For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേം നസീറിൻ്റെ മകൻ്റെ വിവാഹത്തിന് ക്ഷണിക്കാത്തവരും വന്നു; വിവാഹവേദിയിൽ പിന്നെ നടന്നത്:ശാന്തിവിള ദിനേശ്

  |

  സിനിമാക്കാരെ കുറിച്ച് തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് രംഗത്ത് വരാറുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. സംവിധായകന്റെ പല വെളിപ്പെടുത്തലുകളും വിമര്‍ശനങ്ങള്‍ നേടി കൊടുത്തിട്ടുണ്ട്. നസ്രിയ നസിം വിവാഹം സ്വന്തം കൂട്ടുകാരെ പോലും വിളിച്ചില്ലെന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. അതുപോലെ പ്രേം നസീറിന്റെ മകന്റെ വിവാഹത്തെ കുറിച്ച് കൂടി അദ്ദേഹം പറയുകയാണ്.

  സ്വിമിങ് പൂളിൻ്റെ സൈഡിൽ നിന്ന് കിടിലൻ ഫോട്ടോഷൂട്ടുമായി നടി അമല പോൾ

  പ്രേം നസീറിന്റെ മകന്‍ ഷാനവാസിന്റെ വിവാഹത്തിന് സിനിമാലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്. അതുപോലെ വിളിക്കാത്ത ആരാധകരും വിവാഹത്തിന് വന്നു. ആയിരക്കണക്കിന് ആളുകള്‍ ഒരുമിച്ച് വന്നാല്‍ എന്ത് സംഭവിക്കുമെന്ന് ഓര്‍ത്ത് എല്ലാവരും ടെന്‍ഷനായി. എന്നാല്‍ നസീര്‍ അത് മുന്‍കൂട്ടി കണ്ടതിനെ കുറിച്ചാണ് യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിൽ ശാന്തിവിള ദിനേശ് പറയുന്നത്.

  മലയാള സിനിമയിലെ വടവൃഷവും സജീവമായി സിനിമയില്‍ നില്‍ക്കുന്ന കാലത്താണ് പ്രേം നസീറിന്റെ ഏക മകന്‍ ഷാനവാസിന്റെ കല്യാണം നടക്കുന്നത്. തിരുവനന്തപുരം സുബ്രഹ്മണ്യ ഹാളിലായിരുന്നു വിവാഹം. മലയാള സിനിമയിലെ സകലമാന പേരെയും അദ്ദേഹം ക്ഷണിച്ചിരുന്നു. നസീര്‍ സാര്‍ ഏതോ സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു. കല്യാണത്തിന്റെ അന്നോ തലേ ദിവസമോ ആണ് അദ്ദേഹം വീട്ടിലെത്തുന്നത്. ആഢംബരപൂര്‍വ്വമായ വിവാഹം. അതിഥികളായി വന്നവരെ എല്ലാം നസീര്‍ തന്നെ അകത്തേക്ക് ക്ഷണിച്ച് ആതിഥേയത്വം കാണിച്ചു.

  തനിക്ക് പകരമാണ് കാവ്യ മാധവൻ ദിലീപിൻ്റെ നായികയായത്; തൻ്റെ നായികയാവണമെന്ന് ദിലീപ് പറഞ്ഞെന്ന് നടി അമ്പിളി

  ഒരു ഗോള്‍ഡ് ഗ്ലാസ് ഒക്കെ വെച്ച്, മഞ്ഞ ജുബ്ബയിട്ട് നസീര്‍ സാര്‍ സമ്പന്നമായ ചിരിയോടെ ഓരോ സഹപ്രവര്‍ത്തകരെയും സ്വീകരിച്ചു. മൊട്ടുസൂചി താഴെ വീണാല്‍ കേള്‍ക്കാന്‍ പറ്റാത്ത അത്രയും ആളുകളാണ് സുബ്രഹ്മണ്യ ഹാളിന് അകത്തും പുറത്തും ഉള്ളത്. ടിവി വെച്ച് പുറത്ത് കാണിക്കാന്‍ അന്ന് ലൈവ് വീഡിയോ ഒന്നും ഇല്ലല്ലോ. ഷാനവാസിന്റെ വിവാഹം നടക്കുന്ന വേദിയ്ക്കപ്പുറം പത്ത് നാനൂറ് പേര്‍ക്ക് ഇരുന്ന് കഴിക്കാവുന്ന ഊണ് മുറിയും ഉണ്ട്. അവിടെ തകൃതിയായി ഭക്ഷണം വിളമ്പുന്നു. ബിരിയാണിയാണ്. അതിലെ നെയ്യിന്റെ കൊതിപ്പിക്കുന്ന മണം അന്തരീക്ഷത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു.

  അന്നേരമാണ് ഒരു അപകടം അറിയുന്നത്. അവിടെ കല്യാണത്തിന് വിളിക്കാത്ത തിരുവനന്തപുരകാരായ ഒരുപാട് പേര്‍ കഴിക്കാന്‍ കയറിയിട്ടുണ്ട്. സാധാരണ 2000 പോരെ വിളിച്ചിട്ട് 3000 പേര്‍ വരികയാണെങ്കില്‍ ഭക്ഷണം തികയാതെ വരും. ക്ഷണിക്കപ്പെട്ട് വന്നവര്‍ക്ക് ഭക്ഷണം ലഭിക്കാതെയും വന്നേക്കാം. ആ വിവരം നസീര്‍ സാറിനെ അറിയിച്ചു. അദ്ദേഹം സന്തോഷത്തോടെ പറഞ്ഞ മറുപടി, പ്രേം നസീര്‍ എന്ന ഞാന്‍ ഈ നാട്ടുകാരുടെ സ്വത്താണ്. എന്റെ വളര്‍ച്ച ഈ നാട്ടുകാര്‍ അകമഴിഞ്ഞ് നല്‍കിയതാണ്.

  എന്റെ മകനെ വില്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല; സെയ്ഫിനെ ഓടിച്ച് കരീനയുടെ പ്രതികരണം

  മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

  എന്റെ മകന്റെ കല്യാണം നടക്കുമ്പോള്‍ ആ കല്യാണം കാണണമെന്നും അവിടുന്ന് ഒരു നേരത്തെ ഭക്ഷണം കഴിക്കണമെന്നും എന്റെ ആരാധകര്‍ക്ക് തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല. അതുകൊണ്ട് ഞാന്‍ ക്ഷണിച്ച ആള്‍ക്കാരുടെ എണ്ണത്തിന് പുറമേ ആയിരത്തിയഞ്ഞൂറ് ബിരിയാണിയ്ക്ക് കൂടി പറഞ്ഞിട്ടുണ്ട്. വിളിക്കാതെ എത്ര ആരാധകര്‍ പോലും വന്ന് കഴിച്ചാലും കുഴപ്പമില്ല. അതുകൊണ്ട് ഷാനുവിന്റെ കല്യാണത്തിന് ഭക്ഷണം തികയാതെ വരില്ല. ആര് വന്നാലും തടയരുത്. വിശന്ന് വരുന്നവരോ എന്നോട് ആരാധന മൂത്ത് വരുന്നവരാണെങ്കിലും ശരി, ആര് വന്നാലും ഭക്ഷണം കഴിക്കട്ടേ. അതായിരുന്നു പ്രേം നസീര്‍ എന്ന് ശാന്തിവിള ദിനേശ് പറയുന്നു.

  അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്, ആള് ഡോക്ടറാണ്; വിശേഷങ്ങള്‍ പങ്കുവച്ച് നൂബിന്‍

  English summary
  Viral: Santhivila Dinesh Opens Up How An Uninvited Guests Troubled Prem Nazir Son shanavas Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X