താമസം രണ്ടിടത്താണെങ്കിലും അത് നടക്കില്ല, ഇനിയും മോശമാക്കാതെ രമ്യമായി പിരിഞ്ഞതാണ്: സെെന്ധവി
തമിഴകത്ത് ഏറെ ചർച്ചയായ വേർപിരിയലായിരുന്നു മ്യുസീഷൻ ജിവി പ്രകാശിന്റേതും ഗായിക സെെന്ധവിയുടേതും. പിരിയുകയാണെന്ന പ്രസ്താവന പുറത്ത് വിട്ടപ്പോൾ പലരും ഞെട്ടി. പ്രണയിച്ച് വിവാഹം ചെയ്തവരാണിവർ. പരസ്പരം വളരെ സ്നേഹത്തോടെയാണ് ഇവരെ അഭിമുഖങ്ങളിലും പൊതുവേദികളിലും കണ്ടിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് ജിവി പ്രകാശും സെെന്ധവിയും നിയമപരമായി വേർപിരിയുന്നത്. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ സെെന്ധവി സംസാരിക്കുന്നുണ്ട്.
പിരിഞ്ഞെങ്കിലും ഇപ്പോഴും സുഹൃത്തുക്കളാണെന്ന് സെെന്ധവി പറയുന്നു. ദ ഹിന്ദു ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് ഗായിക മനസ് തുറന്നത്. ആരും വിവാഹം ചെയ്യുന്നത് ഡിവോഴ്സ് ആകാൻ വേണ്ടിയല്ല. പക്ഷെ ചില കാരണങ്ങളാൽ ഞങ്ങൾ വിചാരിച്ചത് പോലെ മുന്നോട്ട് പോയില്ല. പിരിഞ്ഞ് സുഹൃത്തുക്കളായി തുടരാമെന്ന് ഞങ്ങൾ രണ്ട് പേരും തീരുമാനിച്ചു. ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കളാണ്. സംസാരിക്കാറുണ്ട്. പരസ്പരം വലിയ ബഹുമാനമുണ്ട്. ദേഷ്യമില്ല. പക്ഷെ തീർച്ചയായും ഏതൊരാളെയും വേർപിരിയൽ മാനസികമായി ബാധിക്കും. അതിനെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. തന്നെ സംബന്ധിച്ച് പോസിറ്റീവ് എനർജി മകൾ അൻവിയായിരുന്നെന്നും സെെന്ധവി പറഞ്ഞു.

കോ പാരന്റിംഗിനെക്കുറിച്ചും സെെന്ധവി സംസാരിച്ചു. മകൾ ഇടയ്ക്ക് ഇവിടെയും ഇടയ്ക്ക് അവിടെയും ആയിരിക്കും. ഞാൻ ഇവിടെ നിന്നും മകളോട് ഒരു നോ പറഞ്ഞിട്ടുണ്ടെങ്കിൽ അവിടെയും നോ ആയിരിക്കും. അതാണ് നമ്മൾ ചർച്ച ചെയ്ത ആദ്യ കാര്യം. ഒരു കാര്യത്തിൽ അമ്മ നോ പറഞ്ഞാൽ അച്ഛനും നോ പറയും. നേരെ തിരിച്ചും. ഇവിടെ നടന്നില്ലെങ്കിൽ അവിടെ വെച്ച് കാര്യം നടത്താം എന്ന ഓപ്ഷൻ മകൾക്കില്ല. സർവെെവലിന് വേണ്ടി കുട്ടികൾ മാനിപുലേറ്റ് ചെയ്യും. ഇപ്പോൾ ഞാനും ജിവി പ്രകാശും രണ്ട് വീട്ടിലാണ്.
ഞങ്ങൾ വഴക്കിടുകയോ അലറുകയോ ചെയ്യുന്നില്ല. മകൾ അങ്ങനെ ഞങ്ങളെ കാണുന്നില്ല. ഈ പ്രോസസ് എളുപ്പമാക്കാൻ മകളെ അത് സഹായിക്കുന്നു. ഞങ്ങൾ പക്വതയുള്ളവരാണ്. ഞങ്ങളുടേതായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷെ വഴക്കിടില്ല. കാര്യങ്ങൾ ഇനിയും മോശമാക്കാതെ രമ്യമായി രണ്ട് വഴിക്ക് പിരിയാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.
ഞങ്ങൾ മകളുടെ കാര്യത്തിൽ പരസ്പരം സംസാരിക്കുന്നത് മകൾ കാണുന്നുണ്ട്. ഇവിടെ എന്ത് തെറ്റ് അവൾ ചെയ്താലും ജിവി പ്രകാശ് അറിയും. അവിടെ എന്തെങ്കിലും ചെയ്താൽ ഞാനും അറിയും. മാതാപിതാക്കളിൽ ഒരാൾ മാത്രം വളരെ കാർക്കശ്യമുള്ളയാളാണെങ്കിൽ കുട്ടി പക്ഷം ചേരും. അത് നടക്കാനേ പാടില്ലെന്നത് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നെന്നും സെെന്ധവി പറഞ്ഞു.


Click it and Unblock the Notifications











