പഴങ്ങളും ബ്രഡും; ഞാൻ ഡയറ്റിം​ഗിലാണ്; ഫോട്ടോയുമായി രവീന്ദർ; എന്തുപറ്റിയെന്ന് ആരാധകർ

തമിഴ് മാധ്യമങ്ങളിൽ അടുത്തിടെ വലിയ വാർത്താ പ്രാധാന്യം നേടിയ വ്യക്തികളാണ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും. ഇരുവരും തങ്ങളുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ വ്യാപക ചർച്ചകളായിരുന്നു നടന്നത്. രവീന്ദറിന്റെ അമിത വണ്ണം എടുത്ത് പറഞ്ഞ് ബോഡി ഷെയിം​മിം​ഗ് കമന്റുകൾ തുടരെ വന്നു. ധനികനായ രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് തയ്യാറായതെന്നും ആരോപണം വന്നു.

ഇരുവരുടെ ആ​ദ്യ വിവാഹ ബന്ധം പരാജയപ്പെട്ടതായിരുന്നു. ആദ്യ ബന്ധത്തിൽ മഹാലക്ഷ്മിക്ക് ഒരു മകനുമുണ്ട്. തമിഴ് സീരിയൽ രം​ഗത്ത് സജീവമാണ് മഹാലക്ഷ്മി. താൻ രവീന്ദറിനെ ഇഷ്ടപ്പെട്ട് വിവാഹം ചെയ്തതാണെന്നും രവീന്ദറീന്റെ ശരീര പ്രകൃതി തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും മഹാലക്ഷ്മി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

മഹാലക്ഷ്മിയെ മനസ്സിലാക്കിയാണ് താൻ വിവാഹം കഴിച്ചതെന്നും നിർബന്ധിച്ച് ഭാര്യയാക്കിയതല്ലെന്നും രവീന്ദറും വ്യക്തമാക്കി. അന്നും ഇന്നും ഇരുവർക്കും നേരിടേണ്ടി വരുന്ന സൈബറാക്രമണത്തിന് കുറവൊന്നുമില്ല. എന്നാൽ ഇതിനോടെല്ലാം പ്രതികരിച്ച് സമയം കളയാൻ രവീന്ദറോ മഹാലക്ഷ്മിയോ നിൽക്കാറില്ല.

Ravindar Chandrasekaran, Mahalakshmi

പകരം തങ്ങളുടേതായ ജീവിതം ആസ്വദിക്കുകയാണ്. വിവാഹ ശേഷം ഇരുവരും തങ്ങളുടെ യാത്രകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. രസികനായ രവീന്ദർ തന്നെ പറ്റിയും ഭാര്യയെ പറ്റിയും പല തമാശകളും പൊതുവേദികളിലും സോഷ്യൽ മീഡിയയിലും പറയാറുമുണ്ട്.

ഇപ്പോഴിതാ രവീന്ദർ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തനിക്ക് സുഖമില്ലെന്നും അതിനാൽ ഡയറ്റിം​ഗിലാണെന്നും പറഞ്ഞ് കൊണ്ട് ഭക്ഷണം കഴിക്കുന്ന ഫോട്ടോയാണ് രവീന്ദർ പങ്കുവെച്ചത്. പ്ലേറ്റുകൾ നിറയെ പഴങ്ങളാണ് രവീന്ദറിന്റെ ഫോട്ടോയിൽ കാണുന്നത്. അസുഖം പെട്ടെന്ന് ഭേദമാവട്ടെയെന്ന് പലരും കമന്റ് ചെയ്തു. ഇത്രയും പഴങ്ങൾ കഴിച്ചിട്ട് എന്ത് ഡയറ്റിം​ഗെന്ന് ചിലർ കമന്റ് ചെയ്തു.

Ravindar Chandrasekaran, Mahalakshmi

രവീന്ദറിന്റെ ശരീര ഭാരത്തിന് നേരെ വരുന്ന പരിഹാസങ്ങൾക്കെതിരെ നേരത്തെ മഹാലക്ഷ്മി പ്രതികരിച്ചിരുന്നു. ഭർത്താവിനെ മാത്രമല്ല ആരെയും ഇത്തരത്തിൽ കളിയാക്കരുതെന്ന് നടി അഭിപ്രായപ്പെട്ടു. വിവാഹത്തിന് മുമ്പ് ശരീര ഭാരത്തിൽ രവീന്ദറിന് ആശങ്കയുണ്ടായിരുന്നു, വിദേശത്ത് പോയി തടി കുറയ്ക്കാമെന്ന് മഹാലക്ഷ്മിയോട് പറഞ്ഞതാണ്.

എന്നാൽ മഹാലക്ഷ്മിയാണ് ഇത് വേണ്ടെന്ന് പറഞ്ഞത്. ആരോ​ഗ്യം നോക്കാനാണെങ്കിൽ തടി കുറയ്ക്കാം. അല്ലാതെ വണ്ണം കുറയ്ക്കേണ്ടെന്ന് മഹാലക്ഷ്മി വ്യക്തമാക്കിയെന്നാണ് രവീന്ദർ മുമ്പൊരിക്കൽ പറഞ്ഞത്. ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോകൾ ഇടയ്ക്ക് രവീന്ദർ പങ്കുവെക്കാറുണ്ട്. മഹാലക്ഷ്മിയുടെ ആദ്യ വിവാഹത്തിലെ മകനും രവീന്ദറിനൊപ്പമാണുള്ളത്. കരിയറിൽ സിനിമാ നിർമാണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് രവീന്ദർ.

മഹാലക്ഷ്മി സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ താര ദമ്പതികൾക്ക് ആരാധകരുമുണ്ട്. പരിഹാസങ്ങളെ മറികടന്ന് മുന്നോട്ട് പോവുന്ന രണ്ട് പേരെയും ആരാധകർ അഭിനന്ദിക്കുന്നു. തമിഴ് സീരിയൽ രം​ഗത്ത് പ്രമുഖയാണ് മഹാലക്ഷ്മി. കൂടുതലും വില്ലൻ വേഷങ്ങളാണ് മഹാലക്ഷ്മി ചെയ്തിട്ടുള്ളത്. മഹാലക്ഷ്മിയെ ആദ്യം പ്രൊപ്പോസ് ചെയ്യുന്നത് രവീന്ദറാണ്. എന്നാൽ അന്ന് ഈ പ്രൊപ്പോസൽ മഹാലക്ഷ്മി നിരസിച്ചു.

പിന്നീട് സു​ഹൃത്തുക്കളായ ശേഷമാണ് മ​ഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത്. സോഷ്യൽ മീഡിയയിൽ രവീന്ദറിനെ പോലെ മറ്റ് പല താരങ്ങളും ബോഡി ഷെയ്മിം​ഗിനിരയാവാറുണ്ട്. പലരും ഇതിനെതിരെ രം​ഗത്ത് വന്നിട്ടുമുണ്ട്. സിനിമാ താരങ്ങൾ വണ്ണംവെക്കുമ്പോഴും വണ്ണം കുറയ്ക്കുമ്പോഴും പരിഹസിച്ച് കമന്റുകളിടുന്നത് പതിവാണ്. മലയാള സിനിമയിലും പല താരങ്ങളും ഇത്തരം സൈബറാക്രമണത്തിന് ഇരയായിട്ടുണ്ട്.

More from Filmibeat

Read more about: couple
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X