അവൻ സോറി പറഞ്ഞു, വീണ്ടുമെന്തിനാണ്? കോളേജിലുണ്ടായ സംഭവത്തിൽ രജിഷ

ടെലിവിഷൻ അവതാരകയിൽ നിന്നും സിനിമാ താരമായി വളർന്നയാളാണ് രജിഷ വിജയൻ. അനുരാ​ഗ കരിക്കിൻ വെള്ളമെന്ന ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം രജിഷ വിജയന് ലഭിച്ചു. കരിയറിൽ തുടക്ക കാലത്ത് തന്നെ അഭിനയപ്രാധാന്യമുള്ള ജൂൺ, ഫെെനൽസ്, സ്റ്റാന്റ് അപ്പ് തുടങ്ങിയ സിനിമകളിൽ അഭിനയിക്കാൻ രജിഷ വിജയന് കഴിഞ്ഞു. അതേസമയം തന്നെ പ്രാധാന്യം കുറഞ്ഞ റോളുകളും രജിഷ ചെയ്തിട്ടുണ്ട്.

രജിഷ വിജയൻ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്

ജയ ഭീം, മലയൻ കുഞ്ഞ് തുടങ്ങിയ സിനിമകളിൽ രജിഷ വിജയന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ലവ്ഫുള്ളി യുവേർസ് വേദയാണ് രജിഷയുടെ പുതിയ സിനിമ. ചിത്രത്തിൽ വെങ്കിടേഷ്, അനിഖ സുരേന്ദ്രൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൈൽസ് സ്റ്റോൺ മേക്കർസിന് രജിഷ വിജയൻ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സോറിയും പറഞ്ഞു, അതിനുള്ള ശിക്ഷയും കൊടുത്തു

അടുത്തിടെ നടി അപർണ ബാലമുരളിയോട് കോളേജ് വിദ്യാർത്ഥി അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞുണ്ടായ പ്രശ്നം ഏറെ ചർച്ചയായിരുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് രജിഷ ഒഴിഞ്ഞു മാറി.

'ആ പ്രശ്നം അവസാനിച്ചു. നമ്മൾ വീണ്ടും വീണ്ടും അത് പറയേണ്ട കാര്യമില്ല. അവൻ സോറി പറയുകയും ചെയ്തു. അത് വീണ്ടും കൊണ്ടു വരേണ്ട. സോറിയും പറഞ്ഞു, അതിനുള്ള ശിക്ഷയും കൊടുത്തു. എനിക്ക് സിനിമയുടെ പ്രൊമോഷൻ സമയത്തോ സെറ്റിലോ അങ്ങനെ ഉണ്ടായിട്ടില്ല. അല്ലാത്ത സമയത്ത് ഫേസ് ചെയ്തിട്ടുണ്ട്,' രജിഷ പറഞ്ഞു.

അടുത്ത പടത്തിന്റെ പ്രൊമോഷന് വന്നിരിക്കുമ്പോഴും അത് തന്നെ ചോദിക്കുന്നു

അഭിനയിക്കുമ്പോൾ ഗ്ലിസറിൻ ഉപയോ​ഗിച്ചല്ല കരയാറ്. ​ഗ്ലിസറിനിട്ടാൽ കണ്ണ് മാത്രമേ കരയുള്ളൂയെന്നും നടി പറഞ്ഞു. അഭിമുഖങ്ങളിൽ താരങ്ങളോടൊപ്പമുള്ള അനുഭവത്തെക്കുറിച്ച് ചോദ്യങ്ങൾ വരുന്നത് മടുപ്പാണെന്നും രജിഷ പറഞ്ഞു. 'നമ്മളെല്ലാവരും നോക്കിക്കാണുന്ന ആക്ടേർസാണ് ഇവരാെക്കെയും'

'തീർച്ചയായും നല്ല അനുഭവമായിരിക്കും. മോശം എക്സ്പീരിയൻസ് ഉണ്ടെങ്കിലും ആരും പറയാൻ പോവുന്നില്ല. ഞാൻ വന്നിരിക്കുന്നത് ഈ പറഞ്ഞ ഏതെങ്കിലും ആക്ടറുടെ പടത്തിന്റെ പ്രൊമോഷനാണെങ്കിൽ ആ ചോദ്യം കുഴപ്പമില്ല. ആ സിനിമയും കഴിഞ്ഞ് അടുത്ത പടത്തിന്റെ പ്രൊമോഷന് വന്നിരിക്കുമ്പോഴും അത് തന്നെ ചോദിക്കുന്നു'

 ഇപ്പോൾ മുപ്പത് കഴിഞ്ഞവരെ കണ്ടാൽ ഇരുപതുകളിലാണെന്ന് തോന്നും

'കാരണം നമ്മൾ നേരത്തെ പലവട്ടം പറഞ്ഞല്ലോ. പുതിയതായി എന്താണ് പറയാൻ. ഭയങ്കര മോശമായിരുന്നു, പറ്റത്തില്ലായിരുന്നു എന്ന് പറയാനാവില്ലല്ലോ. പഴയ കാലഘട്ടത്തിൽ നടിമാർ 15-18 വയസ്സിനിടെ വന്നിട്ടാണ് അവർ ഭാര്യ, അമ്മ റോളുകൾ ചെയ്തത്'

'നമ്മളുടെ പാരന്റ്സ് ആണെങ്കിലും അവരെ കാണാൻ പക്വതയുണ്ടായിരുന്നു. ഇപ്പോഴത്തെ തലമുറയിൽ രൂപത്തിൽ പക്വത വരുന്നത് പതിയെയാണ്. ഇപ്പോൾ മുപ്പത് കഴിഞ്ഞവരെ കണ്ടാൽ ഇരുപതുകളിലാണെന്ന് തോന്നും. ഇരുപതുകളിലുള്ളവരെ കണ്ടാൽ ‍ടീനേജായും,' രജിഷ പറഞ്ഞു.

അത് ബേസിക് എത്തിക്സാണെന്നും നടി അഭിപ്രായപ്പെട്ടു

അവതാരകയായിരുന്ന സമയത്ത് ഞാൻ താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചിരുന്നില്ല. അവർക്ക് സംസാരിക്കാൻ താൽപര്യമില്ലെങ്കിൽ അത് ചോദിക്കുന്നത് ശരിയല്ലെന്ന് ഞാൻ കരുതുന്നു.

അത് ബേസിക് എത്തിക്സാണെന്നും നടി അഭിപ്രായപ്പെട്ടു. സിനിമയിലുടനീളമുള്ള വേഷങ്ങളും കുറച്ച് സമയം മാത്രമുള്ള വേഷങ്ങളും ചെയ്യാറുണ്ട്. കഥ നോക്കിയാണ് സിനിമ തെരഞ്ഞെടുക്കാറെന്നും നടി വ്യക്തമാക്കി.

മലയാളത്തിന് പുറമെ തമിഴിലും തിരക്കേറി വരികയാണ് രജിഷയ്ക്ക്. നടി അഭിനയിച്ച ജയ് ഭീം, കർണൻ എന്നീ രണ്ട് തമിഴ് സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

More from Filmibeat

Read more about: rajisha vijayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X