കുരങ്ങനെ പോലുള്ള വിക്രിയകളൊന്നുമില്ല; ഷെെനും ഷെയ്നും പ്രിയന്റെയടുത്ത് മര്യാദക്കാരായതിന് കാരണം; ശാന്തിവിള

മലയാളം സിനിമകളിൽ ഇന്ന് തിരക്കേറിയ നടനാണ് ഷൈൻ ടോം ചാക്കോ. കഴിഞ്ഞ് ഒന്നര വർഷത്തോളമായി സിനിമാ രം​ഗത്ത് സജീവ സാന്നിധ്യമാണ് ഷൈൻ. ഒരേസമയം തന്നെ നടന്റെ ഒന്നിലേറെ സിനിമകൾ റിലീസിനെത്തുന്നു. ചില സിനിമകളിൽ പ്രധാന വേഷം ചെയ്യുന്നു. ചില സിനിമകളിൽ‌ ചെറിയ വേഷവും. ഷെെൻ ടോമില്ലാത്ത സിനിമകൾ ഇന്ന് മലയാളത്തിൽ കുറവാണെന്ന് വരെ പ്രേക്ഷകർ പറയുന്നു. സിനിമയ്ക്ക് പുറത്ത് പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ട നടനാണ് ഷൈൻ.

എന്നാൽ നടന്റെ കരിയറിനെ ഇത് ബാധിക്കുന്നതേ ഇല്ല. അഭിമുഖങ്ങളിലെ പരാമർശങ്ങൾ, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഉൾപ്പെടെ ഉന്നയിച്ച ആരോപണങ്ങൾ തുടങ്ങിയവയെല്ലാം ഷൈൻ ടോം ചാക്കോയെ വിവാ​ദത്തിലാക്കി. സിനിമാ രം​ഗത്ത് ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്നെന്നും പല താരങ്ങളും അൺപ്രൊഫഷണലായാണ് പെരുമാറുന്നതെന്നും നാളുകളായി ആരോപണം വരുന്നുണ്ടായിരുന്നു. സിനിമാ രം​ഗത്തെ പ്രമുഖർ തന്നെ ഇതേക്കുറിച്ച് സംസാരിച്ചു.

ഷൈനിന് നേരെയും പലപ്പോഴും ഇത്തരം ആക്ഷേപങ്ങൾ സോഷ്യൽ മീഡിയയിൽ കമന്റുകളായി വരാറുണ്ടായിരുന്നു. ഷൈൻ ടോം ചാക്കോയുടെ പുതിയ സിനിമയാണ് കൊറോണ പേപ്പർ. ഷെെനും ഷെയ്ൻ നി​ഗവും പ്രധാന വേഷത്തിലെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. പൊതുവെ പുതുതലമുറയിലെ താരങ്ങളെ വെച്ച് പ്രിയദർശൻ സിനിമ അധികം ചെയ്തിട്ടില്ല.

corona papers

അതിനാൽ തന്നെ പ്രിയദർശന്റെ ഈ പരീക്ഷണത്തിൽ പ്രേക്ഷകർക്കും പ്രതീക്ഷയുണ്ട്. പ്രിയദർശൻ ഷെയ്ൻ നി​ഗത്തെയും ഷൈൻ ടോം ചാക്കോയെയും വെച്ച് സിനിമ ചെയ്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശൻ. പ്രിയനോട് രണ്ട് പേരും പെരുമാറുന്ന രീതി വ്യത്യസ്തമാണെന്ന് ശാന്തിവിള ദിനേശൻ പറയുന്നു. തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം.

'ഇങ്ങനെയൊരു പടം തുടങ്ങുന്നു എന്ന് പറഞ്ഞപ്പോൾ ഇന്നസെന്റ് പ്രിയദർശനെ വിളിച്ചു. പ്രിയാ നീ ഈ പിള്ളേരെ വെച്ചാണോ പടമെടുക്കുന്നത്. നിന്റെ ആപ്പീസ് പൂട്ടുമെന്ന് പറഞ്ഞി. കാരണം അമ്മയുടെ പ്രസിഡന്റായിരുന്നത് കൊണ്ട് മലയാള സിനിമയിൽ ദിവസവും നടക്കുന്നത് എന്തൊക്കെയാണെന്ന് അറിയാവുന്ന ആളല്ലേ. ഓരോരുത്തരെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ആളായിരുന്നു ഇന്നസെന്റ് ചേട്ടൻ'

Shine Tom Chacko, Santhivila Dinesh

'പക്ഷെ ഒരു പ്രശ്നവും ഉണ്ടായില്ലെന്നാണ് പ്രിയൻ പറയുന്നത്. മോഹൻലാൽ എന്നോടെങ്ങനെ സഹകരിച്ചോ അത് പോലെ തന്നെ പുതിയ തലമുറയിലെ ഷൈൻ ടോം ചാക്കോയും ഷെയ്ൻ നി​ഗവുമൊക്കെ സഹകരിച്ചു എന്നാണ്. പ്രിയൻ മനസ്സിലാക്കേണ്ട കാര്യം നിങ്ങൾ പ്രിയദർശനായത് കൊണ്ടാണ് അവർ സഹകരിച്ചത്.

'പ്രിയന്റെ പത്രസമ്മേളനത്തിൽ എനിക്ക് ഏറ്റവും കൗതുകം തോന്നിയത് ഷൈൻ ‍ടോം ചാക്കോയെ കണ്ടപ്പോഴാണ്. കഴിഞ്ഞ ഒന്ന് രണ്ട് വർഷമായി എറണാകുളത്തുള്ള വാലും തലയുമില്ലാത്ത പെൺകുട്ടികൾ ചോദ്യം ചോദിക്കുമ്പോൾ ഷൈൻ കാണിക്കുന്ന വിക്രിയകൾ ഞാൻ‌ പറഞ്ഞ് തരേണ്ടല്ലോ. റോഡിൽ കൊണ്ടു വെച്ച കുരങ്ങൻമാർ കാണിക്കുന്ന പരിപാടി. അവിടെ അയാളാണ് സൂപ്പർ സ്റ്റാർ'

'പക്ഷെ പ്രിയന്റെ പത്രസമ്മേളനത്തിൽ എന്തൊരു മര്യാദ രാമനാണ്. കാപ്പ് വെച്ച് കുനിഞ്ഞിരിക്കുന്നു. അത് പോലെ പ്രിയന്റെ തൊട്ടടുത്തിരിക്കുന്നത് ഷെയ്ൻ നി​ഗമാണ്. ആ പയ്യൻ ഞാനൊന്നും അറിഞ്ഞിട്ടില്ല എന്ന രീതിയിൽ ഇരിക്കുന്നും. അത്രയും സീനിയറായ സംവിധായകൻ വിളിച്ച് സിനിമ തന്നത് കൊണ്ടായിരിക്കാം,' ശാന്തിവിള ദിനേശൻ പറഞ്ഞു.

ഏപ്രിൽ ആറിനാണ് കൊറോണ പേപ്പേർസ് എന്ന സിനിമ റിലീസ് ചെയ്യുന്നത്. സിനിമാ താരങ്ങളെക്കുറിച്ച നേരത്തെ പല വിവാദ പരാമർശങ്ങളും ശാന്തിവിള ദിനേശൻ നടത്തിയിട്ടുണ്ട്. ഇത് പലപ്പോഴും വിമർശിക്കപ്പെടാറുമുണ്ട്.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X