ഞാനങ്ങോട്ട് പ്രൊപ്പോസ് ചെയ്തതാണ്, വിവാഹം കഴിഞ്ഞ് രണ്ട് വർഷം നരകമായിരുന്നു; പ്രണയ വിവാഹത്തെക്കുറിച്ച് സം​ഗീത

സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി സം​ഗീത കൃഷ്. നായികയായും സഹനായികയായുമെല്ലാം പ്രേക്ഷകർക്ക് മുമ്പിലെത്തിയ സം​ഗീത തമിഴകത്താണ് കൂടുതൽ സിനിമകൾ ചെയ്തതെങ്കിലും മലയാളത്തിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ​ഗായകൻ കൃഷ് ആണ് സം​ഗീതയുടെ ഭർത്താവ്. 2009 ലായിരുന്നു വിവാഹം. ശിവ്യ എന്ന മകളും ദമ്പതികൾക്ക് പിറന്നു. മാസങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് രണ്ട് പേരും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളെക്കുറിച്ച് സംസാരിക്കുകയാണ് സം​ഗീത.

വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ജീവിതം തുടക്കത്തിൽ സുഖകരമായിരുന്നില്ലെന്ന് സം​ഗീത പറയുന്നു. ബിഹൈന്റ്വുഡ്സ് തമിഴുമായുള്ള അഭിമുഖത്തിലാണ് സം​ഗീത മനസ് തുറന്നത്. അദ്ദേഹത്തെ കണ്ടപ്പോൾത്തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാനാണ് അദ്ദേഹത്തെ പ്രൊപ്പോസ് ചെയ്തത്. ജീവിതത്തിൽ അതുവരെ ആരെയും ഞാൻ പ്രൊപ്പോസ് ചെയ്തിട്ടില്ല.

Sangeetha Krish

എനിക്ക് നിങ്ങളെ വളരെ ഇഷ്ടപ്പെട്ടു. അടുത്തറിഞ്ഞ ശേഷം സെറ്റായാൽ വിവാഹം ചെയ്യാമെന്ന് ഞാനങ്ങോട്ട് പറഞ്ഞു. മൂന്ന് മാസം ഞങ്ങൾ ഡേറ്റ് ചെയ്തു. അതിന് ശേഷം ഞങ്ങൾ മോതിരം മാറി. എട്ട് മാസത്തിനുള്ളിൽ വിവാഹം നടന്നു.എനിക്ക് കൃഷിനെക്കുറിച്ച് അധികം അറിയില്ലായിരുന്നു.

കാരണം എട്ട് മാസത്തിനുള്ളിലാണ് നടന്നത്. കൃഷിന്റെയും എന്റെയും വീട്ടുകാരിൽ നിന്ന് ചില എതിർപ്പുകളുണ്ടായിരുന്നു. എളുപ്പത്തിലല്ല വിവാഹം നടന്നത്. അവസാനം വരെയും ഈ കല്യാണം നടക്കുമോ ഇല്ലയോ എന്ന ആശങ്കയുണ്ടായിരുന്നു. വിവാഹം വേണ്ടെന്ന് വെക്കാൻ പോലും ആലോചിച്ചിരുന്നു. ഒടുവിൽ ഒടുവിൽ താലി കെട്ടിയപ്പോൾ വിവാഹം നടന്നു, ഇനി ജീവിതം നോക്കാമെന്ന് പറഞ്ഞ് ഞങ്ങൾ ജീവിച്ചു.

Sangeetha Krish

വിവാഹം കഴിഞ്ഞ് ആദ്യ രണ്ട് വർഷം നരകമായിരുന്നു. ഞങ്ങൾക്ക് പരസ്പരം അ‌ടുത്തറിയില്ല. ആ രണ്ട് വർഷം ഞങ്ങൾ പരസ്പരം മനസിലാക്കാനെടുത്തു. എല്ലാവരും വിചാരിക്കുന്നത് സെലിബ്രിറ്റിയാണ്, വിവാഹം കഴിഞ്ഞാൽ ജോളിയാണെന്നാണ്. എന്നാൽ അങ്ങനെയല്ല.

ഒരു വീട്ടിൽ രണ്ട് സെലിബ്രിറ്റികൾ ഉണ്ടാകുന്നത് ഒരു ഉറയ്ക്കുള്ളിൽ രണ്ട് കത്തിയുള്ളത് പോലെയാണ്. നീയാണോ ഞാനാണോ വലുത് എന്ന വഴക്ക് നടക്കും. എന്ത് പ്രശ്നം വന്നാലും പരസ്പരം തുണയായുണ്ടാകുമെന്ന് തീരുമാനിച്ചു. വളരെ ശക്തമായ ബന്ധമാണ് ആ രണ്ട് വർഷക്കാലത്തിനുള്ളിൽ തങ്ങളുണ്ടാക്കിയതെന്നും സം​ഗീത വ്യക്തമാക്കി.

വിവാഹമെന്നത് തെറ്റായ തീരുമാനമായോ എന്ന് 100 തവണ ചിന്തിച്ചിട്ടുണ്ട്. പക്ഷെ അതിനെല്ലാമപ്പുറം ഈ വിവാഹ ബന്ധം മുന്നോട്ട് പോയതിന് കാരണം കൃഷ് ആണ്. എന്തെങ്കിലും തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്താമെന്ന് അദ്ദേഹം പറയും. ഭാര്യയെന്നതിനൊപ്പം ഞാനദ്ദേഹത്തിന്റെ അമ്മയെ പോലെയാണ്.

തെറ്റ് തിരുത്താം എന്ന് പറയുന്നവരോടൊപ്പം ആർക്കും ജീവിക്കാം. മാറ്റില്ല, ഞാനിങ്ങനെയാണെന്ന് പറയുന്നതാണ് കഷ്ടം. അവരോടൊപ്പം ജീവിക്കാൻ പറ്റില്ല. അതേസമയം തന്റെ ബന്ധം വെച്ച് മറ്റുള്ളവരുടെ ബന്ധങ്ങളെ ജഡ‍്ജ് ചെയ്യുന്നില്ലെന്നും സം​ഗീത വ്യക്തമാക്കി.

മകളെക്കുറിച്ചും സം​ഗീത സംസാരിച്ചു. നന്നായി പഠിച്ചില്ലെങ്കിലും ബഹുമാന്യയായ വ്യക്തിയായിരിക്കണമെന്ന് മകളോട് ഞാൻ എപ്പോഴും പറയാറുണ്ട്. അക്കാര്യത്തിൽ താൻ സ്ട്രിക്റ്റാണ്, അതേസമയം മകളെ വല്ലാതെ ഓമനിക്കുന്നതും താൻ തന്നെയാണെന്നും സം​ഗീത പറഞ്ഞു.

അഭിനയ രം​ഗത്ത് സജീവമല്ലാതായ കാലത്ത് ടെലിവിഷൻ ഷോകളിലും സം​​ഗീത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സമ്മർ ഇൻ ബത്ലഹേം ഉൾപ്പെയുള്ള സിനിമകളാണ് മലയാളി പ്രേക്ഷകർക്ക് സം​ഗീതയെ സുപരിചിതയാക്കിയത്.

Read more about: sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X