പങ്കാളിയെ ഇടയ്ക്കിടെ മാറ്റുന്ന സംഗീത സംവിധായകൻ; ഒടുവിൽ മക്കളെ ഉണ്ടാവൂ: വിമർശിച്ച് ശാന്തിവിള ദിനേശ്
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് മലയാള സിനിമാ ലോകം വീണ്ടും വിവാദത്തിലായിരിക്കുകയാണ്. ഷെെൻ ടോം ചാക്കോയെ ചോദ്യം ചെയ്തപ്പോൾ സിനിമാ രംഗത്തെ ലഹരി ഉപയോഗം സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഷെെൻ ടോം ചാക്കോയ്ക്കെതിരെ വ്യാപക വിമർശനം സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. എന്നാൽ സിനിമാ രംഗത്ത് നിന്നും ഷെെനിനെതിരെ സംസാരിച്ചവർ കുറവാണ്. മലയാള സിനിമാ ലോകത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട് എപ്പോഴും ശക്തമായി സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്.
പല തുറന്ന് പറച്ചിലുകളും വിമർശനങ്ങളും അഭിമുഖങ്ങളിലൂടെ ശാന്തിവിള ദിനേശ് നടത്താറുണ്ട്. മലയാള സിനിമാ ലോകം നശിച്ച് കൊണ്ടിരിക്കുകയാണെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഷെെൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും പോലുള്ളവരാണ് ഇതിന് കാരണമെന്നും ഇദ്ദേഹം പറയുന്നു. അരാജക ജീവിതം നയിക്കുന്ന താരങ്ങളുണ്ടെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്..

പുതിയ അഭിമുഖത്തിൽ ഒരു പ്രമുഖ സംഗീത സംവിധായകനെക്കുറിച്ച് ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. ഒരു പെണ്ണിനെ ഒരു വർഷം കൊണ്ട് നടക്കും. അവൾക്ക് ഒരു കോടിയോ രണ്ട് കോടിയോ കൊടുത്ത് അവളെ പറഞ്ഞ് വിടും. അടുത്ത ആളെ വിളിക്കും. അവളെ ആറ് മാസം കൊണ്ട് നടന്ന് അവളെ പറഞ്ഞ് വിടും. ഈ കൂതറകളെല്ലാം കൂടി മൊത്തം നശിപ്പിച്ചു. ഈ പറയുന്ന സംഗീത സംവിധായകന്റെ അച്ഛന്റെ ജേഷ്ഠനാണ് പ്രശസ്തനായ നടൻ.
മലയാളത്തിലെ ജെന്റിൽമാനായ അയാളെയെങ്കിലും നാണം കെടുത്തരുതെന്ന് ഇവൻ വിചാരിക്കണ്ടേ. ഈ സംഗീത സംവിധായകന് പ്രായപൂർത്തിയായ മകനുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു. അയാൾക്കിപ്പോൾ ഷുഗറും മറ്റുമുണ്ടെന്ന് തോന്നുന്നു. ഒന്നുകിൽ ഇവൻ തീരും. അല്ലെങ്കിൽ പാരലിസിസ് വന്ന് കിടക്കും. അപ്പോൾ നല്ല അമ്മയ്ക്ക് പിറന്ന ഈ മക്കളേ കാണൂയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ഡിഎൻഎ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. സംഗീത സംവിധായകന്റെ പേര് പറയാൻ ശാന്തിവിള ദിനേശ് തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഷെെൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് ഉന്നയിച്ച പരാതിയെക്കുറിച്ച് ശാന്തിവിള ദിനേശ് സംസാരിച്ചിരുന്നു. വിൻസിയുടെ പരാതിയിൽ ഷെെൻ ടോമിനെതിരെ നിയമനടപടിയെടുക്കാനാകുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. ഈ പ്രശ്നം കൊണ്ട് നഷ്ടം വരാൻ പോകുന്നത് വിൻസിക്കാണ്. നടിക്ക് സിനിമകൾ ലഭിക്കാതാകുമെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.
ചില സംവിധായകരും ക്യാമറമാൻമാരും തിരക്കഥാകൃത്തുക്കളുമുള്ള സെറ്റുകളിൽ ലഹരി ഉപയോഗം ഉണ്ടെന്ന് സിനിമാക്കാർക്ക് അറിയാം. ആ സെറ്റുകളിലേക്ക് ഷാഡോ പൊലീസിനെ ഇറക്കിയാൽ മലയാള സിനിമയിലെ ലഹരിക്ക് അറുതിയുണ്ടായേക്കുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. വിൻസി അലോഷ്യസിന്റെ ആരോപണത്തിന്റെ പേരിൽ ഷെെൻ ടോം ചാക്കോയ്ക്ക് നഷ്ടമൊന്നും ഉണ്ടാകില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
അഭിമുഖങ്ങളിലേത് പോലെയല്ല സെറ്റിൽ ഷെെൻ ടോം ചാക്കോയുടെ പെരുമാറ്റമെന്നാണ് അറിയാൻ കഴിഞ്ഞത്. പ്രതിഫലമായി കോടികൾ ആവശ്യപ്പെടാറുമില്ല. ഇക്കാരണങ്ങളാൽ ഷെെനിനെ മാറ്റി നിർത്തില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. അതേസമയം ലഹരിക്കേസിൽ ഷെെൻ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകുകയാണ്. കേസിൽ ജാമ്യത്തിലാണ് നടനിപ്പോൾ.


Click it and Unblock the Notifications











