റിമി ടോമിയുടെ കഠിനപ്രയത്‌നം അതിന് വേണ്ടിയായിരുന്നു, സ്വയം മാറണമെന്ന് തോന്നി, തുറന്നുപറച്ചിലുമായി താരം

വ്യത്യസ്തമായ ഗാനങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു റിമി ടോമി. ഗായികയായാണ് തുടക്കം കുറിച്ചതെങ്കിലും അഭിനേത്രിയായും താരത്തെ കണ്ടിരുന്നു. ഇടക്കാലത്ത് അഭിനയത്തില്‍ പരീക്ഷണം നടത്തിയിരുന്നുവെങ്കിലും അത്ര സജീവമായിരുന്നില്ല റിമി. അവതാരകയായും വിധികര്‍ത്താവായും റിയാലിറ്റി ഷോകളില്‍ സജീവമാണ് റിമി. അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനല്‍ തുടങ്ങിയത്. വ്യക്തി ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നത് ഈ ചാനലിലൂടെയാണ്.

ലോക് ഡൗണ്‍ സമയത്താണ് സ്വന്തമായി ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്. അധികം വൈകാതെ അത് യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു താരം. പാചകവും യാത്രകളും പാട്ടുകളുമൊക്കെയായി ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അനിയനും അനിയത്തിയുമൊക്കെ കുടുംബസമേതമായി ഇടയ്ക്ക് ചാനലിലേക്ക് എത്തിയിരുന്നു. മുക്തയ്‌ക്കൊപ്പം ചെയ്ത ഹോം ടൂറും പാചക വീഡിയോയുമെല്ലാം അടുത്തിടെ വൈറലായി മാറിയിരുന്നു.

ഫിറ്റ്‌നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് റിമി. ഭാവനയാണ് തന്നോട് ശരീരം ശ്രദ്ധിക്കേണ്ടുന്നതിനെക്കുറിച്ച് പറഞ്ഞതെന്ന് നേരത്തെ റിമി പറഞ്ഞിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടും കൃത്യമായ ഡയറ്റ് പ്ലാനുമൊക്കെയായി മെലിയുകയായിരുന്നു താരം.

Rimi Tomy,

താന്‍ എങ്ങനെയാണ് മെലിഞ്ഞതെന്നും അതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് താരമെത്തിയിരുന്നു. നാളുകള്‍ക്ക് ശേഷം പൊതുപരിപാടിയിലേക്ക് എത്തിയപ്പോഴും റിമിയോട് അവതാരകനായ ജയകൃഷ്ണന്‍ ആദ്യം ചോദിച്ചത് മെലിഞ്ഞതിനെക്കുറിച്ചായിരുന്നു. കൗമുദി നൈറ്റിനിടയിലായിരുന്നു ഇത് സംഭവിച്ചത്.

Recommended Video

Rimy Tomy Ex-Husband wedding | FilmiBeat Malayalam

തടി വെക്കാനെളുപ്പമാണ്, രണ്ടാഴ്ച കഷ്ടപ്പെട്ടാല്‍ മതി എന്നാല്‍ മെലിയുന്നത് അങ്ങനയെല്ല. അതിനാണ് കൂടുതല്‍ ബുദ്ധിമുട്ട്. വേണമെന്ന് വെച്ച് തന്നെയാണ് മെലിഞ്ഞത്. സ്വയം മാറണമെന്ന് തോന്നിയിരുന്നു. മെലിഞ്ഞത് എങ്ങനെയാണെന്നുള്ള കാര്യം രഹസ്യമൊന്നുമല്ല, എല്ലാത്തിനെക്കുറിച്ചും പറയാറുണ്ട്. മെലിഞ്ഞുവെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. ഒരുപത്ത് പുഷപ്പ് കൂടുതല്‍ എടുക്കാന്‍ തോന്നുന്നുണ്ടെന്നും വേദിക്ക് പുറകില്‍ പോയി വര്‍ക്കൗട്ട് ചെയ്യട്ടെയെന്നുമായിരുന്നു റിമിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X