ഈ ചെറുക്കന്റെ ജീവിതം നശിക്കും; മഞ്ജുവിന്റെ അച്ഛൻ ഒരു പാവമായിരിക്കും; വേറെ ആരെങ്കിലുമായിരുന്നെങ്കിലോ?
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്ന ശ്രദ്ധ നേടുന്ന സന്തോഷ് വർക്കിക്കെതിരെ രൂക്, വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ശാന്തിവിള ദിനേശ് തന്നെ തെറി പറഞ്ഞെന്ന് ആരോപിച്ച് സന്തോഷ് വർക്കി കഴിഞ്ഞ ദിവസം ഫോൺ കോൾ സംഭാഷണം പുറത്ത് വിട്ടിരുന്നു. ഇതേക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.
എറണാകുളത്ത് ഇത്രയും പൊട്ടൻമാർ ഉണ്ടോയെന്ന് ഞാൻ ആലോചിക്കും. കഴിഞ്ഞ ദിവസം എന്നെ ഒരാൾ വിളിച്ചു. ആര് വിളിച്ചാലും ഫോണെടുക്കുന്ന ആളാണ് ഞാൻ. അങ്ങനെ എടുത്തപ്പോൾ മറുവശത്ത് നിന്ന് ഹലോ, ശാന്തിവിള ദിനേശല്ല, ഞാൻ ആറാട്ടണ്ണൻ എന്ന് പറഞ്ഞു. നിന്നോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. വീണ്ടും വിളിച്ചു. മാരിവിൽ ഗോപുരം എന്ന സിനിമ ഞാൻ റിവ്യു നടത്തിയത് ശരിയായില്ലെന്ന് പറഞ്ഞ് നിങ്ങളൊരു പ്രോഗ്രാം ചെയ്തില്ലെ എന്ന് ചോദിച്ചു.

റിവ്യുവും കണ്ടിട്ടില്ല, നിന്നെ പറ്റി ഒരക്ഷരം പറഞ്ഞിട്ടില്ല എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്ത് നമ്പർ ബ്ലോക്ക് ചെയ്തു. അഞ്ച് മിനുട്ട് മറ്റൊരു നമ്പറിൽ നിന്നും വിളിച്ചു. ഞാൻ ഒന്നും മിണ്ടാതെ കട്ട് ചെയ്ത് ഇതും ബ്ലോക്ക് ചെയ്തു. എട്ട് മിനുട്ട് കഴിഞ്ഞപ്പോൾ മറ്റൊരു നമ്പറിൽ നിന്നും വിളിച്ചു. നിങ്ങൾ അതും ബ്ലോക്ക് ചെയ്തു. ഞാൻ അപ്പോൾ മലയാളത്തിൽ പറയാവുന്ന ശുദ്ധമായ തെറി വിളിച്ച്, നിന്നെ എറണാകുളത്ത് എവിടെയെങ്കിലും വെച്ച് കണ്ടാൽ മൂക്കിടിച്ച് പരത്തും എന്ന് പറഞ്ഞ് ഞാൻ ബ്ലോക്ക് ചെയ്തു.
ഇവൻ ഇതൊക്കെ റെക്കോഡ് ചെയ്തെന്ന് എനിക്കറിയില്ലായിരുന്നു. അവനനത് ഏതോ തല്ലിപ്പൊളി യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തു. എനിക്ക് വീട്ടിലിരിക്കാൻ പറ്റിയില്ല. ഓരോരുത്തർ വിദേശത്ത് നിന്നൊക്കെ വിളിച്ചു. ദിനേശേട്ടാ, ആ വട്ട് ചെറുക്കനെ നിങ്ങൾ തെറിവിളിച്ചോ എന്ന് ചോദിച്ചു. അവനെ തെറി വിളിക്കുന്നത് അവൻ പ്രോഗ്രാമാക്കിയിരിക്കുന്നെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ഇവനെ പോലുള്ളവരെ പിടിച്ച് അകത്തിടണമെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.

അവൻ പറയുന്ന വലിയ കാര്യങ്ങൾ കേട്ടാൽ അറിയാതെ മൂക്കത്ത് വിരൽ വെച്ച് പോകും. മഞ്ജു വാര്യർക്ക് അവനേക്കാളും പ്രായമുണ്ട്. എന്നാലും ചേച്ചിക്ക് ഞാൻ ജീവിതം കൊടുക്കാമെന്നാണ് അവൻ പറയുന്നത്. ചെവിട്ടിന് അടി കൊടുക്കേണ്ട. മഞ്ജുവിന്റെ അച്ഛനോട് സംസാരിച്ചപ്പോൾ അവൾ അങ്ങനെയൊരു മാനസികാവസ്ഥയിൽ അല്ല. മകൾ ഒറ്റയ്ക്ക് ജീവിക്കാമെന്നാണ് വിചാരിക്കുന്നതെന്ന് പറഞ്ഞ് ഇവന് ഉപദേശം കൊടുത്തു. അങ്ങേർ ഒരു പാവം. സാധു മനുഷ്യനായിരിക്കും.
വേറെ ഇത്തിരി ചൂടനായിരുന്നെങ്കിൽ ഇവനോട് എന്ത് മറുപടി പറഞ്ഞേനെ. ഒരു ജോലിക്കും പോകുന്നില്ല. നേരെ കുളിക്കുന്നു പോലുമില്ലെന്ന് തോന്നുന്നു. രാവിലെ ഉറക്കപ്പായയിൽ നിന്നാണ് വരുന്നതെന്ന് തോന്നുന്നു. ഞാൻ ബോഡി ഷെയ്മിംഗ് നടത്തി എന്നാണ് പറയുന്നത്. ഇവനെന്ത് ബോഡി ഇരിക്കുന്നു. പിഎച്ച്ഡി എഴുതുമെന്നാണ് പറയുന്നത്. ഇവൻ പിഎച്ച്ഡിയെന്നല്ല ഒരു തേങ്ങയും ചെയ്യില്ല. ഈ ചെറുക്കന്റെ ജീവിതം നശിച്ച് പോകുമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. മഞ്ജു വാര്യരെ തനിക്കിഷ്ടമാണെന്നും വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്നും നേരത്തെ സന്തോഷ് വർക്കി പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications