ഉണ്ണി മുകുന്ദൻ എന്നെയെന്തെങ്കിലും ചെയ്യുമോ എന്ന് ഭയമുണ്ട്; ഈ ചെറുപ്പക്കാരന്റെ പേരിലെ കേസുകൾ; ശാന്തിവിള ദിനേശൻ
മലയാള സിനിമയിലെ ഫിറ്റ്നസ് ഐക്കൺ ആയാണ് നടൻ ഉണ്ണി മുകുന്ദൻ അറിയപ്പെടുന്നത്. സിനിമാ പാരമ്പര്യമാെന്നുമില്ലാതെയെത്തി മലയാള സിനിമയിലെ മുൻനിര നായക നടനാവാൻ ഉണ്ണി മുകുന്ദന് കഴിഞ്ഞു. തുടക്ക കാലം മുതൽ വലിയ ആരാധക വൃന്ദവും ഉണ്ണി മുകുന്ദനുണ്ട്. നായകൻ, വില്ലൻ, സഹ നടൻ എന്നീ വേഷങ്ങൾ എല്ലാം സിനിമയിൽ ഉണ്ണി മുകുന്ദൻ ചെയ്തിട്ടുണ്ട്. മാളികപ്പുറം എന്ന സിനിമയുടെ വിജയത്തോടെ കരിയർ ഗ്രാഫിൽ വൻ കുതിച്ച് ചാട്ടമുണ്ടായിരിക്കുകയാണ് ഉണ്ണി മുകുന്ദന്.
സിനിമ അടുത്ത കാലത്ത് മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി. അന്നും ഇന്നും വിവാദങ്ങളിൽ അകപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ മാളികപ്പുറം സിനിമയെ വിമർശിച്ച യൂട്യൂബറുമായുണ്ടായ വഴക്ക് ചർച്ചയായിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശൻ. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. തന്റെ വാദങ്ങൾ സത്യമാണെന്ന് തെളിയിക്കാൻ ഒരു ശബ്ദരേഖയും ശാന്തിവിള ദിനേശൻ കേൾപ്പിക്കുന്നുണ്ട്.
'ചക്ക വീണ് മുയൽ ചത്ത് എന്ന പോലെ ഏതൊയൊരു വിശ്വോത്തര സിനിമയാണ് മാളികപ്പുറമെന്ന് തോന്നും. ഉണ്ണി മുകുന്ദനെയെടുത്ത് ആളുകൾ നടക്കുന്നത് കാണുമ്പോൾ. ആറ്റുകാൽ അമ്പലത്തിൽ വിളക്കു കൊളുത്തിയത് രണ്ടര ലക്ഷം രൂപ വാങ്ങിയാണെന്ന് പറയുന്നു. ഉള്ളതാണോ ഇല്ലാത്തതാണോ എന്നറിയില്ല. കഴിഞ്ഞ തവണ മമ്മൂട്ടിയായിരുന്നു. ഒരു പൈസ പോലും വാങ്ങിയില്ല'

'ഇവൻ പറ്റിപ്പാണ്. ഭക്തിയെ വിറ്റ് ഇവൻ സിനിമയ്ക്ക് കാശുണ്ടാക്കുന്നു. ഇനി ഞാനൊക്കെ സൂക്ഷിക്കണം. അപ്പൊ അടിക്കുമെന്നാണ് പറയുന്നത്. ഇനിയിപ്പോ എന്നെ എവിടെയെങ്കിലും വെച്ച് കണ്ടാൽ ആജാനുബാഹുവായ ഈ ഉണ്ണി മുകുന്ദൻ എന്തെങ്കിലും ചെയ്യുമെന്ന് പേടിയുണ്ട്. എന്നെ വല്ലതും ചെയ്താൽ അവന്റെ മുഖം ഞാൻ ശരിയാക്കും,' ശാന്തിവിള ദിനേശൻ തുറന്നടിച്ചു.
'ഇവനെ കാണാൻ ഒരു തിരക്കഥകൃത്തും സംവിധായകനും നിർമാതാവും ചെന്നു. കഥ ഞാൻ കേൾക്കണമെങ്കിൽ ഞാൻ പറയുന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ വെക്കണമെന്നാണ്. മലയാള സിനിമ എവിടെ പോവുന്നെന്ന് ആലോചിച്ച് നോക്കൂ. മാമാപ്പണി ചെയ്യുന്നവർക്കേ സിനിമയിൽ നിൽക്കാൻ പറ്റുള്ളൂ. ഇവന്റെ അണ്ടർവെയർ കഴികിക്കൊടുക്കുന്നവനെയേ എക്സിക്യൂട്ടീവായി വെക്കുള്ളൂ. ഒരു പൊട്ട പടം വിജയിച്ച ഇവനൊക്കെ കാണിക്കുന്ന ജാഡ നിങ്ങളാലോചിച്ച് നോക്കണം'
'കഥ ഞാൻ കേൾക്കണമെങ്കിലും ഞാൻ പറയുന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ വെക്കണമെന്ന്. ഇവൻ പറഞ്ഞ ആളെ വെച്ചു. ഇവൻ ചാനലിലൊക്കെ വന്ന് സംസാരിക്കുന്നത് കേട്ടാൽ ഇതുപോലെ എളിയ ജീവിതമുള്ളയാളില്ലെന്ന് തോന്നും. കൂടുതലെന്നെക്കാെണ്ട് പറയിക്കാത്തതാണ് നല്ലത്. ഈ ചെറുപ്പക്കാരന്റെ പേരിൽ പെണ്ണ് കേസുണ്ട്, കള്ളപ്പണക്കേസുണ്ട്. ഇഡി അന്വേഷിച്ചത് കൊണ്ടാണല്ലോ ബിജെപി ആയത്'
'ഈ സിനിമ ഷൂട്ട് ചെയ്യേണ്ടത് പൊള്ളാച്ചിയിലായിരുന്നു. ലൊക്കേഷൻ എറണാകുളത്താണെങ്കിൽ മാത്രമേ ഞാനഭിനയിക്കൂയെന്ന് പറഞ്ഞു. അപ്പോഴും സംവിധായകനും നിർമാതാവും സമ്മതിച്ചു. 30 കോടി ബജറ്റുള്ള സിനിമയാണെങ്കിലേ ചെയ്യൂ എന്നാണ് പിന്നെ പറയുന്നത്. നൂറ് കോടി ക്ലബിൽ കയറിയ മലയാളത്തിലെ രണ്ട് നടൻമാരേയുള്ളൂ. ഒന്ന് മോഹൻലാലും ഒന്ന് ഞാനും. എന്തൊരു അഹങ്കാരമാണ്,' ശാന്തിവിള ദിനേശൻ ചോദിച്ചു.
പൊതുവെ വിമർശനങ്ങളോട് അതേ ഭാഷയിൽ പ്രതികരിക്കുന്നയാളാണ് ഉണ്ണി മുകുന്ദൻ. ശാന്തിവിളയുടെ ആരോപണത്തിൽ ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല. കരിയറിൽ വലിയ വിവാദങ്ങൾ ഇതിനകം ഉണ്ണി മുകുന്ദന് നേരിടേണ്ടി വന്നു. പ്രതിഫലം നൽകുന്ന കാര്യത്തിൽ വീഴ്ചയെച്ചൊല്ലി നടൻ ബാല കുറച്ച് നാൾ മുമ്പ് ഉണ്ണി മുകുന്ദനെ രംഗത്ത് വന്നിരുന്നു.


Click it and Unblock the Notifications