സൂപ്പർതാരത്തിന് കൊട്ടാരം പോലെ വീടുണ്ട്, പക്ഷെ 34 സെന്റ് എഴുതിക്കൊടുക്കണമെന്ന്; ആർത്തിയാണിത്: ശാന്തിവിള ദിനേശ്
അഭിപ്രായങ്ങൾ തുറന്നടിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സൂപ്പർസ്റ്റാറുകളെ രൂക്ഷഭാഷയിൽ ശാന്തിവിള ദിനേശ് വിമർശിക്കാറുണ്ട്. ഇത് പലപ്പോഴും വിവാദമായിട്ടുമുണ്ട്. തന്നെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ നിർമാതാവ് സാന്ദ്ര തോമസ് കഴിഞ്ഞ ദിവസം ശാന്തിവിള ദിനേശിനെതിരെ പരാതി നൽകുകയുണ്ടായി. മലയാള സിനിമാ നിർമാണ രംഗം നിലവിൽ നേരിടുന്ന പ്രശ്നങ്ങളിൽ ശാന്തിവിള ദിനേശ് അഭിപ്രായങ്ങൾ പറയുന്നുണ്ട്.
താരങ്ങളുടെ അമിത പ്രതിഫലത്തെ ശാന്തിവിള ദിനേശ് വിമർശിക്കുന്നു. ഇപ്പോഴിതാ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയാണ് സംവിധായകൻ. മലയാളത്തിലെ പ്രമുഖ താരത്തിനെതിരെയാണ് പേരെടുത്ത് പറയാതെ വിമർശനം. വർത്തമാന കാല മലയാള സിനിമയിലെ ഒരു സൂപ്പർതാരം കൊട്ടാരം പോലൊരു വീട് എറണാകുളത്ത് വെച്ചു. ആ വീടിന്റെ പിറകിൽ സർക്കാരിന്റെ 34 സെന്റ് പുറംപോക്ക് ഭൂമിയുണ്ട്. ഇയാൾ ഒരു ചരിത്ര നായകന്റെ വേഷം ചെയ്തിട്ടുണ്ട്.

മലയാളത്തിൽ അല്ല. ആ വേഷം ചെയ്തതിന്റെ പേരിൽ 34 സെന്റ് എനിക്ക് എഴുതി തരണമെന്ന് അതോറിറ്റിക്ക് എഴുതിക്കൊടുത്തു. കാരണം മതിലങ്ങ് പൊളിച്ചാൽ മതിയല്ലോ. എറണാകുളത്ത് 34 സെന്റെന്ന് പറയുമ്പോൾ എത്ര കോടിയുണ്ടാകും. ആർത്തി പണ്ടാരങ്ങളാണ്. രണ്ട് മക്കളേയുള്ളൂ അവർക്ക് ആയിരം കോടി മതിയെന്ന് ചിന്തിക്കുന്നില്ല. എങ്ങനെ പതിനായിരം കോടി ഉണ്ടാക്കാമെന്നാണ് ചിന്തിക്കുന്നത്. ഏത് ഹീനമായ വഴിയായാലും കുഴപ്പമില്ല. ഇവനൊക്കെ എവിടെ പോയി നിൽക്കുമെന്ന് ശാന്തിവിള ദിനേശ് ചോദിക്കുന്നു. ഡിഎൻഎ ന്യൂസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.


Click it and Unblock the Notifications