For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിക്കിനി ധരിച്ച് വെള്ളത്തിനടിയിലേക്ക്, നിറവയറില്‍ അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ട് നടത്തിയതിനെ പറ്റി സമീറ റെഡ്ഡി

  |

  സിനിമകളിൽ നിന്നും ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ് നടി സമീറ റെഡ്ഡി. പത്ത് വര്‍ഷത്തോളം നീണ്ട ഇടവേള നടിയുടെ ജീവിതത്തില്‍ ഉണ്ടായെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സമീറ. ഇടയ്ക്ക് തന്റെ ഗര്‍ഭകാലത്തെ കുറിച്ചും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്ന് പോയതിനെ പറ്റിയുമൊക്കെ സമീറ വെളിപ്പെടുത്തിയിരുന്നു.

  അവിടുന്നിങ്ങോട്ട് ജീവിതം പോസിറ്റീവാക്കി മാറ്റാനാണ് സമീറ തീരുമാനിച്ചത്. മറ്റ് നടിമാരെ അപേക്ഷിച്ച് തന്റെ ശരീരത്തിന്റെ സൗന്ദര്യം മാത്രം പുറത്ത് കാണിക്കാന്‍ സമീറ ശ്രമിക്കാറില്ല. നരച്ച മുടിയും സ്‌ട്രെച്ച് മാര്‍ക്ക് വീണ വയറുമൊക്കെ നടി ഇതിനകം പുറംലോകത്തെ കാണിച്ച് കഴിഞ്ഞു. ഇപ്പോഴിതാ നിറവയറില്‍ വെള്ളത്തിനടിയില്‍ ഫോട്ടോഷൂട്ട് നടത്തിയതിനെ പറ്റി പറയുകയാണ് നടി.

  2014 ലാണ് സമീറ റെഡ്ഡി വിവാഹിതയാവുന്നത്. വൈകാതെ നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. പിന്നീടങ്ങോട്ടുള്ള കാലം നടിയുടെ ജീവിതത്തെ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിച്ചു. പ്രസവത്തെ തുടര്‍ന്നുണ്ടാവുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനാണ് സമീറയെ വലച്ച് കളഞ്ഞത്. അതിനെ കുറിച്ച് മനസിലാക്കിയതിന് ശേഷം പുറംലോകത്തോട് വിളിച്ച് പറയാനുള്ള ആര്‍ജ്ജവവും നടി കാണിച്ചു. ഇതിന് പിന്നാലെ 2019 ല്‍ സമീറ രണ്ടാമതും ഗര്‍ഭിണിയായി.

  Also Read: കുടുംബവിളക്കിലെ പ്രതീഷ് വിവാഹനിശ്ചയം കഴിഞ്ഞു; വധു ഡോക്ടറായ ജോസഫൈൻ, ചിത്രങ്ങൾ വൈറൽ

  രണ്ടാം തവണ ഒരു പെണ്‍കുഞ്ഞിനാണ് ജന്മം കൊടുത്തത്. ആദ്യ പ്രസവത്തില്‍ തനിക്ക് നഷ്ടപ്പെട്ട് പോയതൊക്കെ രണ്ടാം തവണ നേടിയെടുക്കാന്‍ സമീറയ്ക്ക് സാധിച്ചിരുന്നു. ഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറവയര്‍ കാണിച്ചുള്ള ഫോട്ടോസാണ് നടി പങ്കുവെച്ചത്. ഇടയ്ക്ക് ബിക്കിനി സ്യൂട്ടില്‍ വെള്ളത്തിനുള്ളില്‍ വച്ച് നടത്തുന്ന അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ടും നടത്തി. തന്റെ ശരീരത്തെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് ഇതിലൂടെ നടി തുറന്ന് കാട്ടുകയായിരുന്നു.

  Also Read: ക്രിക്കറ്റ് താരം കെ എൽ രാഹുലും നടി അതിയ ഷെട്ടിയും തമ്മില്ലുള്ള വിവാഹം ഉടനുണ്ടാകുമോ?, സൂചന നൽകി സുനിൽ ഷെട്ടി

  വീണ്ടും ഇതേ ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് സമീറ. മാത്രമല്ല ഇങ്ങനൊരു ഫോട്ടോഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതിന്റെ കാരണത്തെ കുറിച്ചും നടി പറഞ്ഞു. 'ഞാനെന്റെ കുഞ്ഞുങ്ങളെ വയറ്റില്‍ ചുമക്കുമ്പോഴാണ് എന്റെ ശരീരം എല്ലാ കാലത്തിലും മനോഹരമായിരുന്നത്. അത് ആഘോഷിച്ചത് ഒരു അത്ഭുതം പോലെയാണ്. ഒരിക്കലും ഞാനത് മറക്കില്ല'.. എന്നുമാണ് വീഡിയോയുടെ ഉള്ളില്‍ സമീറ എഴുതിയത്.

  Also Read: 'മുൻപെ വാ' പാട്ടും തോളിൽ ചാഞ്ഞ് ആരതിയും, റോബിന്റെ റൊമാന്റിക് റീൽ, 'ആരോടുള്ള പകരം വീട്ടലാണെന്ന്?' ഫാൻസ്!

  നിങ്ങളെ മറ്റൊന്നായി തോന്നിക്കാന്‍ ആരെയും അനുവദിക്കരുത്. എനിക്ക് ഇതുവരെ തോന്നിയിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ നിമിഷം ഇതാണ്. മാതൃത്വം, ഗര്‍ഭകാലം, വണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി, ഇതൊക്കെ എനിക്ക് നല്‍കിയത് ഏറ്റവും മനോഹരമായ ഓര്‍മ്മകളാണ്. അമ്മമാര്‍ അവരുടെ ശരീരത്തെ ഓര്‍ത്ത് ലജ്ജിക്കരുത്. സ്വന്തം ശരീരത്തെ ആസ്വദിക്കുകയും സ്വയം ആഘോഷിക്കുകയും ചെയ്യണം' എന്നുമാണ് വീഡിയോയ്ക്ക് താഴെ ക്യാപ്ഷനായി സമീറ നല്‍കിയിരിക്കുന്നത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  സമീറയുടെ വീഡിയോ കാണാം

  English summary
  Viral: Sameera Reddy Shared Her Underwater Maternity Photoshoot Video With An Intersting Caption
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X