ഇതാണ് കുട്ടിമണി, പുതിയ അതിഥിയുടെ ചിത്രം പങ്കുവെച്ച് റിമി ടോമി

ഗായിക, അവതാരക, അഭിനേത്രി എന്നിങ്ങനെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് റിമി ടോമി. പിന്നണ ഗായികയായി എത്തുകയും പിന്നീട് അവതാരകയായും അഭിനേത്രിയായും തിളങ്ങി നിൽക്കുകയായിരുന്നു. നിലവിൽ മഴവിൽ മനോരമ സംപ്രേക്ഷണ ചെയ്യുന്ന സൂപ്പർ 4 സംഗീത റിയാലിറ്റി ഷോയുടെ ജഡ്ജാണ്.

rimi tomy

സോഷ്യൽ മീഡിയയിൽ സജീവമാണ് റിമി ടോമി. തിരക്കുകൾക്കിടയിലും ആരാധകരുമായി സംസാരിക്കാനും മറ്റും സമയം കണ്ടെത്താറുണ്ട്. തന്റെ സിനിമാ വിശേഷങ്ങൾ മാത്രമല്ല കുടുംബ വിശേഷങ്ങളും നടി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറപണ്ട്. റിമിയെ പോലെ തന്നെ കുടുംബാംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. യൂട്യൂബ് ചാനൽ ആരംഭിച്ചതിന് ശേഷമാണ് കുടംബാംഗങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമായത്. റിമിയുടെ വീഡിയോയിൽ സജീവ സാന്നിധ്യമാണ് അനുജൻ റിങ്കുവിന്റെയും അനുജത്തി റീനുവിൻെറയും മക്കൾ. കുട്ടാപ്പി കൺമണി എന്നാണ് കുട്ടിപ്പട്ടളങ്ങളുടെ പേര്, ഇപ്പോഴിത കുടുംബത്തിലെ പുതിയ അംഗഹത്തെ റിമി പ്രേക്ഷകർക്കായി പരിചയപ്പെടുത്തുകയാണ്.

ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുതിയ അതിഥിയെ റിമി പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. റിമിയുടെ അനുജത്തി റീനുവിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രമാണ് റിമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അടുത്തയിടെയാണ് റിമിയുടെ അനുജത്തി റീനുവിന് ആണ് ഒരു കുഞ്ഞുകൂടി പിറന്നത്. കുട്ടിമണി എന്നാണ് കുഞ്ഞിനെ എല്ലാവരുംവിളിക്കുന്നത്. കുട്ടിമണിയെ കയ്യിലെടുത്ത ചിത്രം ആദ്യമായിട്ടാണ് റിമി പങ്ക് വച്ചിരിക്കുന്നത്.

റീനു പ്രസവിച്ചുവെന്നുള്ള വിശേഷം പങ്കുവെച്ചത് റിങ്കുവിന്റെ ഭാര്യയായ നടി മുക്തയായിരുന്നു. കുട്ടാപ്പി ഇപ്പോള്‍ ഏട്ടനായെന്നായിരുന്നു മുക്ത പറഞ്ഞത്. റീനുവിന്റേയും കുടുംബത്തിന്റേയും ചിത്രത്തിനൊപ്പമായാണ് താരം സന്തോഷവാര്‍ത്ത പങ്കുവെച്ചത്.

Recommended Video

മമ്മൂക്കയുടെ വമ്പൻ ചിത്രവുമായി ശങ്കർ രാമകൃഷ്ണൻ | FilmiBeat Malayalam

ചിത്രം കാണാം

More from Filmibeat

Read more about: rimi tomy റിമി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X