പങ്കാളിയെ തെരഞ്ഞെടുത്തതിലാണ് രഞ്ജുഷയ്ക്ക് അബദ്ധം പറ്റിയത്; ദിവസം ഏഴായിരം രൂപ വരുമാനമുണ്ടായിരുന്നു; ശാന്തിവിള

സീരിയൽ രം​ഗത്തെ ഞെ‌ട്ടിച്ച വാർത്തയായിരുന്നു നടി രഞ്ജുഷ മേനോന്റെ ആത്മഹത്യ. ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് രഞ്ജുഷയെ കണ്ടെത്തിയത്. പിറന്നാൾ ദിനത്തിലാണ് രഞ്ജുഷ മേനോൻ ജീവനൊടുക്കിയത്. പങ്കാളായിരുന്ന സംവിധായകൻ മനോജ് ശ്രീലകമാണ് രഞ്ജുഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണമുണ്ടാക്കിയ ആഘാതത്തിലാണ് രഞ്ജുഷയുടെ കുടുംബവും സുഹൃത്തുക്കളും.

സീരിയൽ രം​ഗത്ത് നിന്നും അടുത്തിടെ വരുന്ന രണ്ടാമത്തെ ആത്മഹത്യാ വാർത്തയാണിത്. മാസങ്ങൾക്ക് മുമ്പാണ് ന‌ടി അപർണ നായർ ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളാണ് അപർണയുടെ ആത്മഹത്യക്ക് കാരണമായതെന്നാണ് വിവരം. രഞ്ജുഷ മേനോന്റെ ആത്മഹത്യക്ക് കാരണമെന്തെന്ന് വ്യക്തമല്ല. മരണകാരണം സംബന്ധിച്ച് അഭ്യൂഹങ്ങൾ ഇതിനകം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുമുണ്ട്.

Santhivila Dinesh, Ranjusha Menon


രഞ്ജുഷയുടെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സീരിയൽ രം​ഗത്ത് നിന്നും തുടരെ വരുന്ന മരണവാർത്തകൾ നിരാശജനകമാണെന്ന് ഇദ്ദേഹം പറയുന്നു. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂവായിരം രൂപയ്ക്കും നാലായിരം രൂപയ്ക്കും ശമ്പളം വാങ്ങുന്ന നടിയായിരുന്നു രഞ്ജുഷ മേനോൻ. കോഴിക്കോട്ടുകാരന്റെ ഒരു സീരിയൽ ഇവിടെ നടക്കുന്നുണ്ട്. ആ സീരിയലിന്റെ മാെത്തം കാര്യങ്ങൾ നോക്കാൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും രഞ്ജുഷ മേനോൻ വർക്ക് ചെയ്യുന്നുണ്ട്. നിർമാതാവ് കോഴിക്കോട്ടെ വ്യവസായിയായതിനാൽ അവരെ ഏൽപ്പിച്ചതാണ്. ദിവസം മൂവായിരം രൂപ കിട്ടും.

Ranjusha Menon

മൊത്തം ഏഴായിരം രൂപ പ്രതിദിനം വരുമാനമുള്ള സ്ത്രീയായിരുന്നു രഞ്ജുഷ. എറണാകുളത്ത് അവർക്കൊരു ഷോപ്പുണ്ടായിരുന്നു. അതിൽ നിന്നും നല്ല വരുമാനം. അമ്മയ്ക്കും അച്ഛനും ഒരേയൊരു മകൾ. ലിറ്ററേച്ചറിൽ എംഎ എടുത്ത പെൺകുട്ടി. വളരെ ബ്രില്യന്റായിരുന്നു. അവർ എന്തൊക്കെയോ എഴുതി വെച്ചെന്ന് പറയുന്നു. പക്ഷെ കത്തുകളൊന്നും കിട്ടിയിട്ടില്ല. ഫോണും മിസിം​ഗാണെന്നും ശാന്തിവിള ചൂണ്ടിക്കാട്ടി.

അവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്ന സീരിയലിന്റെ സംവിധായകൻ പങ്കാളിയായ മനോജ് ശ്രീലകമാണ്. തൂങ്ങാനുള്ള കാരണം മനോജ് ശ്രീലകത്തിനറിയാം എന്നത് നൂറ് ശതമാനം ഉറപ്പാണ്. മനോജ് ശ്രീലകം എന്നോട് പിണങ്ങുകയൊന്നും വേണ്ട. ഈ മരണത്തിൽ നിന്ന് മനോജ് ശ്രീലകത്തിന് കഴിയില്ല എന്ന വിശ്വാസക്കാരനാണ് ഞാൻ. അവരുടെ അച്ഛനും അമ്മയും നല്ല വിദ്യാഭ്യാസമുള്ളവരാണെന്ന് പറയുന്നു. അവർ ഈ കേസിന്റെ പിന്നാലെ പോയാൽ കാരണം കണ്ടെത്താൻ പറ്റും.

ഭാര്യയും മക്കളുമുള്ള ഒരാളിനെ ജീവിതപങ്കാളിയായി സ്വീകരിച്ചതാണ് ബുദ്ധിമതിയെന്ന് പറയുന്ന രഞ്ജുഷ മേനോന് പറ്റിയ അബന്ധം. ആവർ ആദ്യം ഒരു കല്യാണം കഴിച്ച് ഭർത്താവിനെ വേണ്ടെന്ന് വെച്ചു. രണ്ടാമതൊരുത്തനെ വിവാഹം ചെയ്ത് പെൺകുട്ടി പിറന്നു. ഇപ്പോൾ ആ കൊച്ചിന് അച്ഛനും അമ്മയും ഇല്ലാതായെന്നും ശാന്തിവിള ചൂണ്ടിക്കാട്ടി.

സംഘടനകൾ ഈ വിഷയത്തിൽ ഇടപെടണമെന്നും ശാന്തിവിള ദിനേശ് ആവശ്യപ്പെട്ടു. ആത്മസംഘടനയുടെ ചെയർമാനായ ​ഗണേഷ് കുമാർ ഇടപെടണം. കുറഞ്ഞത് ആറു മാസത്തിലൊരിക്കൽ കൗൺസിലിം​ഗ് വെക്കണം. ​ഗണേശന് സത്യസന്ധതയുണ്ടെന്ന് വിശ്വസിക്കുന്ന ആളായത് കൊണ്ട് പറയുകയാണ്. സീരിയൽ രം​ഗത്ത് നടക്കുന്ന കാര്യങ്ങളിൽ ആശങ്കയുണ്ടെന്നും ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞു. എത്രയോ പേർ ഇനിയും തൂങ്ങിമരിച്ചേക്കാമെന്നും ശാന്തിവിള മുന്നറിയിപ്പ് നൽകി.

Read more about: santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X