'വിഷ്ണുകാന്ത് ഒപ്പമുള്ളപ്പോഴും ചാറ്റിംഗ്; രവിയുമായി സംയുക്തയ്ക്കുള്ള ബന്ധം നേരത്തെ എനിക്കറിയാം'
തമിഴകത്ത് നാളുകളായി തുടരുന്ന വിവാദമാണ് സീരിയൽ താരങ്ങളായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വേർപിരിയലും ആരോപണ പ്രത്യാരോപണങ്ങളും. സംയുക്തയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്നാണ് വിഷ്ണുകാന്തിന്റെ ആരോപണം. എന്നാൽ വിഷ്ണുകാന്ത് ലൈംഗികമായി തന്നെ ഉപദ്രവിച്ചെന്ന് സംയുക്ത ആരോപിക്കുന്നു. 15 ദിവസം മാത്രമാണ് ഇവരുടെ വിവാഹബന്ധം നീണ്ടുനിന്നത്. 'മുത്തുക്കുൾ സിപ്പി' എന്ന സീരിയലിൽ ഒരുമിച്ചഭിനയിക്കവെയാണ് വിഷ്ണുകാന്തും സംയുക്തയും പ്രണയത്തിലാവുന്നത്. ഇരുവരും ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പട്ടവരായിരുന്നു. എന്നാൽ നിലവിലെ വിവാദങ്ങളിൽ ആരാധകർ ഞെട്ടി.
വിഷ്ണുകാന്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സംയുക്ത ഉന്നയിച്ചത്. മുഴുവൻ സമയവും സെക്സ് മാത്രമാണ് വിഷ്ണുകാന്തിന്റെ മനസ്സിൽ, നിരവധി തവണ ഉപദ്രവിച്ചു, നിരന്തരമായ പീഡനം മൂലം തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ വന്നു. പോൺ വീഡിയോകൾ കാണാൻ നിർബന്ധിച്ചു, ബെഡ്റൂമിൽ ക്യാമറവെക്കാമെന്ന് പറഞ്ഞു എന്നിങ്ങനെ നീളുന്നു സംയുക്തയുടെ ആരോപണങ്ങൾ.

എന്നാൽ തന്നെ പ്രണയിക്കുന്ന കാലത്ത് രവി എന്ന സീരിയൽ നടനുമായി സംയുക്ത ബന്ധം വെച്ചെന്ന് വിഷ്ണുകാന്തും ആരോപിച്ചു. ഇതിന്റെ തെളിവുകളും പുറത്ത് വിട്ടു. ഇതിനിടെ വിഷ്ണുകാന്തിനെ പിന്തുണച്ച് കൊണ്ട് സഹപ്രവർത്തകയായ റീഹാന രംഗത്തെത്തി. വിഷ്ണുകാന്ത് സെറ്റിലെ സ്ത്രീകളോട് മാന്യമായി പെരുമാറുന്ന വ്യക്തിയാണ്. സംയുക്ത ഒരു ചെറുപ്പക്കാരന്റെ ജീവിതം ഇല്ലാതാക്കുകയാണെന്ന് റീഹാന തുറന്നടിച്ചു. ഇപ്പോഴിതാ സംയുക്ത-വിഷ്ണുകാന്ത് പ്രശ്നത്തെക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് റീഹാന.
'രവി എന്ന നടനുമായുള്ള സംയുക്തയുടെ ബന്ധം നേരത്തെ തന്നെ അറിയാമായിരുന്നു. വിഷ്ണുകാന്തിനൊപ്പം സെറ്റിൽ ഇരിക്കുമ്പോഴും സംയുക്ത രവിയോട് ചാറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. തുടക്കത്തിലെ ഇതൊക്കെ അറിയാമായിരുന്നിട്ടും ഞാൻ പറഞ്ഞില്ല. വിഷ്ണുകാന്തുമായി സംയുക്ത കമ്മിറ്റാവുന്നത് രവിയുമായുള്ള ബന്ധം നിലനിൽക്കെയാണ്. ഇപ്പോൾ എല്ലാം പുറത്ത് വന്നു. ലോകത്ത് വേറെയാർക്കും വിവാഹമോചനം നടന്നിട്ടില്ലേ. എന്തൊക്കെ പ്രശ്നങ്ങളാണ് പലരും അനുഭവിച്ചത്. അവർ സംയുക്തയെ പോലെ എല്ലാം ലൈവിൽ വിളിച്ച് പറയുകയാണോ,' റീഹാന ചോദിക്കുന്നു.

'ഈ വിഷയത്തിൽ പ്രതികരിച്ചതിന് സംയുക്തയെ അനുകൂലിക്കുന്നവർ മോശമായി എനിക്ക് മെസേജുകൾ അയക്കുന്നുണ്ട്. സംയുക്തയ്ക്ക് ചെറിയ പ്രായമാണ്. പക്വതയില്ല. വായിൽ വരുന്നത് പറയുന്നു. അച്ഛന്റെയും അമ്മയുടെയും അടുത്തിരുന്നാണ് സംയുക്ത ഇക്കാര്യങ്ങൾ പറയുന്നത്. മക്കൾ എന്ത് തെറ്റ് ചെയ്താലും പിന്തുണയ്ക്കുന്ന ചില മാതാപിതാക്കളുണ്ട്. വിഷ്ണുകാന്തിന്റെ കോൺടാക്ട് നമ്പർ എന്റെയടുത്തില്ല'
'ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുമ്പോൾ സംയുക്തയുടെ ഒപ്പമായിരുന്നു സെറ്റിൽ വിഷ്ണുകാന്ത്. അധികം ആരുമായി സംസാരിക്കില്ലായിരുന്നു. എന്നാൽ ഞാൻ പിന്തുണച്ചതറിഞ്ഞ് സഹോദരിക്ക് നന്ദിയെന്ന് ഇൻസ്റ്റഗ്രാമിൽ മെസേജ് ചെയ്തു. തനിക്കറിയാവുന്ന കാര്യങ്ങൾ പറയുക മാത്രമാണ് ചെയ്തതെന്ന് വിഷ്ണുകാന്തിനോട് പറഞ്ഞു'
വിഷ്ണുകാന്ത് തന്നോട് പറഞ്ഞ വാക്കുകളും റീഹാന പങ്കുവെച്ചു. 'തന്നെക്കുറിച്ച് വളരെ മോശമായ കാര്യമാണ് സംയുക്ത മാധ്യമങ്ങളോട് പറഞ്ഞത്. കാമവെറിയനായി ആളുകൾ കാണുന്നു. താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് സംയുക്തയുടെ ഫോൺ കോളുകൾ പുറത്ത് വിട്ടതെന്ന് വിഷ്ണുകാന്ത് എന്നോട് പറഞ്ഞു. വിഷ്ണുകാന്ത് നമ്പർ ചോദിച്ചപ്പോൾ കൊടുത്തു. അതോടെ ഞങ്ങൾ തമ്മിലുള്ള സംഭാഷണം അവസാനിച്ചു. അല്ലാതെ വിഷ്ണുകാന്തുമായി ഒരു ബന്ധവും ഇല്ല,' റീഹാന വ്യക്തമാക്കി.
സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന നടിമാരുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവാറുണ്ട്. മറ്റ് ജോലികളെ പോലെ സീരിയൽ രംഗത്ത് സമയക്രമം ഇല്ല. വിളിക്കുമ്പോൾ ഷൂട്ടിനെത്തണം. ഇത് വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കുമെന്ന് റീഹാന അഭിപ്രായപ്പെട്ടു. നേരത്തെ അർണവ്-ദിവ്യ ശ്രീധർ പ്രശ്നത്തിലും റീഹാന പ്രതികരിച്ചിട്ടുണ്ട്. അന്ന് ദിവ്യ ശ്രീധറെ പിന്തുണച്ചാണ് റീഹാന സംസാരിച്ചത്.


Click it and Unblock the Notifications