For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നസ്രിയ കൂട്ടുകാരെ പോലും കല്യാണം വിളിച്ചില്ല; ഫഹദുമായിട്ടുള്ള വിവാഹത്തെ കുറിച്ച് ശാന്തിവിള ദിനേശ് പറയുന്നു

  |

  കേരളക്കര ഏറ്റവുമധികം ആഘോഷിച്ച താരവിവാഹങ്ങളില്‍ ഒന്നായിരുന്നു നസ്രിയ നസിമിന്റെയും ഫഹദ് ഫാസിലിന്റെയും. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം ഏറെ ചര്‍ച്ചയാക്കിയിരുന്നെങ്കിലും വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ കഴിയുകയാണ്. അടുത്ത മാസം ഏഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരങ്ങള്‍.

  എന്തൊരു ക്യൂട്ട് ആണ്, പച്ച സാരിയിൽ മനോഹരിയായി നടി ഐശ്വര്യ നായർ, ചിത്രങ്ങൾ കാണാം

  പ്രമുഖ താരങ്ങളടക്കം സിനിമാലോകം ഒന്നടങ്കം നസ്രിയ-ഫഹദ് വിവാഹത്തിന് എത്തിയിരുന്നു. എന്നാല്‍ സഹപാഠികളെ വിവാഹം ക്ഷണിക്കാന്‍ നസ്രിയ മറന്ന് പോയി. ഇതേ കുറിച്ച് പറയുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മകന്റെ ക്ലാസില്‍ പഠിച്ച ആളായിരുന്നിട്ടും നസ്രിയ ക്ഷണിക്കാതിരുന്നതിന്റെ കാരണത്തെ കുറിച്ചാണ് യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയില്‍ ദിനേശ് പറയുന്നത്.

  എന്റെ മകന്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവന്റെ കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കളാണ് നസ്രിയ നസിമും ശ്രീലക്ഷ്മി ശ്രീകുമാറും. പാച്ചിക്ക (ഫാസില്‍) യുമായി എനിക്ക് നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിലടക്കം ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഫഹദ് ഫാസിലിന്റെ കല്യാണം എന്നെ വിളിച്ചില്ല. ഞാന്‍ അന്വേഷിച്ചപ്പോള്‍ ആരെയൊക്കെ കല്യാണത്തിന് പങ്കെടുപ്പിക്കണമെന്നുള്ള നിര്‍ദ്ദേശം ഫഹദ് തന്നെ കൊടുത്തു എന്ന് അറിഞ്ഞു.

  ഇനിയൊരു വിവാഹം കൂടി നടക്കും; വനിത വിജയ്കുമാറിന് നാലാമതും വിവാഹത്തിന് യോഗ്യതയുണ്ടെന്ന് ജ്യോത്സന്റെ പ്രവചനം

  വിളിക്കാത്തതില്‍ എനിക്ക് പരിഭവമില്ല. പക്ഷേ എന്റെ മകളുടെ ക്ലാസില്‍ പഠിച്ച കുട്ടിയാണല്ലോ. അതുകൊണ്ട് കൂട്ടുകാരിയുടെ കല്യാണത്തിന് കൂടാന്‍ സഹപാഠികള്‍ക്ക് ആഗ്രഹമുണ്ട്. അവര്‍ വിചാരിച്ചത് ഞാന്‍ സംവിധായകനൊക്കെ ആയത് കൊണ്ട് കല്യാണകുറി കിട്ടുമെന്നാണ്. അവരെന്നെ വിളിച്ച് ഞങ്ങള്‍ മൂന്ന് പേര്‍ക്ക് നസ്രിയയുടെ കല്യാണത്തില്‍ പങ്കെടുക്കണമെന്നുണ്ട്. ഓരോ ലെറ്റര്‍ തരുമോന്ന് ചോദിച്ചു.

  ഞാനെങ്ങനെ തരാനാണ്? ഫഹദോ നസ്രിയയോ ഫാസിലോ ആണ് തരേണ്ടതെന്ന് പറഞ്ഞു. എന്നെ പോലും വിളിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ അല്ലാതെ പോകാന്‍ പറ്റുമോ എന്നായി അവര്‍. കല്യാണ കത്ത് ഇല്ലാതെ വിളിക്കാത്ത കല്യാണത്തിന് പോവരുതെന്ന് പറഞ്ഞ് അവരെ ഞാന്‍ നിരുത്സാഹപ്പെടുത്തി. കൂടെ പഠിച്ചവരില്‍ രണ്ടോ മൂന്നോ പേരെയെ നസ്രിയ വിളിച്ചിട്ടുള്ളു.

  ഭാര്യയും ഞാനും ഡോക്ടറാണ്; കുടുംബ വിളക്കിലെ രോഹിത് ഗോപാലായി തിരിച്ച് വന്നതിനെ കുറിച്ച് നടന്‍ ഡോ. ഷാജു

  സ്‌കൂള്‍ കഴിഞ്ഞ പാടെ സിനിമയില്‍ തിരക്കായതോടെ ഒന്നിച്ച് പഠിച്ചവരെ ഒക്കെ മറന്നിട്ടുണ്ടാവാം. എന്റെ മകന്‍ ഭരത് ചന്ദ്രനെയും വിളിച്ചിട്ടില്ല. അത് ഞാന്‍ ഇടയ്ക്ക് ആലോചിക്കാറുണ്ട്. എന്ത് കൊണ്ട് നസ്രിയ കൂടെ പഠിച്ച സുഹൃത്തുക്കളെ വിളിക്കാത്തതെന്ന്. പത്തോ ഇരുപതോ പേരെ വിളിച്ചാല്‍ ലോകം ഒന്നും ഇടിഞ്ഞ് വീഴത്തില്ല.

  പ്രേം നസീറിൻ്റെ മകൻ്റെ വിവാഹത്തിന് ക്ഷണിക്കാത്തവരും വന്നു; വിവാഹവേദിയിൽ പിന്നെ നടന്നത്:ശാന്തിവിള ദിനേശ്

  Recommended Video

  ഫഹദും നസ്രിയയും കൂടിയാൽ പിന്നെ കുട്ടി കളിയാണ്.. വീഡിയോ കാണാം | FilmiBeat Malayalam

  നസ്രിയയെ പോലെ തന്നെ ജഗതി ശ്രീകുമാര്‍ ചേട്ടന്റെ മകള്‍ ശ്രീലക്ഷ്മിയും. എറണാകുളത്ത് വെച്ചായിരുന്നു കല്യാണം. ശ്രീലക്ഷ്മിയുടെ അമ്മ കലയ്ക്ക് എന്നെ നല്ല പരിചയമുണ്ട്. അമ്പിളി ചേട്ടന്‍ കല്യാണം കഴിക്കുന്നതിന് മുന്നെ എനിക്ക് പരിചയമുണ്ട്. ക്രൈസ്റ്റ് നഗറില്‍ വച്ച് പലവട്ടം കാണുകയും ശ്രീലക്ഷ്മിയോടും അമ്മയോടും ഞാന്‍ സംസാരിച്ചിട്ടുമുണ്ട്. എങ്കിലും വിവാഹം വിളിച്ചില്ല. അത് സാരമില്ല. പാവം കുട്ടിയാണ്. അച്ഛന്‍ അസുഖബാധിതനായിരിക്കുന്നു. അമ്മയും അവളും കൂടെയാണ് എല്ലാം ചെയ്തത്. നന്നായി വരട്ടേ എന്നേ ഞാന്‍ പ്രാര്‍ഥിച്ചുള്ളു. ആ പരിഭവം എനിക്കില്ല. ഗള്‍ഫില്‍ എവിടെയോ സന്തോഷമായി അവള്‍ ജീവിക്കുന്നുണ്ട്.

  English summary
  Viral: Santhivila Dinesh Opens Up Nazriya Nazim Never Called Her Classmates For Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X