ബി​ഗ് ബോസിൽ നിന്ന് വിളിച്ചിട്ടും പോകാത്തതിന് കാരണം; ഫോട്ടോഷൂട്ട് കൊണ്ട് ​ഗുണമില്ല, പണം വാങ്ങാറുണ്ട്; സാധിക

സിനിമാ, സീരിയൽ രം​ഗത്ത് സാന്നിധ്യമറിയിക്കാൻ കഴിഞ്ഞ നടി സാധിക വേണു​ഗോപാൽ സോഷ്യൽമീഡിയയിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഫോട്ടോഷൂട്ടുകളിലൂടെയാണ് സാധിക സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മോശം കമന്റുകൾക്ക് മറുപടി നൽകാനും നടി മടിക്കാറില്ല. സിനിമാ രം​ഗത്തെ കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ചും അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചും സാധിക നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി.

സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. പുരുഷൻമാർക്ക് നേരെ സ്ത്രീകൾ വ്യാജ പരാതി ഉന്നയിക്കുന്നത് ശരിയല്ലെന്ന് സാധിക വ്യക്തമാക്കി. ഇക്വാലിറ്റിയാണ് നമ്മൾ എപ്പോഴും പറയുന്നത്. അപ്പോൾ തുല്യമായിരിക്കണം. ജാതിയുടെ കാര്യത്തിലും മതത്തിന്റെ കാര്യത്തിലും ഹ്യൂമൺ റൈറ്റ്സിന്റെ കാര്യത്തിലായാലും തുല്യമായിരിക്കണം. സ്കൂളിലും ജോലിക്കും ചില കമ്മ്യൂണറ്റിക്ക് മാത്രം മുൻ​ഗണന നൽകുന്നതും എനിക്കിഷ്ടമല്ലാത്ത കാര്യമാണ്.

Sadhika Venugopal

ഇതൊക്കെ എടുത്ത് കളയേണ്ട കാര്യമാണെന്നും സാധിക വേണു​​ഗോപാൽ വ്യക്തമാക്കി. എവിടെ കൊണ്ടിട്ടാലും ഉയർന്ന് വരുന്ന ആളാണ് താനെന്നും സാധിക വ്യക്തമാക്കി. പൂർണമായും തകർന്ന് പോയി, ഒന്നുമില്ലാതെ നിൽക്കുന്ന സാഹചര്യം നമുക്കെല്ലാവർക്കും ഉണ്ടാകും. അവിടെയൊന്നും നമ്മൾ നിൽക്കരുത് എന്നാണ് തന്റെ കാഴ്ചപ്പാടെന്നും സാധിക പറയുന്നു. തന്റെ ജീവിതത്തിൽ വന്ന മാറ്റത്തെക്കുറിച്ചും സാധിക സംസാരിച്ചു. ഇപ്പോൾ ഞാൻ കടം കൊടുക്കാറില്ല. ആരെങ്കിലും ചോദിച്ചാൽ ഇല്ലെന്ന് പറഞ്ഞു. പത്തോ അഞ്ഞൂറോ വെറുതെ തരാം, തിരിച്ച് തരേണ്ടെന്ന് പറയും.

കടം ചോദിക്കുന്നവർ തിരിച്ച് തരില്ല. ഭാര്യക്കോ മറ്റാർക്കെങ്കിലോ അസുഖമാണെന്നൊക്കെ പറഞ്ഞ് പൈസ വാങ്ങും. കുറച്ച് കഴിയുമ്പോൾ ഇവരെല്ലാം കൂടി വെള്ളമടിക്കുകയായിരിക്കും. പ്രതിഫലം കൃത്യമായി പറഞ്ഞ് വാങ്ങിക്കും, ഫ്രീയായി ഒന്നും ചെയ്ത് കൊടുക്കാറില്ല. ഫോട്ടോഷൂട്ട് പോലും പെയ്ഡായാണ്. കാരണം എനിക്കത് കൊണ്ട് ​ഗുണമില്ല. ഇതെല്ലാം ഇപ്പോൾ താൻ ശ്രദ്ധിക്കുന്ന കാര്യങ്ങളാണെന്നും സാധിക വ്യക്തമാക്കി.

Sadhika Venugopal

ബി​ഗ് ബോസിൽ നിന്നും തനിക്ക് ക്ഷണം വന്നിരുന്നെന്നും സാധിക വേണു​ഗോപാൽ വ്യക്തമാക്കി. പേടി കൊണ്ടല്ല പോകാത്തത്. ഒരിക്കൽ ബി​ഗ് ബോസിൽ പോകുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. കാരണം നല്ല പേയ്മെന്റാണ്. പ്രശസ്തി നമുക്ക് പറയാൻ പറ്റില്ല. പ്രേക്ഷകർക്ക് പരിചിതരായതിനാൽ അവർക്ക് പ്രതീക്ഷ കാണും. മൂന്ന് മാസം ഷോയ്ക്ക് വേണ്ടി മാറ്റി വെക്കേണ്ടി വരും. അത് കൊണ്ടാണ് ബി​ഗ് ബോസിലേക്ക് പോകാത്തതെന്നും സാധിക വ്യക്തമാക്കി.

സിനിമയിൽ അവസരം ലഭിക്കാനാണ് ഫോട്ടോഷൂട്ട് ചെയ്യുന്നതെന്ന് പറയുന്നവരുണ്ട്, എന്നാൽ തനിക്ക് ഫോട്ടോകൾ എടുക്കാൻ ഇഷ്ടമുള്ളത് കൊണ്ടാണ് ഫോട്ടോഷൂട്ട് ചെയ്യുന്നത്. എന്നെ ഒരു ഫോട്ടോ​ഗ്രാഫർ അപ്രോച്ച് ചെയ്യുമ്പോൾ അവരുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാനാണ് എന്നെ വിളിക്കുന്നത്.

ആ സമയത്തിന് ഞാൻ ചാർജ് ചെയ്യും. ഫ്രീയായി ആർക്കും ഒന്നും ചെയ്യില്ലെന്നും സാധിക വ്യക്തമാക്കി. ബിക്കിനി ഫോട്ടോഷൂട്ട് ഇതുവരെ ചെയ്തിട്ടില്ല. എനിക്ക് കംഫർട്ട് ഇല്ലാത്തത് കൊണ്ടാണത്. തനിക്ക് പറ്റാത്ത വസ്ത്രങ്ങളിൽ ഇതുവരെ ഫോട്ടോഷൂട്ട് ചെയ്തിട്ടില്ലെന്നും സാധിക വ്യക്തമാക്കി.

More from Filmibeat

Read more about: sadhika venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X