എന്തിനാണ് കിച്ചുവിന് ഇത്രയും പണം? ഇത്രയൊക്കെയായിട്ടും രേണു ചേച്ചി കിച്ചുവിനെക്കുറിച്ച് പറഞ്ഞത്: ജാസി

കിച്ചു-രേണു സുധി വിവാദത്തിനിടെ രേണുവിനെ പിന്തുണച്ച് സോഷ്യൽ മീഡിയ താരം ജാസി. രേണു വളരെ നല്ല വ്യക്തിയാണെന്നും കിച്ചുവിനെ മൂന്നാനമ്മ എന്ന നിലയിൽ രേണു നല്ല രീതിയിലാണ് വളർത്തിയതെന്നും ജാസി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഈ പറഞ്ഞ് തരുന്നവരൊന്നും കിച്ചുവിന്റെ കൂടെ മരണം വരെ ഉണ്ടാകണമെന്നില്ല. പകരം കിച്ചുവിനൊപ്പം ഉണ്ടാകുക മൂന്നാനമ്മയും അവർക്ക് ജനിച്ച മകനുമാണ്. എന്നും നമ്മുടെ കൂടെ കുടുംബമേ ഉണ്ടാകൂ.

രേണു ചേച്ചി മോന്റെ അച്ഛൻ കല്യാണം കഴിച്ചയാളാണ്. അമ്മയ്ക്ക് തുല്യമെന്നല്ല. അമ്മ തന്നെയാണ്. ഇത്രയൊക്കെയായിട്ടും രേണു ചേച്ചി കിച്ചുവിനെക്കുറിച്ച് ഒരു കുറ്റവും പറഞ്ഞിട്ടില്ല. എന്റെ മകനാണവൻ, അവനെ ആരോ സ്വാധീനിച്ചതാണ്. അല്ലാതെ അങ്ങനെ പറയുന്നവനല്ല കിച്ചു എന്ന രീതിയിലാണ് എന്നോട് പറഞ്ഞത്. ആ അമ്മയുടെ മനസ് കിച്ചു കാണാതിരിക്കരുത്. ഇത് കിച്ചു കാണുന്നുണ്ടെങ്കിൽ തീർച്ചയായും രേണു ചേച്ചിയെ വിളിച്ച് ആ പ്രശ്നം മോനായി തന്നെ അങ്ങ് ഒത്ത് തീർപ്പാക്കണം. സുധി ചേട്ടൻ ഇല്ലാത്തതിനാൽ മോനാണ് ആ വീടിനെ താങ്ങി നിർത്തേണ്ടത്.

Renu Sudhi

കിച്ചു ഒരു നുണയനാണെന്ന് പറഞ്ഞ് പരത്തേണ്ട കാര്യം എനിക്കില്ല. രേണു ചേച്ചിയുടെ സു​ഹൃത്തായ എനിക്ക് കണ്ട കാര്യങ്ങൾ തുറന്ന് പറയാമല്ലോ. 300 ഉം 400 ഉം മാത്രമല്ല. അത്യാവശ്യം നല്ല തുക കിച്ചുവിന് ഇട്ട് കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. കുട്ടികൾക്ക് എന്തിനാണിത്ര ക്യാഷ് കൊടുക്കുന്നത്, എന്തിനാണ് അവൻ ഉപയോ​ഗിക്കുന്നത് എന്നെല്ലാം ഉറപ്പ് വരുത്തണം എന്ന്. വീട്ടിലേക്ക് സാധനം വാങ്ങാനായിരിക്കും, ഫീസ് ആയിരിക്കും എന്നാണ് രേണു ചേച്ചി തന്നിരുന്ന മറുപടി.

യൂട്യൂബ് ചാനലിലൊക്കെയില്ലേ, വരുമാനമില്ലേ എന്ന് ചോദിച്ചപ്പോൾ ഞാനവനോട് അതൊന്നും ചോദിക്കാറില്ല ചേച്ചി എന്നാണ് അവനെന്നോട് പറയാറുള്ളത്. ഈ പ്രശ്നം നടക്കുന്നതിന് രണ്ട് മൂന്ന് ദിവസം മുമ്പ് പോലും ചേച്ചി കിച്ചുവിന് ക്യാഷ് ഇട്ട് കൊടുത്തിട്ടുണ്ട്. എന്തിനാണ് കിച്ചുവിന് ഇത്ര മാത്രം ക്യാഷ് എന്നത് ഒരു ചോദ്യ ചിഹ്നമാണ്. 20-24 വയസുള്ള കുട്ടിക്ക് എന്തിനാണ് ഇത്രയും ക്യാഷ് എന്നെനിക്കറിയില്ല. അത് ചോദിക്കേണ്ടിയിരിക്കുന്നെന്നും ജാസി പറഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X