നിങ്ങളുടെ കിഡ്നിയോ കരളോ തരൂ; പറ്റില്ലെങ്കിൽ ചോദിക്കരുത്; ആരോ​ഗ്യം ക്ഷയിച്ചപ്പോൾ വന്ന മാറ്റം; റാണ ദ​ഗുബതി

തെലുങ്ക് സിനിമാ ലോകത്തെ മുൻനിര താരമായ റാണ ദ​ഗുബതിക്ക് മറ്റ് ഭാഷകളിലും ആരാധകരുണ്ട്. ശ്രദ്ധേയമായ ഒട്ടനവധി സിനിമകളുടെ ഭാ​ഗമാകാൻ റാണയ്ക്ക് കഴിഞ്ഞു. രാജമൗലി ചിത്രം ബാഹുബലിയാണ് റാണയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ. നടന് ഈ ചിത്രത്തിലൂടെ ലഭിച്ച ജനപ്രീതി ചെറുതല്ല. നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രത്തെ മികച്ച രീതിയിൽ റാണ ദ​ഗുബതി അവതരിപ്പിച്ചു. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്.

കരിയറിലെ താരത്തിളക്കത്തിനപ്പുറം വ്യക്തി ജീവിതത്തിൽ പല ഘട്ടങ്ങൾ റാണയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ആരോ​ഗ്യ പ്രശ്നങ്ങളാണ് നടനെ വലച്ചത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളും കിഡ്നി തകരാറിലായതും റാണയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. തന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതിനെക്കുറിച്ചും റാണ തുറന്ന് സംസാരിച്ചു. മരണം വരെ മുന്നിൽ കണ്ട താൻ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നെന്ന് ഒരിക്കൽ നടൻ തുറന്ന് പറയുകയുമുണ്ടായി.

Rana Daggubati

കിഡ്നി പ്രശ്നങ്ങൾ കാരണം ആരോ​ഗ്യ ദൃഡ​ഗാതനായിരുന്ന റാണയുടെ ശരീരം ശോഷിച്ച് പോയത് നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മുന്നോട്ട് നീങ്ങാൻ റാണ ​ദ​ഗുബതിക്ക് കഴിഞ്ഞു. ഇപ്പോഴിതാ താൻ നേരിട്ട വിഷമഘട്ടങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് റാണ. ‌ജീവൻ അപകടത്തിലാകുന്ന ഘട്ടത്തിലെത്തിയ ശേഷം ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ മാറിയെന്ന് റാണ ദ​ഗുബതി പറയുന്നു.

ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം ശരീരം ശോഷിച്ചപ്പോൾ നേരിട്ട ചോദ്യങ്ങളെക്കുറിച്ചും റാണ സംസാരിച്ചു. എന്തെങ്കിലും അസുഖമുണ്ടോയെന്ന് എല്ലാവരും ചോദിച്ചു. എനിക്ക് അവരോട് മറുപടി പറയേണ്ടായിരുന്നു. ഈ ന​ഗരത്തിലെ ആളുകൾക്കൊപ്പം ജീവിക്കുന്നത് പ്രയാസകരമായിരുന്നു. ഞാൻ അർത്ഥം വെച്ച് സംസാരിക്കാൻ തുടങ്ങി.

Rana Daggubati

‌ആളുകൾ ആരോ​ഗ്യത്തെക്കുറിച്ച് ചോദിച്ചാൽ നിങ്ങളുടെ കിഡ്നിയോ കണ്ണോ തരാൻ തയ്യാറല്ലെങ്കിൽ അതേക്കുറിച്ച് ചോദിക്കരുതെന്ന് ഞാൻ പറയുന്ന ​ഘട്ടമുണ്ടായിരുന്നു. ആരോ​ഗ്യം വീണ്ടെടുത്ത ശേഷം തനിക്ക് മനസിന് ശാന്തി തന്നത് പ്രകൃതിയാണെന്നും റാണ വ്യക്തമാക്കി. ഭാ​ഗ്യത്തിന് എനിക്ക് കാട്ടിൽ ഷൂട്ടിം​ഗ് ഉണ്ടായിരുന്നു. ഏകദേശം ഒരു വർഷത്തോളം അവിടെ ഞാനുണ്ടായിരുന്നു.

ആനകൾക്കൊപ്പം ഷൂട്ടിം​ഗ്. ആരും എന്നെ അവിടെ ജഡ്ജ് ചെയ്തില്ല. എനിക്ക് അസുഖമുണ്ടോയെന്ന് ആരും നോക്കിയില്ല. ആ നിശ്ബദ്തതയാണ് എനിക്ക് ജീവിതത്തിൽ വേണ്ടിയിരുന്നത്. മറ്റെന്തിനേക്കാളും ആശ്വാസം പകരാൻ കഴിയുന്നത് പ്രകൃതിക്കാണെന്നും റാണ ​ ​ദ​ഗുബതി വ്യക്തമാക്കി. ടോളിവുഡിലെ പ്രബല കുടുംബത്തിലെ അം​ഗമാണ് റാണ ദ​ഗുബതി. പ്രൊഡ്യൂസർ ഡി രാമനായ്ഡുവിന്റെ കൊച്ചുമകൻ.

തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ് ഇദ്ദേഹത്തിന്റെ പിതൃസഹോദരനാണ്. മഹീക ബജാജ് ആണ് റാണ ദ​ഗുബതിയുടെ ഭാര്യ. 2020 ലാണ് ഇവർ വിവാഹിതരായത്. 2010 ൽ ലീഡർ എന്ന തെലുങ്ക് സിനിമയിലൂടെയാണ് റാണ അഭിനയ രം​ഗത്ത് തുടക്കം കുറിക്കുന്നത്. ആ വർഷത്തെ വൻ ഹിറ്റായിരുന്നു ഈ സിനിമ. തെലുങ്കിന് പുറമെ ബോളിവുഡിലും റാണയ്ക്ക് സാന്നിധ്യം അറിയിക്കാനായി. അഭിനയ രം​ഗത്ത് സജീവമാണ് റാണയിപ്പോൾ. നടന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: rana daggubati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X