താരരാജാവായിരുന്ന രവി തേജ, നയൻതാരയ്ക്ക് പ്രിയപ്പെട്ടയാൾ, ഒടുവിൽ മാർക്കറ്റിടിഞ്ഞപ്പോൾ...
അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നടി നയൻതാര ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിച്ച് കഴിഞ്ഞു. തമിഴിലും മലയാളത്തിലും തെലുങ്കിലും വലിയ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ നയൻതാരയ്ക്ക് സാധിച്ചു. ബോളിവുഡിൽ വരാനിരിക്കുന്ന നയൻതാരയുടെ അടുത്ത ചിത്രത്തിൽ സൽമാൻ ഖാനാണ് നായകൻ. സഹപ്രവർത്തകരുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്നയാളല്ല നയൻതാര. പ്രൊഫഷണലായ ബന്ധം മാത്രമേ മിക്കപ്പോഴും നടി വെക്കാറുള്ളൂ. എത്ര വലിയ സൂപ്പർസ്റ്റാർ ആണെങ്കിലും ഒരുപാട് ഡിപ്ലോമസിക്ക് നയൻതാര തയ്യാറല്ല.
സൂപ്പർസ്റ്റാർ സിനിമകളായത് കൊണ്ട് കരിയറിലെ തുടക്ക കാലത്ത് ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തയ്യാറായെങ്കിലും ഇപ്പോൾ അത്തരം റോളുകളോട് നയൻതാര നോ പറയുന്നു. തെലുങ്കിലെ താരങ്ങളെക്കുറിച്ച് സംസാരിക്കവെ ഒരിക്കൽ നടൻ രവി തേജയെക്കുറിച്ച് നയൻതാര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വിയും ഞാനും നല്ല സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും സുഹൃത്തുക്കളാണ്. പക്ഷെ കാണാറോ സംസാരിക്കാറോ ഇല്ല. രണ്ട് പേർക്കും തിരക്കുകളാണ്. ഞങ്ങൾ സെറ്റിൽ ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്. രവി തേജയ്ക്കൊപ്പം ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെന്നും നയൻതാര ചൂണ്ടിക്കാട്ടി. തെലുങ്കിലെ താരങ്ങൾക്കൊപ്പം ഒന്നിലേറെ സിനിമകൾ ചെയ്തിട്ടുണ്ട്. അതിനാൽ അവർ തനിക്ക് കുടുംബം പോലെയാണെന്നും നയൻതാര അന്ന് പറഞ്ഞു.
നയൻതാരയുടെ കരിയറിലെ തുടക്ക കാലത്ത് തെലുങ്കിൽ മുൻനിര നായക നടനാണ് രവി തേജ. ദുബായ് സീനു ആണ് ഇവർ ഒന്നിച്ചഭിനയിച്ച ശ്രദ്ധേയ സിനിമ. ഇന്ന് പഴയ താരമൂല്യം രവിതേജയ്ക്കില്ല. 2010 വരെ സൂപ്പർതാരമായിരുന്നു രവി തേജ. ആക്ഷൻ, റൊമാൻസ്, ഡാൻസ് എന്നിവയിലെല്ലാം മികച്ച് നിന്ന നടൻ. 2011 ന് ശേഷം കരിയറിൽ വീഴ്ച വന്ന് തുടങ്ങി. ആറ് ഫ്ലോപ്പുകൾ നടന് തുടരെ വന്നു. ഒരു വർഷത്തിനുള്ളിലായിരുന്നു ഇത്രയും പരാജയ സിനിമകൾ.
സ്ഥിരം ചേരുവകളുള്ള രവി തേജയുടെ സിനിമകളോട് പ്രേക്ഷകർക്ക് മടുപ്പ് തോന്നിത്തുടങ്ങി. പിന്നീട് ഇടയ്ക്ക് ചില ഹിറ്റുകൾ ലഭിച്ചെങ്കിലും മാർക്കറ്റ് വാല്യു നിലനിർത്താൻ രവി തേജയ്ക്ക് കഴിഞ്ഞില്ല. ഇതോടെ നിർമാതാക്കൾ രവി തേജയുടെ ഡിമാന്റുകൾ അംഗീകരിക്കാതായി. പ്രതിഫലവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ വന്നു. ഇതിനിടെ 2016 ൽ കരിയറിൽ നിന്നും ഒരു വർഷത്തേക്ക് രവി തേജ മാറി നിന്നു. തിരിച്ച് വന്നപ്പോഴും പരാജയങ്ങൾ.
സ്ക്രിപ്റ്റ് സെലക്ഷനിലെ അപാകതയാണ് രവി തേജയുടെ കരിയറിൽ പ്രധാന പ്രശ്നമായത്. സിനിമകൾ പരാജയപ്പെട്ടപ്പോഴും അമിത പ്രതിഫലം നടൻ ആവശ്യപ്പെട്ടു. ഇതിന് പുറമെ മറ്റ് ചില ഘടകങ്ങളും രവി തേജയുടെ കരിയറിനെ ബാധിച്ചു. കുടുംബ വാഴ്ച നടമാടുന്ന സിനിമാ മേഖലയാണ് ടോളിവുഡ്. രവി തേജ സിനിമാ കുടുംബത്തിൽ നിന്നുള്ള നടനല്ല. ഒറ്റയ്ക്ക് കരിയറിൽ മുന്നേറിയ ആളാണ്. ഇങ്ങനെ അധിക കാലം തുടരാൻ ടോളിവുഡിൽ കഴിഞ്ഞവർ വിരളമാണ്. ചിരഞ്ജിവി, നന്ദമൂരി ബാലകൃഷ്ണ തുടങ്ങിയവരുടെ കുടുംബങ്ങൾക്ക് വലിയ സ്വാധീനം ടോളിവുഡിലുണ്ട്.


Click it and Unblock the Notifications

