മഞ്ജുവിന് പകരക്കാരിയായി വന്നു; ഭൂതകാലം തിരിച്ച് വരവിന് സമ്മതിക്കുന്നില്ല; ശാന്തിവിള ദിനേശ്

2001 ൽ സൂത്രധാരൻ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന മീര ജാസ്മിന്റെ ഉയർച്ച പ്രേക്ഷകർ കണ്ടതാണ്. അഭിനയ മികവ് കൊണ്ട് ജനപ്രീതി നേടിയ മീരയെ തേടി തുടരെ മികച്ച കഥാപാത്രങ്ങൾ എത്തി. അക്കാലത്ത് മലയാളത്തിൽ അഭിനയ പ്രാധാന്യമുള്ള വേഷം ലഭിച്ച ചുരുക്കം നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. കസ്തൂരിമാൻ, സൂത്രധാരൻ, സ്വപനക്കൂട്, രസതന്ത്രം, വിനോദയാത്ര, പെരുമഴക്കാലം തുടങ്ങി മീര അഭിനയിച്ച സിനിമകളിൽ മിക്കതും ജനശ്രദ്ധ നേടി.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും സാന്നിധ്യം അറിയിച്ചു. ഈ ഭാഷകളിലും വിജയം ആവർത്തിക്കാനായി. സണ്ടക്കോഴി, ആയുധം എഴുത്ത് എന്നീ സിനിമകലൂടെയാണ് മീരയെ ഇന്നും തമിഴ് പ്രേക്ഷകർ ഓർക്കുന്നത്. ദേശീയ പുരസ്കാരം ഉൾപ്പെടെ കരിയറിൽ ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കിയ മീരയ്ക്ക് പിന്നീട് സംഭവിച്ചത് എന്തെന്ന ചോദ്യം ആരാധകർക്കുണ്ട്. മലയാള സിനിമാ ലോകവുമായി ഒരു അകൽച്ച നടിക്ക് ഇടക്കാലത്ത് വന്നു എന്നത് വ്യക്തമാണ്. മീരയെക്കുറിച്ച് പല ​ഗോസിപ്പുകളും അന്ന് പ്രചരിച്ചു.

Meera Jasmine

ഇതിനിടെ സിനിമാ ലോകം വിട്ട് മീര തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കുകയും ചെയ്തു. 2021 ൽ മകൾ എന്ന സിനിമയിലൂടെയാണ് മീര തിരിച്ചെത്തിയത്. സിനിമാ രം​ഗത്ത് വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോൾ. ക്യൂൻ എലിസബത്ത്, ടെസ്റ്റ് എന്നീ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മീരയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. വിവാ​ദങ്ങൾ മീരയുടെ കരിയറിനെ ബാധിച്ചെന്ന് ഇദ്ദേഹം പറയുന്നു.

ദേശീയ പുരസ്കാരം ലഭിച്ച നടിമാരെക്കുറിച്ച് യൂട്യൂബ് ചാനലിൽ സംസാരിക്കെയാണ് പരാമർശം. 'മഞ്ജു വാര്യർ അടക്കമുള്ളവരെ കണ്ടെത്തിയ ലോഹിതദാസിന്റെ കണ്ടെത്തലാണ് മീര ജാസ്മിൻ. മഞ്ജു വാര്യർ വിവാഹത്തോടെ പിൻമാറിയതോടെ ​ഗ്ലാമർ നായികയ്ക്കപ്പുറം അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യാനാണ് മീര വന്നത്. സൂത്രധാരനിൽ 17 കാരിയായ ശിവാനി എന്ന കഥാപാത്രത്തെ മനോഹരമായി ചെയ്തു. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മീര നേടിയത്'

Meera Jasmine

'സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തുടർച്ചയായി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. തമിഴിലും തെലുങ്കിലുമാെക്കെ ശ്രദ്ധേയ ആയ മീര വിവാദങ്ങളിൽ പെട്ട് രം​ഗത്ത് നിന്നും വിടവാങ്ങേണ്ടി വന്ന ​ദൗർഭാ​ഗ്യം കൂടി അവർക്കുണ്ട്. റീ എൻട്രിക്കായി ശ്രമിക്കുന്നെങ്കിലും ഭൂതകാലം അതിന് സമ്മതിക്കുന്നില്ലെന്ന് അവർക്ക് കിട്ടുന്ന സിനിമകൾ നോക്കിയാൽ അറിയാം. പ്രശസ്തരായ ആരും പിന്നെ മീരയെ വിളിച്ചിട്ടില്ല,' ശാന്തിവിള ദിനേശ് പറയുന്നു.

രസതന്ത്രം അടക്കമുള്ള സിനിമകളുടെ സെറ്റിൽ നല്ല തലവേദന മീര ഉണ്ടാക്കിയെന്ന് പറയപ്പെടുന്നു. അടുത്തിടെ മീരയെ വെച്ച് സത്യൻ അന്തിക്കാട് സിനിമ ചെയ്തിട്ട് പോലും പ്രേക്ഷകർ അവരെ തള്ളിക്കളയുന്നെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. അതേസമയം പ്രശ്നക്കാരിയെന്ന ആരോപണത്തോട് മീര മുമ്പ് പ്രതികരിച്ചിട്ടുണ്ട്. തന്നോട് നല്ല രീതിയിൽ പെരുമാറുന്ന ആരോടും മോശമായി സംസാരിച്ചിട്ടില്ല.

ദുരുദ്ദേശ്യത്തോടെ സമീപിക്കുന്നവർ അവരുടെ കാര്യങ്ങൾ നടക്കാതാവുമ്പോൾ തന്നെക്കുറിച്ച് പരത്തുന്ന പ്രചരണങ്ങളാണിതെന്നാണ് മുമ്പൊരിക്കൽ മീര പറഞ്ഞത്. സംവിധായകൻ സത്യൻ അന്തിക്കാടിനും മീരയെക്കുറിച്ച് പരാതിയില്ല. മീര ജാസ്മിൻ അഹങ്കാരിയാണെന്നത് പലരുടെയും തെറ്റിദ്ധാരണയാണെന്ന് സത്യൻ അന്തിക്കാട് മുമ്പൊരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്. ദുബായിലാണ് മീരയിന്ന് താമസിക്കുന്നത്. മലയാള സിനിമാ രം​ഗത്ത് മീര ജാസ്മിൻ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷ പ്രേക്ഷകർക്കുണ്ട്.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X