ഒരു ദ്രോഹി നല്ല നടനെ നശിപ്പിച്ചു; മലയാളി പ്രേക്ഷകർ ഹതഭാ​ഗ്യരായി പോയത് അതിലാണ്; ശാന്തിവിള ദിനേശ്

ഒടിയൻ എന്ന സിനിമയും സിനിമയ്ക്ക് വേണ്ടി മോഹൻലാൽ മുഖത്ത് വരുത്തിയ മാറ്റങ്ങളും സിനിമാ ലോകത്ത് ഇപ്പോഴും ചർച്ചയാകാറുണ്ട്. വൻ ഹൈപ്പ് കൊടുത്ത് ആരാധകർ കാത്തിരുന്ന സിനിമയായിരുന്നു ഒടിയൻ. സംവിധായകൻ ശ്രീകുമാർ മേനോൻ ഒടിയനെക്കുറിച്ച് റിലീസിന് മുമ്പ് അത്രമാത്രം വാചാലനായിരുന്നു. മുഖത്ത് ബോട്കോസിലൂടെ മാറ്റം വരുത്തി മോ​ഹൻലാൽ ആദ്യമായി പ്രേക്ഷകർക്ക് മുമ്പിലെത്തിയത് ഈ സിനിമയിലൂടെയാണ്. എന്നാൽ ഒടിയൻ പ്രേക്ഷകരെ നിരാശപ്പെടുത്തി. മോഹൻലാലിന്റെ മുഖത്തെ മാറ്റവും വിമർശിക്കപ്പെട്ടു.

ഇതേക്കുറിച്ച് പരോക്ഷമായി സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒടിയന് ശേഷം കവിൾ മറയ്ക്കാൻ താടി വെച്ച മോഹൻലാലിനെ മാത്രമേ സിനിമകളിൽ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ഇത് നിരാശാജനകമാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. മോഹൻലാലിന്റെ മാലൈക്കോട്ടെ വാലിബന് പ്രേക്ഷകരെ നിരാശപ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.

Santhivila Dinesh, Mohanlal

ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. 'താങ്കൾ വൃഷഭ എന്ന സിനിമ ചെയ്യുന്നു. എമ്പുരാൻ വരാൻ പോകുന്നു. എവിടെയൊക്കെയോ പോയി ഷൂട്ട് ചെയ്തതാണ്. എനിക്ക് പൃഥിരാജ് ചെയ്ത ഒന്നാം ഭാ​ഗം പോലും സഹിക്കാൻ പറ്റിയില്ല. അത് എന്റെ വിവരക്കേട് കൊണ്ടായിരിക്കും. എനിക്ക് ആ സിനിമ കാണാനുള്ള അത്രയും സെൻസില്ലാത്തത് കൊണ്ടായിരിക്കാം'

'എമ്പുരാന് പിറകെ ബറോസ് വരുന്നു. 200 കോടി ബഡ്ജറ്റിൽ എപിക് ആക്ഷൻ സിനിമ വരുന്നുണ്ട്. ഇതൊന്നുമല്ല മോഹൻലാലേ തൽക്കാലത്തേക്ക് ആവശ്യം. ജനപ്രിയമാകാവുന്ന ലൈറ്റായ സിനിമകൾ ചെയ്യൂ. നിങ്ങളെ ഇപ്പോഴും പ്രേക്ഷകർക്ക് ഇഷ്ടമാണ്. ഒരു ദ്രോഹി കാരണം നിങ്ങൾ താടി വെക്കേണ്ടി വന്നു. നിങ്ങളല്ല, മലയാളി പ്രേക്ഷകർ ഹതഭാ​ഗ്യരായി പോയത് അതിലാണ്. താടി വെച്ച ഫോട്ടോ കാണുമ്പോൾ നിങ്ങളെക്കൊണ്ട് വേണ്ടാത്ത ജോലികൾ ചെയ്യിച്ച ആ എമ്പോക്കിയെ ഞാൻ പ്രാകാറുണ്ട്'

Santhivila Dinesh, Mohanlal

]അല്ലെങ്കിൽ എത്ര നല്ല വേഷങ്ങൾ ചെയ്യേണ്ടതാണ്. ഒരു ദ്രോഹി നല്ല നടനെ നശിപ്പിച്ചു. മോഹൻലാലിന് ഇത്രയും ബുദ്ധിയില്ലെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്,' ശാന്തിവിള ദിനേശ് പറഞ്ഞതിങ്ങനെ. ഒരുകാലത്ത് മോഹൻലാലിനും മമ്മൂട്ടിക്കുമുണ്ടായിരുന്ന ആരാധകർ പ്രശ്നക്കാരായിരുന്നെന്നും ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞു.

'ഭാ​ഗ്യം കിട്ടാതെ പോയ ആയിരക്കണക്കിന് ലോട്ടറി ‌ടിക്കറ്റുകൾ വാങ്ങി ചന്നം പിന്നം ചാക്കിലാക്കി കൊണ്ട് വന്ന് തിയറ്ററിൽ പടം തുടങ്ങുമ്പോൾ വാരി എറിയുക, ആർപ്പുവിളിക്കുക, ഫ്ലക്സിൽ പാലഭിഷേകം നടത്തുക, എതിരാളിയുടെ പടം വന്നാൽ കൂവിത്തോൽപ്പിക്കുക തുടങ്ങിയ കുഴപ്പങ്ങളുള്ള കാലഘട്ടമായിരുന്നു എൺപതിന്റെ അവസാനം. എവിടെയോ വെച്ച് ഇതല്ല ഫാൻസ് അസോസിയേഷന്റെ പ്രവൃത്തിയെന്ന് അവർക്ക് തന്നെ തോന്നി. പക്ഷെ അത് വീണ്ടും തലപൊക്കുന്നോ എന്ന് സംശയമുണ്ട്'

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫാൻസിനെ അവർ തന്നെ കൺട്രോൾ ചെയ്യണം. അതിപ്പോൾ പിള്ളേര് വല്ലതുമാെക്കെ ചെയ്തതിന് എന്ത് പറയാനായെന്ന് മമ്മൂട്ടി പറഞ്ഞിട്ടോ ഞാനിതൊന്നും അറിയില്ലെന്ന് മോഹൻലാൽ പറഞ്ഞിട്ടോ കാര്യമില്ല. അതുകൊണ്ട് തന്നെ നിങ്ങൾ അവരെയൊന്ന് കൺട്രോൾ ചെയ്യണം, ശാന്തിവിള ദിനേശ് പറഞ്ഞതിങ്ങനെ. മമ്മൂട്ടി ആരാധകർ മോഹൻലാലിന്റെ മാലൈക്കോട്ടെ വാലിബനെ പരിഹസിക്കുന്നെന്നും മോഹൻലാലിന് അഭിനയിക്കാനറിയില്ലെന്ന് പറയുന്നെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X