അന്നൊരുപാട് കുറ്റപ്പെടത്തലുകൾ കേട്ടതാണ്, പക്ഷെ ഇതുപോലൊരാളില്ല; ഈ സ്നേഹം വിശ്വസിക്കാനാവാതെ രഞ്ജിനി
മലയാളികൾക്ക് വർഷങ്ങളായി സുപരിചിതയാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ രംഗത്ത് അവകരണ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച രഞ്ജിനി അന്നും ഇന്നും തന്റെ കരിയറിലെ ശ്രദ്ധേയ സാന്നിധ്യമാണ്. രഞ്ജിനിയെ പോലെ വിവാദങ്ങളിൽ അകപ്പെട്ടവർ സിനിമാ രംഗത്ത് പോലും കുറവാണ്. തനിക്കെതിരെ തനിക്കെതിരെ വരുന്ന ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ ശക്തമായി മുന്നോട്ട് പോകാൻ രഞ്ജിനിക്ക് സാധിച്ചു.
ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിൽ രഞ്ജിനി അവതാരകയായി വന്നപ്പോൾ തുടക്കത്തിൽ ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് കഴിഞ്ഞില്ല. രഞ്ജിനിയുടെ അവതരണ രീതി മലയാളികൾക്ക് അന്ന് പുതുമയുള്ളതായിരുന്നു. ഇംഗ്ലീഷും മലയാളവും ഇട കലർത്തിയുള്ള സംസാരം തുടക്കത്തിൽ വിമർശിക്കപ്പെട്ടെങ്കിലും പിന്നീട് രഞ്ജിനിയെ പ്രേക്ഷകർക്കിഷ്‌ടമായി.

രഞ്ജിനിക്ക് മുമ്പോ ശേഷമോ ഇത്ര മാത്രം ചർച്ചയായ ഒരു അവതാരക മലയാളത്തിൽ വന്നിട്ടില്ല. രഞ്ജിനിക്ക് ശേഷം വന്ന ആങ്കർമാരെല്ലാം ഇതേ മാതൃകയാണ് പിന്തുടർന്നത്. ടെലിവിഷൻ ഷോകളിൽ രഞ്ജിനിയെ ഇന്ന് അവതാരകയായി കാണാറില്ലെങ്കിലും സെലിബ്രിറ്റി ഇവന്റുകൾ, ലോഞ്ചിംഗ് പരിപാടികൾ തുടങ്ങിയവക്കെല്ലാം രഞ്ജിനി ഇന്ന് അവതാരകയായി എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ രഞ്ജിനിയെ പ്രശംസിച്ച് കൊണ്ട് വന്ന വീഡിയോയാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ആങ്കറിങ്കിൽ രഞ്ജിനിയെ കടത്തി വെട്ടാൻ അന്നും ഇന്നും ആരും ഇല്ലെന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ്. ഈ വീഡിയോ രഞ്ജിനി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. എനിക്ക് വല്ലാതെ പ്രായം തോന്നുന്നു. വിന്റേജ് ഹോസ്റ്റ്!, മാത്രമല്ല, എന്താണീ ലോകത്ത് നടക്കുന്നത്?. ഒരുപാട് സ്നേഹം. ഇതെനിക്ക് ദഹിക്കുന്നില്ല. പ്രപഞ്ചം എനിക്കൊന്തോ സന്ദേശം തരികയാണെന്ന് തോന്നുന്നെന്നും ഇമോജികളോടെ രഞ്ജിനി സ്റ്റോറിയിൽ കുറിച്ചു.

വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോക്ക് നിരവധി കമന്റുകൾ വരുന്നുണ്ട്. രഞ്ജിനിക്ക് പകരക്കാരിയായി മറ്റൊരാൾക്കും വരാൻ പറ്റിയിട്ടില്ലെന്ന് കമന്റുകളിൽ പറയുന്നു. അതേസമയം അക്കാലത്ത് രഞ്ജിനിക്ക് ഒരുപാട് കുറ്റപ്പെടുത്തലും അധിക്ഷേപവും കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും കമന്റുകളുണ്ട്. അന്ന് തള്ളിപ്പറഞ്ഞെങ്കിലും ഇന്ന് ഏവരും പ്രശംസിക്കുന്നെന്നും ഇവർ ചൂണ്ടിക്കാട്ടി.
സ്റ്റാർ സിംഗറിന് ശേഷം രഞ്ജിനി വലിയ തോതിൽ ചർച്ചയായ ഷോ ബിഗ് ബോസാണ്. ബിഗ് ബോസ് ഒന്നാം സീസണിൽ രഞ്ജിനി മത്സരാർത്ഥിയായെത്തി. ഇന്ന് ടെലിവിഷൻ രംഗത്ത് രഞ്ജിനിയെ കാണാറില്ല. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഷോയെക്കുറിച്ച് രഞ്ജിനി സംസാരിക്കുകയുണ്ടായി. തന്റെ മേക്കപ്പ് ആർട്ടിസ്റ്റും സുഹൃത്തുമായ ജാന്മണി ദാസ് പുതിയ സീസണിൽ മത്സരാർത്ഥിയായി എത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് രഞ്ജിനി സംസാരിച്ചത്. ജാന്മണിയെ പൂർണമായും പിന്തുണയ്ക്കാൻ രഞ്ജിനി തയ്യാറായില്ല. ജാന്മണി നടത്തിയ ചില പ്രസ്താവനകളെ വിമർശിക്കുകയും ചെയ്തു. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം മത്സരാർത്ഥികൾ അഭിമുഖീകരിക്കാനിടയുള്ള സാധ്യതയെക്കുറിച്ചും രഞ്ജിനി സംസാരിച്ചു. അതിൽ നൂറ് ദിവസം നിൽക്കുന്നവർക്ക് ഒരിക്കലും മുഴുവനായും ഇറങ്ങി വരാൻ പറ്റില്ല. ജീവിതം മാറ്റി മറിക്കും. അത് കൈകാര്യം ചെയ്യാൻ എല്ലാവർക്കും പറ്റില്ല. അതിന് സാധിക്കുന്നത് വിജയമാണെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications