twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ സിനിമയില്‍ ആദ്യം പറഞ്ഞിരുന്നത് എന്നെ, റിസബാവ എത്തിയതിന് കാരണം, തുറന്നുപറഞ്ഞ് സായികുമാര്‍

    By Midhun Raj
    |

    നാടക രംഗത്തുനിന്നുമാണ് റിസബാവ സിനിമയിലേക്ക് എത്തിയത്. നാലാം വയസില്‍ നാടകത്തില്‍ അഭിനയിച്ചുതുടങ്ങിയ നടന്‍ പിന്നീട് നിരവധി വേദികളില്‍ പ്രധാന റോളുകളില്‍ അഭിനയിച്ചു. വിഷുപക്ഷി എന്ന സിനിമയിലാണ് റിസബാവ ആദ്യമായി അഭിനയിച്ചതെങ്കിലും ആ സിനിമ പുറത്തിറങ്ങിയില്ല. തുടര്‍ന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോ പശുപതി റിസബാവയുടെ അരങ്ങേറ്റ ചിത്രമായി മാറുകയായിരുന്നു. സിനിമയിലെ പാര്‍വതിയുടെ നായകവേഷം നടന്‌റെതായി ശ്രദ്ധിക്കപ്പെട്ടു.

    കരീന കപൂറിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നു, കാണാംകരീന കപൂറിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നു, കാണാം

    അതേസമയം നടന്‍ സായ്കുമാറിന് പകരമാണ് റിസബാവ ഡോ പശുപതിയിലേക്ക് എത്തിയത്. മറ്റൊരു സിനിമയില്‍ അഭിനയിക്കുന്ന സമയമായതുകൊണ്ട് സായികുമാറിന് ഡോ പശുപതിയില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ആ റോളില്‍ റിസബാവ എത്തുകയായിരുന്നു. റിസബാവയെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് സായികുമാര്‍.

    താന്‍ കാരണമാണ് റിസബാവ സിനിമയിലേക്ക്

    താന്‍ കാരണമാണ് റിസബാവ സിനിമയിലേക്ക് എത്തിയതെന്ന് ഇതിനര്‍ത്ഥമില്ല എന്ന് നടന്‍ പറയുന്നു. ഞാന്‍ നിമിത്തമായില്ലെങ്കില്‍ തന്നെ അവന്‍ സിനിമയിലേക്ക് എത്തുമായിരുന്നു. അഭിനയത്തോടെ അത്ര ആഗ്രഹമായിരുന്നു അവന്, പ്രിയ സുഹൃത്തിനെ കുറിച്ച് സായി കുമാര്‍ പറയുന്നു. താന്‍ അവതരിപ്പിച്ച സ്വാതി തിരുനാള്‍ വേഷം പിന്നീട് റിസബാവ നിരവധി വേദികളില്‍ അവതരിപ്പിച്ചതിനെ കുറിച്ചും സായികുമാര്‍ പറഞ്ഞു.

    സംഘചേതനയുടെ സ്വാതി തിരുനാള്‍

    സംഘചേതനയുടെ സ്വാതി തിരുനാള്‍ നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് തനിക്ക് കാലിനൊരു വേദന വന്നത്. തുടര്‍ന്ന് കുറച്ചുനാളത്തേക്ക് വിശ്രമം വേണ്ടി വന്നു. അന്ന് റിസ കൊച്ചിയില്‍ നാടക പ്രവര്‍ത്തനമായുണ്ട്. സ്ഥിരമായാണെങ്കില്‍ എത്താമെന്ന് റിസ പറഞ്ഞു. അങ്ങനെ നൂറ്റമ്പതോളം സ്‌റ്റേജില്‍ താന്‍ അവതരിപ്പിച്ച സ്വാതിതിരുനാള്‍ വേഷം പിന്നീട് റിസയാണ് ചെയ്തതെന്ന് സായികുമാര്‍ പറഞ്ഞു. അതിസുന്ദരനായ സ്വാതി തിരുനാള്‍ ഒരുപാട് നാടകപ്രേമികളുടെ മനസുകീഴടക്കി.

    അത് കഴിഞ്ഞാണ് ഡോ പശുപതി എന്ന സിനിമ

    അത് കഴിഞ്ഞാണ് ഡോ പശുപതി എന്ന സിനിമ വരുന്നത്. ഷാജി കൈലാസ് ആദ്യം എന്നെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ തൂവല്‍സ്പര്‍ശം സിനിമയില്‍ അഭിനയിക്കുന്നതിനാല്‍ പോവാന്‍ പറ്റിയില്ല. ആ വേഷത്തിലേക്ക് റിസയാണ് എത്തിയത്. റിസ തനിക്ക് നടന്‍ മാത്രമായിരുന്നില്ല, വളരെ അടുപ്പമുളള ചങ്ങാതി കൂടിയായിരുന്നു എന്നും സായികുമാര്‍ പറഞ്ഞു. റിസയുടെ മകള്‍ എന്നെ മൂത്താപ്പ എന്നായിരുന്നു വിളിച്ചിരുന്നത്, സിനിമയ്ക്കപ്പുറം അടുപ്പമുളള ചങ്ങാതിയെ ആണ് നഷ്ടമായത്. കുറച്ചുനാള്‍ മുന്‍പ് ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ് റിസയെ അവസാനമായി കണ്ടതെന്നും സായികുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.

    പാര്‍വ്വതിക്ക് പറ്റിയ നായകനായിരുന്നില്ല ഞാന്‍, നടിയെ കുറിച്ച് റിസബാവ അന്ന് പറഞ്ഞത്പാര്‍വ്വതിക്ക് പറ്റിയ നായകനായിരുന്നില്ല ഞാന്‍, നടിയെ കുറിച്ച് റിസബാവ അന്ന് പറഞ്ഞത്

    Recommended Video

    Saikumar About His Better Half Bindu Panicker | FilmiBeat Malayalam
    റിസബാവയെ പോലെ സഹനടനായും

    റിസബാവയെ പോലെ സഹനടനായും വില്ലന്‍ റോളുകളിലുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരമാണ് സായികുമാര്‍. ഏകദേശം ഒരേസമയമാണ് ഇരുവരും സിനിമയില്‍ എത്തിയത്. രണ്ട് പേരും നാടകരംഗത്തുനിന്നും സിനിമയില്‍ എത്തിയ താരങ്ങളാണ്. റിസബാവയെ പോലെ സായികുമാറും നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളും മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതേസമയം മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രമാണ് റിസബാവയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. സിനിമയില്‍ ആര്‍ ഭാസ്‌ക്കരന്‍ എന്ന എംഎല്‍എ റോളിലാണ് നടന്‍ എത്തിയത്. മലയാളത്തില്‍ 120ലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് റിസബാവ. ജോണ്‍ ഹോനായി ശ്രദ്ധിക്കപ്പെട്ട ശേഷം മലയാള സിനിമയില്‍ വര്‍ഷങ്ങളോളം സജീവമായിരുന്നു റിസബാവ.

    മോഹന്‍ലാലിന്‌റെ തരംഗമായ ചിത്രത്തിന് തിരക്കഥ എഴുതിയതിന് കാരണം, അനുഭവം പറഞ്ഞ് എസ് എന്‍ സ്വാമിമോഹന്‍ലാലിന്‌റെ തരംഗമായ ചിത്രത്തിന് തിരക്കഥ എഴുതിയതിന് കാരണം, അനുഭവം പറഞ്ഞ് എസ് എന്‍ സ്വാമി

    Read more about: saikumar rizabawa
    English summary
    Viral: saikumar reveals how was rizabawa become a part of dr pashupathi movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X