സായ് ചേട്ടന് ചികിത്സ, തിരിച്ച് പോകാനുള്ള തിരക്കിൽ ബിന്ദു ചേച്ചി; ആദ്യമായി കണ്ട ഓർമ്മ പങ്കുവെച്ച് രജിഷ

കോമഡി വേഷങ്ങളിൽ മലയാള സിനിമയിൽ തിളങ്ങിയ നടിയാണ് ബിന്ദു പണിക്കർ. കൽപ്പന, ബിന്ദു പണിക്കർ തുടങ്ങിയ നടിമാർ മലയാള സിനിമയിൽ നിറഞ്ഞ് നിന്ന ഒരു കാലവുമുണ്ടായിരുന്നു. തിളക്കം, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ജോക്കർ തുടങ്ങിയ സിനിമകളിൽ ബിന്ദു പണിക്കർ ചെയ്ത വേഷം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. ഇടക്കാലത്ത് മലയാള സിനിമകളിൽ ബിന്ദു പണിക്കറെ കാണാതെയായി. അടുത്തിടെ റോഷാക്ക് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് നടത്താൻ നടിക്ക് കഴിഞ്ഞു.

ഏവരെയും അമ്പരപ്പിച്ച കഥാപാത്രമാണ് റോഷാക്കിൽ ബിന്ദു പണിക്കർ ചെയ്തത്. മമ്മൂട്ടി നായകനായ റോഷാക്ക് ബിന്ദു പണിക്കറുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണെന്ന് പ്രേക്ഷകർ പറയുന്നു. നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് ബിന്ദു പണിക്കർ സിനിമയിൽ അവതരിപ്പിച്ചത്. കോമഡി രം​ഗങ്ങൾ അനായാസമായി ചെയ്യുന്ന തനിക്ക് വില്ലൻ വേഷങ്ങളും വഴങ്ങുമെന്ന് നടി തെളിയിച്ചു.

 Bindu Panicker

മധുര മനോഹര മോഹമാണ് ബിന്ദു പണിക്കരുടെ പുതിയ സിനിമ. റോഷാക്കിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രത്തെയാണ് നടി ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. രജിഷ വിജയൻ, ആർഷ, ഷറഫുദ്ദീൻ തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബിന്ദു പണിക്കറിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി രജിഷ വിജയൻ. ബിന്ദു പണിക്കരുടെ ആരാധികയാണ് താനെന്ന് രജിഷ വ്യക്തമാക്കി. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ബിന്ദു ചേച്ചിയെ ആദ്യമായി കാണുന്നത് ഹെയർ ഡ്രസ്സർ സീമ ചേച്ചി തുടങ്ങിയ പാർലർ ഉദ്ഘാടനം ചെയ്യുമ്പോഴാണ്. എനിക്ക് ഫാൻ ​ഗേൾ മൊമന്റായിരുന്നു. ആ സിനിമ കണ്ടിട്ടുണ്ട്, ഈ സിനിമ കണ്ടിട്ടുണ്ടെന്നൊക്കെ പറഞ്ഞു. ബിന്ദു ചേച്ചിക്കാണെങ്കിൽ വേ​ഗം പോകണം. സായ് ചേട്ടന് വീട്ടിൽ ചികിത്സ നടക്കുന്നുണ്ട്. ശരി മോളെ ഞാൻ സായ് ചേട്ടന്റെയടുത്ത് പോയിട്ട് വരാം എന്ന് പറഞ്ഞ് ചേച്ചി പോയി. ആ നിമിഷം ഇന്നും ഓർമ്മയുണ്ടെന്ന് രജിഷ പറയുന്നു.

Rajisha Vijayan, Bindu Panicker

മധുര മനോഹരം മോഹത്തിന്റെ സ്ക്രിപ്റ്റ് ആദ്യം കേൾക്കുന്നത് ഞാനാണ്. ഈ കഥ കേട്ടപ്പോൾ തന്നെ അമ്മയുടെ കഥാപാത്രമായി എന്റെ മനസ്സിൽ ബിന്ദു ചേച്ചി വന്നെന്നും രജിഷ തുറന്ന് പറഞ്ഞു. ‌രജിഷയെക്കുറിച്ച് ബിന്ദു പണിക്കരും സംസാരിച്ചു.

രജിഷയെ തനിക്കേറെ ഇഷ്ടപ്പെട്ടെന്ന് ബിന്ദു പണിക്കർ പറയുന്നു. നമ്മുടെ വീട്ടിലെ കുട്ടിയെ പോലെ തോന്നി. കുസൃതി കാണിച്ച് നടക്കുന്ന ആൾ. കാല് വയ്യാതിരുന്ന, ഇത്രയും തടിയുള്ള എന്നെ വരെ ‍‍‍ഡാൻസ് കളിപ്പിച്ചയാളാണ്. മേക്കപ്പ് സാധനങ്ങളെല്ലാം കൊണ്ട് വന്ന് എന്നെ മേക്കപ്പ് ചെയ്യലായിരുന്നു രജിഷയുടെ പതിവെന്നും ബിന്ദു പണിക്കർ പറഞ്ഞു.

നടൻ സായ് കുമാറാണ് ബിന്ദു പണിക്കരുടെ ഭർത്താവ്. 2009 ലാണ് ബിന്ദു പണിക്കറും സായ് കുമാറും വിവാഹിതരാവുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. സിനിമകളിൽ പഴയത് പോലെ സജീവമല്ല സായ് കുമാർ. കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് മധുര മനോഹര മോഹം.

ബുള്ളറ്റ് ഡയറീസ് എന്ന സിനിമയ്ക്ക് ശേഷം ബി3എം ക്രിയേഷൻസ് നിർമ്മിക്കുന്ന സിനിമയാണിത്. രജിഷ വിജയൻ നായികയായ കൊള്ള എന്ന സിനിമ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. പ്രിയ വാര്യരാണ് സിനിമയിലെ മറ്റൊരു നായിക.

More from Filmibeat

Read more about: rajisha vijayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X