ദിലീപിന്റെ പടം എന്ന് പറഞ്ഞ് ആൾക്കാർ വരുന്ന സാഹചര്യമില്ല, അവർ നടനൊപ്പം സിനിമ ചെയ്യില്ല: അശ്വന്ത്

കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് നടൻ ദിലീപ് കടന്ന് പോകുന്നത്. ഒടുവിൽ പുറത്തിറങ്ങിയ ഭ ഭ ബ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ഏറെക്കാലമായി ഒരു സൂപ്പർഹിറ്റ് ദിലീപിനില്ല. ഒരു കാലത്ത് തൊട്ടതെല്ലാം ഹിറ്റാക്കി മലയാളികളുടെ ജനപ്രിയ നായകനായി ആഘോഷിക്കപ്പെട്ട നടനാണ് ദിലീപ്. എന്നാൽ 2017 ഓടെ ദിലീപ് യു​ഗം മോളിവുഡിൽ അവസാനിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണം നേരിട്ടത് പ്രതിച്ഛായക്ക് വലിയ മങ്ങലേൽപ്പിച്ചു.

പിന്നീടിങ്ങോട്ട് വന്ന ഇടവേള, തിരിച്ച് വരവിൽ ചെയ്ത സിനിമകളുടെ പരാജയം എന്നിവയെല്ലാം ദിലീപിന്റെ മാർക്കറ്റിനെ കാര്യമായി ബാധിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി വിധി വന്ന ശേഷം റിലീസ് ചെയ്ത സിനിമയാമ് ഭ ഭ ബ. വലിയ ഹെെപ്പിൽ വന്ന ചിത്രത്തിന് പക്ഷെ ബോക്സ് ഓഫീസിൽ അടി തെറ്റി. ദിലീപിന്റെ കരിയറിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ റിവ്യൂവർ അശ്വന്ത് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Aswanth Kok  Dileep

മികച്ച ഫിലിം മേക്കേർസ് ഇന്ന് ദിലീപിനൊപ്പം സിനിമ ചെയ്യാൻ സാധ്യതയില്ലെന്ന് അശ്വന്ത് പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. അങ്ങനെയുള്ള ക്രിയേറ്റേർസുമായി കൊളാബ് ചെയ്യണം. തരുൺ മൂർത്തി ദിലീപുമായി കൊളാബ് ചെയ്യുമോയെന്ന് എനിക്കറിയില്ല. അമൽ നീരദ്, ദിലീഷ് പോത്തൻ എന്നിവർ ദിലീപുമായി കൊളാബ് ചെയ്യുമോ. നമുക്ക് എഴുതി ഒപ്പിടാൻ പറ്റുന്ന ഡയറക്ടേർസ് അല്ലേ ഇവർ. അല്ലാതെ ദിലീപിന് വേണ്ടി ഭ ഭ ബ പോലെ രണ്ട് പിള്ളേരെ കൊണ്ട് വന്ന് എഴുതിയിട്ട് കാര്യമൊന്നുമില്ല. സത്യൻ അന്തിക്കാടിന്റെ മകൻ ദിലീപിനെ വെച്ച് പടം ചെയ്യുമോ.

നമുക്കത്രയും വിശ്വാസമുള്ള സംവിധായകരു‌ടെ പടം വരണം. അല്ലാതെ ദിലീപിന്റെ പടം എന്ന് പറഞ്ഞ് ആൾക്കാർ തിയറ്ററിൽ പോകുന്ന സിറ്റുവേഷനല്ല ഇപ്പോൾ. ഭ ഭ ബയിൽ തന്നെ ലാലേട്ടനെ കൊണ്ട് വന്നത് കൊണ്ടാണ് ആദ്യ ദിവസം ഇത്രയും ആൾക്കാർ പോയത്. ദിലീപ് മാത്രമുള്ള സിനിമയായിരുന്നെങ്കിൽ അത്ര ഹെെപ്പ് കിട്ടില്ല. ദിലീപ് കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും പണ്ട് ദിലീപിനെ വെച്ച് പടം ചെയ്തവർ ഇപ്പോൾ ചെയ്യുന്നില്ല. പുള്ളിക്ക് അഭിനയിക്കാനറിയാത്തത് കൊണ്ടല്ലല്ലോയെന്നും അശ്വന്ത് ചോദിക്കുന്നു.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X