ബിന്ദുവിനോട് മണി മിണ്ടാതായി, മൗനമായി അവൻ നിന്നെ പ്രേമിച്ചിരുന്നോ എന്ന് ചോദിച്ചിട്ടുണ്ട്; സായ് കുമാർ
സിനിമാ ലോകത്ത് ഏറെ ചർച്ചയായ വിവാഹമായിരുന്നു സായ് കുമാറിന്റെയും ബിന്ദു പണിക്കറുടെയും. ആദ്യ ഭർത്താവ് മരിച്ച ശേഷമാണ് ബിന്ദു പണിക്കർ സായ് കുമാറിനെ വിവാഹം ചെയ്യുന്നത്. സായ് കുമാറും ആദ്യ വിവാഹ ബന്ധം പിരിഞ്ഞതാണ്. മുൻ ബന്ധത്തിലെ മകൾ ബിന്ദു പണിക്കറിനൊപ്പമുണ്ട്. കല്യാണി എന്നാണ് മകളുടെ പേര്. സ്വന്തം മകളായാണ് കല്യാണിയെ സായ് കുമാർ കാണുന്നത്. സായ് കുമാറിനെക്കുറിച്ചും ബിന്ദു പണിക്കറെക്കുറിച്ചും പല ഗോസിപ്പുകളും സിനിമാ ലോകത്ത് വന്നിരുന്നു. പലർക്കും തങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകളുണ്ടെന്ന് ഇരുവരും തുറന്ന് പറഞ്ഞിട്ടുമുണ്ട്.
കലാഭവൻ മണിയെക്കുറിച്ച് സായ് കുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. . ഞങ്ങൾ തമ്മിൽ അടുത്ത ശേഷം ബിന്ദുവിനോട് മിണ്ടില്ലായിരുന്നു. അതെന്താണെന്ന് ഇപ്പോഴും ആലോചിക്കുന്നു. എന്നെ ചേട്ടാ എന്ന് വിളിക്കും. ബിന്ദുവിനെ കണ്ട ഭാവം നടിക്കില്ല. മൗനമായി അവൻ നിന്നെ പ്രേമിച്ചിരുന്നോ എന്ന് ഞാൻ ചോദിച്ചിട്ടുണ്ടെന്ന് സായ് കുമാർ തമാശയോടെ പറഞ്ഞു. മണിയെക്കുറിച്ച് ബിന്ദു പണിക്കറും അന്ന് സംസാരിച്ചു. ഞങ്ങൾ തമ്മിൽ നല്ല കൂട്ടായിരുന്നു. പിന്നെ മരിക്കുന്നത് വരെ മിണ്ടിയിട്ടില്ല. ഷോയ്ക്ക് പോകുമ്പോൾ പോലും മിണ്ടില്ല. എന്താ മണി മിണ്ടാത്തതെന്ന് ഞാനും ചോദിക്കാൻ പോയില്ലെന്നും ബിന്ദു പണിക്കർ പറഞ്ഞു.

ഞങ്ങളുടെ വിവാഹത്തെക്കുറിച്ചൊന്നും ചോദിച്ചിട്ടില്ല. ഒന്നും ചോദിക്കാതെ ഒരു സുപ്രഭാതത്തിൽ മിണ്ടാതായി. അങ്ങനെ എപ്പോഴും കാണുകയും വിളിക്കുകയും ചെയ്യുന്ന ആളായിരുന്നില്ലെന്നും ബിന്ദു പണിക്കർ പറഞ്ഞു. ഒരു ഗൾഫ് ഷോയ്ക്ക് പോകുമ്പോൾ ഏട്ടനോട് മിണ്ടി, എന്നോട് മിണ്ടിയില്ല. പിന്നെ ഒരു സിനിമയിൽ നേർക്ക് നേരെ നിന്നിട്ടും മിണ്ടിയില്ല. അന്നൊക്കെ എനിക്ക് പ്രയാസമായിരുന്നു. എന്താണിങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടെന്നും ബിന്ദു പണിക്കർ വ്യക്തമാക്കി.
കലാഭവൻ മണിയുടെ വേർപാട് സിനിമാ ലോകത്തിന് വലിയ നഷ്ടമായിരുന്നു. 2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി മരണപ്പെടുന്നത്. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സഹപ്രവർത്തകർക്ക് പ്രിയപ്പെട്ടവനായിരുന്നു കലാഭവൻ മണി. കലാഭവൻ മണിയും ബിന്ദു പണിക്കറും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കോമഡി രംഗങ്ങളിൽ തിളങ്ങിയവരാണ് ഇരുവരും. എന്താണ് ഇവർക്കിടയിൽ അകൽച്ച വന്നതിന് കാരണമെന്ന് പ്രേക്ഷകരും ചോദിക്കുന്നു. സിനിമാതെക്കുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
സിനിമാ ലോകത്ത് സായ് കുമാർ-ബിന്ദു പണിക്കർ ഗോസിപ്പുകൾ ഒരുകാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. സായ് കുമാറിന്റെ ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് ഗോസിപ്പുകൾ വന്നത്. പ്രസന്ന കുമാരി എന്നാണ് ആദ്യ ഭാര്യയുടെ പേര്. ഇരുവർക്കും വെെഷ്ണവി എന്ന മകളുണ്ട്. 2007 ലാണ് പ്രസന്ന കുമാരിയും സായ് കുമാറും വേർപിരിയുന്നത്. അന്ന് പ്രസന്ന കുമാരി നടനതിരെ സംസാരിച്ചിരുന്നു. ബിജു വി നായർ എന്നാണ് ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവിന്റെ പേര്. 1997 ലായിരുന്നു ഇവരുടെ വിവാഹം. കല്യാണി എന്ന മകളും ഇവർക്ക് പിറന്നു. 2003 ൽ ബിജു വി നായർ മരിച്ചു. 2009 ലാണ് ബിന്ദു പണിക്കർ സായ് കുമാറിനെ വിവാഹം ചെയ്തത്.


Click it and Unblock the Notifications











