എന്റെ മീനൂട്ടിക്ക് ജന്മം നൽകിയതല്ലേ...ദിലീപ് എന്നോട് പറഞ്ഞത്, രാത്രി വരെ അവർ ദിലീപിന്റെ വീട്ടിൽ: ശാന്തിവിള
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനാണെന്ന് കോടതി വിധി വന്ന ശേഷം നടനെക്കുറിച്ച് നിരന്തരം സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് ഇദ്ദേഹം ആദ്യമേ വാദിക്കുന്നുണ്ട്. തന്റെ പുതിയ വീഡിയോയിൽ ദിലീപിനെ അനുകൂലിച്ച് കൊണ്ട് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ദിലീപിന്റെ സഹോദരി ഫ്ലാറ്റിലെന്തോ ആണ് താമസിക്കുന്നത്. ദിലീപിന്റെ അനുജൻ വേറെ വീട്ടിൽ എവിടെയോ ആണ് താമസിക്കുന്നത്. പക്ഷെ ഇവരെല്ലാം രാവിലെ മുതൽ രാത്രി വരെ ഒരു കൂട്ടുകുടുംബത്തിലേത് പോലെ ദിലീപിന്റെ വീട്ടിലുണ്ട്. ഒരു കൂട്ടുകുടുംബ രീതിയിലാണ് ദിലീപ് ആ വീട് കൊണ്ട് പോകുന്നത്. തനിക്ക് രണ്ട് പെൺമക്കളാണെന്ന ബോധമുള്ളയാളാണ് ദിലീപ്. അതിനപ്പുറം അമിതമായ ഈശ്വര വിശ്വാസമുണ്ട്. തന്നെ ചതിച്ച് അഴിക്കുള്ളിലാക്കിയ മഹതിയോട് പോലും മുകളിലിരിക്കുന്ന ആൾ ചോദിച്ചോട്ടെ എന്ന് പറഞ്ഞ് സമാധാനപ്പെടുന്ന ആളാണ് ദിലീപ്. ഞാൻ ഒരു ദിവസം സംസാരിച്ചപ്പോൾ എന്നോട് പറഞ്ഞതാണ്.

ഞാനൊന്നും ആരെയും പറയില്ല, താങ്കളിപ്പോൾ സംസാരിച്ച ആൾക്ക് ദെെവം കൊടുക്കട്ടെ, ഞാനവരെ ഒന്നും പറയില്ല, ഒന്നുമില്ലെങ്കിലും എന്റെ മീനുവിന് ജന്മം നൽകിയതല്ലേ എന്ന് ദിലീപ് എന്നോട് പറഞ്ഞു. അങ്ങനെയൊരാൾക്ക് ഇങ്ങനെ ഹീന കൃത്യം ചെയ്യാനാകില്ല എന്നാണ് എന്റെ വിശ്വാസം. എന്ത് പറഞ്ഞാലും ദിലീപിന്റെ ജനപ്രിയതയെ, ബിസിനസുകളെ, അഭിമാനത്തെ, സമ്പത്തിനെയൊക്കെ തകിടം മറിച്ചതാണല്ലോ അതിജീവിതയുടെ കേസ്.
പുതിയ ചിത്രത്തിൽ ലാലേട്ടൻ ഒരു വേഷം ചെയ്താൽ സിനിമയുടെ തലവര മാറുമെന്ന് ദിലീപ് ചിന്തിക്കുക സ്വാഭാവികം. അങ്ങേർക്ക് പറ്റിയ വേഷമാണെന്ന് തോന്നിയിരിക്കാം. ബ ബ ഭയിലെ ചെറുതും വലുതുമല്ലാത്ത വേഷം മോഹൻലാൽ ചെയ്തത് കാശിന്റെ ആർത്തിയിൽ അല്ല എന്നാണ് എന്റെ വിശ്വാസം. ദിലീപിനെ സഹായിക്കുക എന്നത് തന്നെയാകും. അതുറപ്പാണ്. ദിലീപിന്റെ ഒരു സിനിമയും ഇവിടെ ഓടിക്കില്ലെന്ന് വീമ്പടിച്ച അലവലാതികൾക്ക് മോഹൻലാൽ നൽകിയ ട്രീറ്റ്മെന്റ് അഭിനന്ദനം അർഹിക്കുന്നു എന്നും ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications











