അവിടം മുതലാണ് മോഹൻലാൽ വി​ഗ് വെക്കുന്നത്; മോഹൻലാലിന്റെ സമയം കഴിഞ്ഞെന്ന് എല്ലാവരും പറഞ്ഞു; ശാന്തിവിള

കഴിഞ്ഞ ​ദിവസമാണ് മോ​ഹൻലാലിനെതിരെ ആരോപണവുമായി സംവിധായകൻ എസ് സുകുമാരൻ രം​ഗത്ത് വന്നത്. കമലദളം എന്ന സിനിമ തന്റെ ചിത്രമായ രാജശിൽപ്പിയുടെ തിരക്കഥ മോഷ്‌ടിച്ച് ഒരുക്കിയതാണെന്നും മോഹൻലാൽ അറിഞ്ഞ് കൊണ്ടാണ് ഈ ചതി നടന്നതെന്നും സംവിധായകൻ ആരോപിച്ചു. രണ്ട് ചിത്രങ്ങളിലും മോ​ഹൻലാൽ തന്നെയായിരുന്നു നായകൻ. പരാമർശം കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

ഈ സാഹചര്യത്തിൽ മോഹൻലാലിനെതിരെ തു‌ടരെ വരുന്ന വിമർശനങ്ങളെക്കുറിച്ചും ആക്ഷേപങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. തൊ‌‌ട്ടതും പി‌ടിച്ചതുമെല്ലാം മോഹൻലാലിനെ വേദനിപ്പിക്കുന്ന അനുഭവങ്ങളായി മാറുന്നു. സിനിമയിൽ വീഴ്ച വന്നാൽ കൂടെ നിൽക്കുന്നവർ വാരിക്കളയും.

നീർക്കോലി വരെ കാൽ പൊക്കുന്ന സമയമാണ് മോഹൻലാലിപ്പോഴെന്നും ശാന്തിവിള ദിനേശൻ പറയുന്നു. അതിനിടയിലാണ് എഴുപത് വയസ് കഴിഞ്ഞ അമൃതാനന്ദമയിയെ കാണാൻ പോയത്. അനന്ദപുരിയിൽ ചെന്ന് ക്യാമറകളിരിക്കുന്നതൊന്നും നോക്കാതെ അമൃതാനന്ദമയിയുടെ കാലിൽ വെട്ടിയിട്ട പോലെ വീണ് തൊഴുതു.

അത് അദ്ദേഹത്തിന്റെ വിശ്വാസം. ഓരോ സിനിമ തുടങ്ങുമ്പോളും പ്ലീസ് ഹെൽപ് മി എന്ന് പ്രാർത്ഥിക്കുമെന്ന് മോ​ഹൻലാൽ പറയുന്നു. പക്ഷെ നല്ല തിരക്കഥയും സിനിമയുമല്ലെങ്കിൽ പ്രാർത്ഥനയൊന്നും ഫലിക്കില്ലെന്ന് മോഹൻലാലിന് മനസിലായി കാണുമെന്നും ശാന്തിവിള തുറന്ന‌ടിച്ചു.

Santhivila Dinesh, Mohanlal

സ്റ്റാർട്ടിനും കട്ടിനും ഇ‌ടയിൽ എന്തോ ഒരു ശക്തി നിങ്ങൾക്കുണ്ട്. 'പ്ലീസ് ഹെൽപ് മി' എന്ന് അമൃതാനന്ദമയിയോട് പറഞ്ഞത് കൊണ്ടല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആണെന്ന് താങ്കൾക്ക് വിശ്വസിക്കാനുള്ള അവകാശവും ഉണ്ട്. പ്രാർത്ഥിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും നല്ല സിനിമകൾ ചെയ്യണമെന്നും ദിനേശ് പണിക്കർ അഭിപ്രായപ്പെട്ടു.

ഏറ്റവും നല്ലത് വർഷത്തിൽ ഒരുപടം ആശിർവാദിന് വേണ്ടി ചെയ്യ്. പുതിയതോ പഴയതോ ആയ ആളുകൾക്കൊപ്പം നല്ല സിനിമകൾ ചെയ്യാൻ ഇനിയെങ്കിലും മോഹൻലാൽ ശ്രമിക്കണം. ഈ താടി വെച്ച് അത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ച് കാലം കഴിയുമ്പോൾ താടി മാറ്റുമായിരിക്കും. മാറ്റാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം.

Santhivila Dinesh, Mohanlal

ഒരേ ലുക്ക് കാരണം മുകേഷിന്റെ 25 സിനിമകളിലെ ഫോട്ടോ എടുത്ത് വെച്ച് ഏത് സിനിമയെന്ന് ചോദിച്ചാൽ മുകേഷിന് തെറ്റും. നിങ്ങളുടെ കഥയും അത് തന്നെയാണ്. എല്ലാത്തിലും താടിയും ജുബ്ബയും മുണ്ടും. സ്ഥിരമായി ഇങ്ങനെ വന്നാൽ ആർക്കും മടുക്കും. പക്ഷെ നിങ്ങളെ കേരളത്തിൽ നിന്ന് എഴുതിത്തള്ളാൻ ആർക്കും പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ കരിയറിൽ പരാജയം നേരിട്ട കാലത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു.

1986 ൽ കാലാപാനിയുടെ സമയത്ത് മോഹൻലാലിന് വീഴ്ച വന്നു. കാലാപാനിയും ദ പ്രിൻസും ശ്രദ്ധിക്കപ്പെട്ടില്ല. മോഹൻലാൽ കഴിഞ്ഞെന്ന് എല്ലാവരും പറഞ്ഞു. ശബ്ദവും തലമുടിയും പ്രശ്നമായി. അവിടം മുതലാണ് മോഹൻലാൽ വി​ഗ് വെക്കാൻ തുടങ്ങിയത്. പിറ്റേ വർഷം വർണപകിട്ട്, ​ഗുരു എന്നീ സിനിമകൾ വന്നു. അതും വിജയിച്ചില്ല.

1998 ൽ അയാൾ കഥ എഴുതുകയാണ്, കന്മദം, സമ്മർ ഇൻ ബത്ലഹേം തുടങ്ങിയ സിനിമകൾ വന്നപ്പോൾ മോഹൻലാൽ വീണ്ടും സ്റ്റേബിളായി. പരാജയവും അതിവിജയവുമൊക്കെ സമ്മിശ്രമായ ഒരു സിനിമാ കാലഘട്ടമായിരുന്നു മോഹൻലാലിന്. തിയറ്റർ, ഒടിടി കച്ചവടത്തിലും സാറ്റ്ലൈറ്റ് മൂല്യത്തിലും ഒന്നാമനാണ് മോഹൻലാൽ എന്നതിൽ ഒരു തർക്കവും ഇല്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.

Read more about: santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X