'ഉണ്ണി മേരി കുളിക്കുന്ന സീൻ; നടിക്ക് എന്തോ മാനസിക സമ്മർദ്ദമുള്ള സമയമാണ്; ഞാൻ ഇറങ്ങിപ്പോയി'; ശാന്തിവിള ദിനേശ്
കഴിഞ്ഞ ദിവസമാണ് സംവിധായകൻ പ്രകാശ് കോളേരിയുടെ മരണ വാർത്ത പുറത്ത് വന്നത്. 65 കാരനായ പ്രകാശ് കോളേരിയെ വയനാട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസമായി പുറത്തേക്കൊന്നും കാണാത്തതോടെ അയൽക്കാർ വീട് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സംവിധായകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്കാണ് പ്രകാശ് കോളേരി താമസിച്ചിരുന്നത്. 1987 ൽ പുറത്തിറങ്ങിയ മിഴിയിതിൽ കണ്ണീരുമായി എന്ന സിനിമയിലൂടെയാണ് സംവിധായകൻ സിനിമാ രംഗത്തേക്ക് എത്തുന്നത്.
പ്രകാശ് കോളേരി സംവിധാനം ചെയ്ത ഒരു സിനിമയിൽ സഹ സംവിധായകനായി പ്രവർത്തിച്ച അനുഭവം പങ്കുവെക്കുകയാണ് ശാന്തിവിള ദിനേശ്. വരും വരാതിരിക്കില്ല എന്ന സിനിമയെക്കുറിച്ചാണ് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്. ദീർഘ സുമുംഗലീ ഭവ എന്നായിരുന്നു ഈ സിനിമയുടെ ആദ്യ പേരെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ദീർഘ സുമുംഗലീ ഭവയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോൾ ഉണ്ണി മേരിയടക്കം ഒരുപാട് താരങ്ങളുണ്ട്.

ഒരു ദിവസത്തെ ഷൂട്ടിംഗ് മന്ത്രി എംപി ഗംഗാധരന്റെ വീട്ടിലായിരുന്നു. അവിടെ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുമ്പോൾ അവിടെ എടുത്ത് കൊണ്ടിരിക്കുമ്പോൾ ബെഡ് റൂം സീൻ ഒഴിവാക്കി. നമ്മൾ താമസിക്കുന്ന ഹോട്ടലിൽ വെച്ച് എടുക്കാമെന്ന് പ്രകാശ് പറഞ്ഞു. എട്ടോ പത്തോ ദിവസം കഴിഞ്ഞ് ഒരു ദിവസത്തെ ഷൂട്ടിംഗ് ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ തന്നെ.
സ്ക്രിപ്റ്റിലില്ലാത്ത കാര്യങ്ങളാണ് എടുക്കുന്നത്. ഷൂട്ടിംഗ് തുടങ്ങുന്ന സമയമായപ്പോൾ കാണുന്നത് വലിയ ടവ്വലുടുത്ത ഉണ്ണിമേരി കടന്ന് വരുന്നതാണ്. ഇപ്പോഴത്തെ ഷക്കീലയെ പോലെ നിൽക്കുന്നു. ഈ നായികയ്ക്ക് എന്ത് സംഭവിച്ചു എന്ന് ഞാൻ ആലോചിച്ചു. ഭാഗ്യത്തിനോ ദൗർഭാഗ്യത്തിനോ അവരെ ഞാൻ പരിചയപ്പെട്ടില്ല. ബാത്ത് ടബ്ബിലിരുന്ന് കുളിക്കുന്നതാണ് ഷൂട്ട് ചെയ്യുന്നത്. സ്യൂട്ട് റൂമിലാണ് ഷൂട്ട്. അതിൽ പത്ത് പേർക്കാണ് നിൽക്കാൻ പറ്റുന്നതെങ്കിൽ ഇരുപത്തിയഞ്ച് പേർ ഇടിച്ച് കയറി നിൽക്കുന്നു. അസോസിയേറ്റ് ഡയറക്‌ടറായ എനിക്ക് നിൽക്കാൻ സ്ഥലമില്ല.

എന്റെ ആവശ്യവുമില്ല. കാരണം ഡയലോഗില്ല. ഫോൺ വിളി മാത്രമാണ്. ഞാനിറങ്ങിപ്പോന്നു. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു നടി കുളിക്കുന്നതൊക്കെ ചിത്രീകരിക്കുന്നത്. ഉച്ച വരെ പിടിച്ച് നിന്നു. പിന്നീട് താനാ സിനിമ ഉപേക്ഷിച്ചെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.
ഈ സിനിമയുടെ ആൽബത്തിൽ ഉണ്ണി മേരി കുളിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു. ദീർഘ സുമുംഗലീ ഭവ എന്ന പേര് മാറ്റി പിന്നീട് വരും വരാതിരിക്കില്ല എന്നാക്കി.
കേരളത്തിൽ ഈ സിനിമ റിലീസ് ചെയ്തോ എന്ന് സംശയമാണ്. അക്കാലത്ത് ഉണ്ണി മേരിക്കും എന്തോ മാനസിക സമ്മർദ്ദം ഉണ്ടായിരുന്ന സമയമാണ്. സ്വബോധം ഉണ്ടെങ്കിൽ ഇങ്ങനെയൊരു പടത്തിൽ അഭിനയിക്കില്ല. അവരുടെ ഭാഗ്യം കൊണ്ടായിരിക്കും സിനിമ തിയറ്ററിൽ എത്താതിരുന്നതെന്ന് ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.
അച്ഛനും അമ്മയും മരിച്ച ശേഷം പ്രകാശ് കോളേരി ഒറ്റപ്പെട്ടു. ആരുമായും ബന്ധമുണ്ടായിരുന്നില്ല, സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു. സാമ്പത്തിക ഞെരുക്കം ഉണ്ടായിരുന്നെന്ന് പറയുന്നു. സഹോദങ്ങളുമായി ഇദ്ദേഹത്തിന് അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications











