ഇനി ഹണി റോസിനെ അവളുടെ രാവുകളിലേക്ക് കാസ്റ്റ് ചെയ്യാൻ തോന്നും; ആഷിഖ് അബുവിനെതിരെ വിമർശനം

അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമയാണ് നീലവെളിച്ചം. 1964 ലിറങ്ങിയ ഭാർ​ഗവിനിലയം എന്ന സിനിമയുടെ റീമേക്കാണ് സിനിമ. ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയിൽ റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. അറുപതുകളിൽ മലയാള സിനിമയിൽ വൻ തരം​ഗമായ സിനിമയാണ് ഭാർ​ഗവി നിലയം. ഇന്നും ഭയപ്പെടുത്തുന്ന വീടുകളെ ഭാർ​ഗവി നിലയം എന്ന് വിളിക്കുന്നത് പതിവുണ്ട്.

ഈ സിനിമ റീമേക്ക് ചെയ്തപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. പ്രത്യേകിച്ചും വ്യത്യസ്തമായ സിനിമകൾ ചെയ്യുന്ന ആഷിഖ് അബുവാണ് സംവിധായകനെന്നതിനാൽ. എന്നാൽ പ്രതീക്ഷയ്ക്ക് ഒത്തുയരാൻ നീലവെളിച്ചത്തിന് കഴിഞ്ഞില്ല. സിനിമ നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വിജയമായില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റീമേക്ക് ചെയ്ത് ഇനിയും ഇത്തരം സിനിമകൾ നശിപ്പിക്കരുതെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു.

Santhivila Dinesh

'എനിക്ക് വ്യക്തിപരമായി ആഷിഖ് അബുവിനോട് വിരോധമില്ല, പക്ഷെ നീലവെളിച്ചം കണ്ടപ്പോഴാണ് ഭാർ​ഗവീ നിലയം പോലൊരു സിനിമയെടുത്ത് നശിപ്പിക്കാൻ പാടില്ലായിരുന്നെന്ന് തോന്നിയത്. ദയവായി ഇനിയെങ്കിലും മലയാളത്തിലെ എണ്ണം പറയാവുന്ന സിനിമകളെ റീമേക്ക് എന്ന് പറഞ്ഞ് നശിപ്പിക്കരുത്. നമുക്ക് വേറെ എന്തെല്ലാം ചെയ്യാം'

സീമ മനോഹരമായി ചെയ്ത അവളുടെ രാവുകളിലെ ശാന്തി എന്ന കഥാപാത്രത്തെ ഹണി റോസിനെക്കാെണ്ട് ചെയ്യിക്കാമെന്ന് ചിലപ്പോൾ ചിലർക്ക് തോന്നും. കാരണം ഇപ്പോൾ ഹണി റോസാണല്ലോ കേരളത്തിലെ താരമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ഓരോ കാലഘട്ടത്തിലും ഓരോ മൈൽസ്റ്റോൺ സിനിമകളുണ്ട്. അതിന് കെ റെയിലിന്റെ മഞ്ഞക്കല്ലിന്റെ വില പോലുമില്ലാത്ത രീതിയിൽ ചിത്രീകരിച്ച് നശിപ്പിക്കാത്തതാണ് നല്ലത്. ഷൈൻ ടോം ചാക്കോയെ വെച്ച് ഓടയിൽ നിന്ന് റീമേക്ക് ചെയ്യാമെന്ന് ആർക്കെങ്കിലും തോന്നിയാൽ അവർ പോയി കേശവദേവിന്റെ മകനിൽ നിന്നും കഥയുടെ റൈറ്റ് വാങ്ങിക്കളയരുതെന്നും ശാന്തിവിള ദിനേശൻ പറഞ്ഞു.

Aashiq Abu, Honey Rose

ഭാർ​ഗവി നിലയം റിലീസ് ചെയ്തിട്ട് 59ാം വർഷത്തിലേക്ക് കടക്കാനിരിക്കുകയാണ്. ഈ സിനിമയിലേക്ക് ആദ്യം നായികയായി തീരുമാനിച്ചിരുന്നത് തന്നെയാണെന്ന് അടുത്തിടെ നടി ഷീല പറഞ്ഞിരുന്നു, എന്നാൽ ഷീലയ്ക്ക് പകരം പിന്നീട് നായികയായത് തെലുങ്കിൽ നിന്നും വന്ന വിജയ നിർമലയാണ്. പിന്നീട് ഒരുപിടി സിനിമകളിൽ വിജയനിർമല അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾ വിജയനിർമ്മല സംവിധാനം ചെയ്യുകയും ചെയ്തു. 44 സിനിമകൾ വിജയനിർമ്മല സംവിധാനം ചെയ്തു.

ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത വനിതാ സംവിധായികയെന്ന ​ഗിന്നസ് റെക്കോ‍ഡും വിജയ നിർമ്മലയ്ക്കുണ്ട്. കൃഷ്ണ മൂർത്തി എന്നായിരുന്നു വിജയ നിർമലയുടെ ആദ്യ ഭർത്താവിന്റെ പേര്. ഈ ബന്ധത്തിൽ നരേഷ് എന്ന മകനും ജനിച്ചു. അടുത്തിടെ അന്തരിച്ച തെലുങ്ക് നടൻ കൃഷ്ണയെയാണ് വിജയ നിർമ്മല പിന്നീട് വിവാഹം ചെയ്തത്. 2019 ലാണ് വിജയ നിർമ്മല മരിക്കുന്നത്. 73ാം വയസ്സിലായിരുന്നു അന്ത്യം.

മലയാള സിനിമയിൽ യക്ഷികളെക്കുറിച്ചുള്ള സങ്കൽപ്പം മാറ്റാൻ വിജയ നിർമലയുടെ കഥാപാത്രത്തിന് കഴിഞ്ഞു. അതുവരെ ഭയപ്പെടുത്തുന്ന, വിരൂപികളായ പ്രേതങ്ങളായിരുന്നു സിനിമയിൽ. എന്നാൽ അതിസുന്ദരിയായ, പാട്ട് പാടുന്ന യക്ഷിയെയാണ് ഭാർ​ഗവി നിലയത്തിൽ കണ്ടത്. ഇന്നും നിരവധി പേർ ഈ കഥാപാത്രത്തെ ആരാധിക്കുന്നു.

പിന്നീട് സമാന സ്വഭാവമുള്ള ഒരുപാട് യക്ഷി കഥാപാത്രങ്ങൾ സിനിമകളിൽ വന്നു. ആകാശ ​ഗം​ഗ, എന്ന് സ്വന്തം ജാനകിക്കുട്ടി, ഇന്ദ്രിയം, പകൽപ്പൂരം, വെള്ളിനക്ഷത്രം, യക്ഷിയും ഞാനും തുടങ്ങി നിരവധി പ്രേത സിനിമകൾ മലയാളത്തിൽ വന്നു. പിന്നീട് കുറേനാൾ മലയാളത്തിൽ പ്രേത് സിനിമകളധികം വന്നില്ല. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ രോമാഞ്ചം എന്ന സിനിമ വൻ ഹിറ്റായി. ഈ സിനിമയിൽ ഒരു പ്രേതമുണ്ടെങ്കിലും പ്രേതത്തെ സിനിമയിൽ കാണിച്ചിട്ടില്ല.

More from Filmibeat

Read more about: aashiq abu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X