ആരാധകനെ പുളിച്ച തെറി വിളിച്ച് ജഗതി ശ്രീകുമാർ, പ്രതീക്ഷിക്കാത്ത സമയത്തുള്ള അടി: തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശ
നടൻ ജഗതി ശ്രീകുമാറിനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. കാവടിയാട്ടം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ സംഭവമാണ് ശാന്തിവിള ദിനേശ് പങ്കുവെച്ചത്. ജഗതി ചേട്ടൻ കസറിയ സിനിമയാണ് കാവടിയാട്ടം. നാട്ടിൽ വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന ആളാണ് വേലപ്പൻ എന്ന കഥാപാത്രം. മോഡേൺ ഡ്രസ് ഇട്ട് ഒരു ആവശ്യവുമില്ലാതെ പെട്ടിയും തൂക്കി കൂളിംഗ് ഗ്ലാസൊക്കെ വെച്ചാണ്. അമ്പിളി ചേട്ടന്റെ ഡയലോഗ് കേട്ട് ഷൂട്ടിംഗ് കണ്ട് നിന്നവർ കയ്യടിച്ചു. അത് പറയുമ്പോൾ ഒരു കാര്യം ഓർക്കണം. ആയുർവേദ മരുന്ന് വിൽപ്പനയുടെ സീൻ ഷൂട്ട് ചെയ്തത് എറണാകുളം ഹെെക്കോടതിയുടെ പിറകിൽ ഒഴിഞ്ഞ് കിടന്ന കെട്ടിടത്തിന് മുന്നിലാണ്.
ലെെറ്റ് അപ്പെല്ലാ കഴിഞ്ഞ് ടേക്കിലേക്ക് പോകാം എന്നായപ്പോൾ അമ്പിളി ചേട്ടനെ പോയി വിളിച്ച് കൊണ്ട് വന്നു. അദ്ദേഹം കസേരയിൽ നിന്നും എഴുന്നേറ്റ് ക്യാമറയ്ക്ക് മുന്നിലേക്ക് വരുമ്പോൾ എറണാകുളത്തുള്ള ഒരു തല തിരിഞ്ഞവൻ ജഗതിയുടെ മുതുകത്ത് ഒരൊറ്റ അടി അടിച്ച് അണ്ണാ സുഖങ്ങളൊക്കെ തന്നേ എന്ന് ചോദിച്ചു. പ്രതീക്ഷിക്കാത്ത സമയത്തുള്ള അടി അമ്പിളി ചേട്ടന് നന്നായി വേദനിച്ചു. ബ്രേക്ക് ആയ ശേഷം അതുവരെ കണ്ടിട്ടില്ലാത്ത കോപിഷ്ഠനായ തനി തിരുവനന്തപുരത്തുകാരനായി ജഗതി മാറി.

സ്നേഹിക്കുന്നവരോടൊക്കെ സന്തോഷം വരുമ്പോഴൊക്കെ ഇങ്ങനെയാണോടാ എന്ന് ചോദിച്ച് ഒരു വലിയ തെറി വിളിച്ചു. തറ പറ പഠിച്ച ശേഷം ഞാൻ പഠിച്ചതേ എന്ന് പറഞ്ഞ് വീണ്ടും പത്തിരുപത് തെറി പറഞ്ഞു. ലെെറ്റ് പോകുകയേല്ല ഷോട്ടെടുത്തിട്ട് ബാക്കി എന്ന് പറഞ്ഞ് വീണ്ടും തെറി. നിന്റെ തന്തയെയും തള്ളയെയും മുതുകുന് അടിച്ചിട്ടാണോടാ സ്നേഹിക്കുന്നത് നീ വിടരുത് അവനെ എന്നും ജഗതി പറഞ്ഞു. കോപം കൊണ്ട് ജഗതി പുളിച്ച തെറിയോട് തെറി. ദേഷ്യം തീരുന്നത് വരെ അവനെ വിളിച്ചു. എന്നിട്ട് വളരെ കൂളായി വാ ഷോട്ട് എടുക്കാം എന്ന് പറഞ്ഞു. അങ്ങനെയൊരു സംഭവമേ നടക്കാത്ത രീതിയിൽ ജഗതി മനോഹരമായി അഭിനയിച്ചെന്നും ശാന്തിവിള ദിനേശ് ഓർത്തു.
ഈയടുത്ത് നടി ഉർവശി ജഗതി ശ്രീകുമാറിനെക്കുറിച്ച് സംസാരിച്ചിരുന്നു. ജഗതി ശ്രീകുമാർ പേഴ്സണൽ ലെെഫിൽ ഒരു കൊമേഡിയനേ അല്ല. പുള്ളി സാധാരണ സ്റ്റേജിൽ സംസാരിക്കുമ്പോൾ പുള്ളിയോടുള്ള താൽപര്യം കുറഞ്ഞ് പോകുന്നതായി തോന്നും എനിക്ക്. കടുത്ത വാക്കുകളൊക്കെ ഉപയോഗിച്ച് കളയും. ഞാൻ ചത്താൽ പോലും നിങ്ങൾ വരരുതെന്ന വാക്കുകളൊക്കെ ഉപയോഗിക്കും.
അദ്ദേഹത്തിന്റെ മനസിൽ എന്തെങ്കിലും ഇറിറ്റേഷൻ ഉണ്ടാകും. പക്ഷെ ഒരിക്കലും നമ്മൾ ജഗതിയുടെ വായിൽ നിന്ന് ഇത്തരം വാക്കുകൾ പ്രതീക്ഷിക്കില്ല. ചിലർ വെറുതെ അദ്ദേഹത്തെ കാണുമ്പോൾ ചിരിച്ചാൽ പെട്ടെന്ന് ചൂടാകും. പുള്ളി എപ്പോൾ ദേഷ്യപ്പെടുമെന്ന് പറയാൻ പറ്റില്ല. നല്ല വിദ്യഭ്യാസമുള്ളയാളാണ്. നന്നായി പുസ്തകം വായിക്കും. അങ്ങനെ ഗൗരവമുണ്ട്. വെറുതെ ആരെങ്കിലും കോമഡി പറയാൻ ചെന്നാൽ പെട്ടെന്ന് ദേഷ്യപ്പെടുമെന്നും ഉർവശി പറഞ്ഞു.


Click it and Unblock the Notifications

