ചി പറയുമായിരുന്നു. എപ്പോഴും ചേച്ചിയെ ഡാൻസിനാണ് വിളിക്കാറെന്നും രചന ചൂണ്ടിക്കാട്ടി.

അടുത്ത കാലത്ത് ലക്ഷ്മി ഗോപാലസ്വാമിക്ക് മറ്റുള്ളവരോടുള്ള കംപാഷൻ കൂടിയിട്ടുണ്ടെന്നും രചന പറയുന്നു. അമ്മയുടെ മരണ ശേഷം അവരിലെ മാറ്റം തനിക്ക് തോന്നിയിട്ടുണ്ടെന്നും നടി വ്യക്തമാക്കി. ജീവിതത്തിലെ ദുരന്തങ്ങളാണത്. പക്ഷെ അമ്മ ഇപ്പോൾ തന്നിലൂടെ ജീവിക്കുന്നെന്ന് ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി. താൻ വിവാഹം ചെയ്യാത്തതിനെക്കുറിച്ചും നടി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.
കൂടുതൽ സ്ത്രീകൾക്കും കുട്ടികൾക്കും ജന്മം കൊടുത്ത് അവരുടേതായ കുടുംബം ഉണ്ടാക്കണമെന്ന വലിയ ആഗ്രഹം ഉണ്ടാവും. എനിക്ക് ഒരിക്കൽ പോലും അങ്ങനെ തോന്നിയിട്ടില്ല. സുഹൃത്തുക്കളിൽ ഭൂരിഭാഗം പേരും സിംഗിളാണ്. അതിൽ വിവാഹം കഴിക്കാത്തവരും കഴിച്ചിട്ട് തിരിച്ച് വന്നവരുമുണ്ട്. ചിലപ്പോൾ ഒറ്റപ്പെടൽ തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. എന്നാൽ എല്ലാത്തിനും പരിഹാരം നമ്മൾ തന്നെ കാണണമെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി.


Click it and Unblock the Notifications











