ഞാനെന്തിന് ഹണിയെ പോലെയാകണം? എനിക്ക് വരുന്ന മെസേജുകൾ; മോശമായി വീഡിയോകൾ എടുക്കുന്നെന്നും സാധിക

സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും സൈബറാക്രമണങ്ങൾ നേരിടേണ്ടി വരുന്ന നടിയാണ് സാധിക വേണു​ഗോപാൽ. നടി പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾക്ക് മോശം കമന്റുകൾ വരാറുണ്ട്. അധിക്ഷേപങ്ങൾക്ക് മറുപടി നൽകാൻ സാധിക മടിക്കാറുമില്ല. സിനിമകളിലേക്കാൾ ടെലിവിഷൻ രം​ഗത്താണ് സാധിക കൂടുതൽ സജീവമായത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ സിനിമാ രം​ഗത്തെ കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് സാധിക തുറന്ന് സംസാരിക്കുകയുണ്ടായി. വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാത്തത് തനിക്ക് അവസരങ്ങൾ ഇല്ലാതാക്കിയെന്നും സാധിക തുറന്ന് പറഞ്ഞു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ മോശം പ്രവണതകളെക്കുറിച്ച് സംസാരിക്കുകയാണ് സാധിക. മെെൽസ്റ്റോൺ മേക്കേർസിലെ ചർച്ചയിലാണ് നടി തന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചത്. മോശം കമന്റുകൾ ആദ്യം ശ്രദ്ധിക്കുമായിരുന്നു. പിന്നെ നമുക്കിതൊരു ശീലമായി. മനസമാധാനമാണ് വേണ്ടത്. കമന്റുകൾ ലിമിറ്റ് ചെയ്തിട്ടുണ്ട്. എന്നെ ഫോളോ ചെയ്യുന്നവർക്കേ കമന്റ് ചെയ്യാൻ പറ്റൂ. കണ്ടന്റും ലിമിറ്റഡാകുമെങ്കിലും കണ്ടന്റ് എനിക്ക് പ്രധാനമല്ല. കണ്ടന്റ് ക്രിയേറ്റേർസിനാണ് അത് പ്രശ്നം.

Sadhika Venugopal, Honey Rose

ഫോളോവേഴ്സിനെ പോലും എനിക്ക് പ്രശ്നമല്ല. ഞാൻ റിമൂവ് ചെയ്യും. കാരണം എനിക്കിവരെ വേണ്ട. എന്റെ വർക്കിന് ഇവരാരുമല്ല കാശ് തരുന്നത്. എന്നെ വിളിക്കുന്ന പ്രൊഡ്യൂസേർസ് ആണെന്നും സാധിക ചൂണ്ടിക്കാട്ടി. ഇവന്റുകൾക്ക് പോകുമ്പോൾ ഇപ്പോൾ ഫോൺ ക്യാമറകളാണ്. ഏത് ആം​ഗിളിലാണ് എടുക്കുന്നതെന്ന് അറിയില്ല. റീച്ചിന് വേണ്ടി മോശമായ രീതിയിൽ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്ന സാഹചര്യമുണ്ടെന്നും സാധിക തുറന്നടിച്ചു.

സെലിബ്രിറ്റികളെ താരതമ്യം ചെയ്യുന്നുണ്ട്. ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ എനിക്ക് വരുന്ന കുറേ മെസേജുകൾ എന്തുകൊണ്ട് ഹണിയെ പോലെ വരുന്നില്ലെന്നാണ്. ഞാനെന്തിനാണ് ഹണിയെ പോലെയാകുന്നതെന്നും സാധിക ചോദിച്ചു. ഹണി റോസിനെ അനുകരിച്ച് വേറെ പലരും പോകുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ വരുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത സീക്രട്ട് ഏജന്റ് അഭിപ്രായപ്പെട്ടു.

Sadhika Venugopal, Honey Rose

അടുത്തിടെ തന്റെ വിവാഹമോചനത്തെക്കുറിച്ച് സാധിക സംസാരിച്ചിരുന്നു. പഴയ ജീവിതം മറന്ന് താനും മുൻ ഭർത്താവും രണ്ട് വഴിക്ക് നീങ്ങിയെന്ന് സാധിക വ്യക്തമാക്കി. വിവാഹമോചനത്തിന് ഒരിക്കലും കരിയർ കാരണമായിട്ടില്ല. സിനിമയിലേക്കോ അഭിനയത്തിലേക്കോ തിരിച്ച് വന്നതിനൊന്നും അദ്ദേഹത്തിന് എതിർപ്പുകൾ ഇല്ലായിരുന്നു, വിവാഹ ശേഷം ഇൻഡസ്ട്രി വിട്ടത് സ്വന്തം തീരുമാനപ്രകാരമായിരുന്നു.

ഞാനാണ് ആളെ കണ്ടെത്തിയതും എന്റെ ജീവിതം തെരഞ്ഞെടുത്തതും. അന്ന് അച്ഛൻ പറഞ്ഞത് ഒന്നുകിൽ സിനിമ, അല്ലെങ്കിൽ വിവാഹം എന്നാണ്. കുടുംബവും കുട്ടികളുമായി ജീവിക്കാനാണ് ഞാൻ ആ​ഗ്രഹിച്ചത്. അതുകൊണ്ടാണ് വിവാ​ഹശേഷം അഭിനയ രം​ഗത്ത് നിന്ന് വിട്ട് നിന്നത്.

വിവാ​ഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം കുക്കറി ഷോകളിലൂടെ കരിയറിലേക്ക് തിരിച്ച് വന്നു. ഭർത്താവിന്റെ വീട്ടുകാരുടെ ഉപദേശപ്രകാരമായിരുന്നു അത്. ആ വീട്ടിൽ എല്ലാവരും ജോലിക്ക് പോകും. വെറുതെ വീട്ടിൽ ഇരിക്കേണ്ടെന്ന് ഞാനും കരുതി. ഒരു ബന്ധം അവസാനിപ്പിക്കാൻ ആരും ആ​ഗ്രഹിക്കുന്നില്ല.

അങ്ങനെ സംഭവിക്കുന്നതാണ്. പിടിച്ച് നിർത്താൻ ശ്രമിച്ചി‌ട്ടുണ്ട്. പക്ഷെ അതല്ല ശരി എന്ന് തോന്നിയത് കൊണ്ടാണ് പിരിഞ്ഞത്. ഇനിയൊരു വിവാഹം ഉണ്ടാകുമോ എന്നറിയില്ല. എന്നാൽ വിവാഹം കഴിക്കില്ല എന്ന തീരുമാനം എടുത്തിട്ടില്ലെന്നും സാധിക വേണു​ഗോപാൽ വ്യക്തമാക്കി.

More from Filmibeat

Read more about: sadhika venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X