For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടെക്നിക്കലായി വലിയ അറിവില്ല; നമ്മളെ ഒരു വഴിയാക്കിയല്ലോ എന്ന് തോന്നും; മോഹൻലാലിനെക്കുറിച്ച് സന്തോഷ് ശിവൻ

  |

  മലയാളത്തിലെ താര രാജവാണ് നടൻ മോഹൻലാൽ. അഭിനയ മികവിൽ ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ നിരയിൽ വരുന്ന മോഹ​ൻലാലിന് കേരളത്തിൽ വൻ ആരാധക വൃന്ദം ആണുള്ളത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ വേഷത്തിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന മോഹൻലാൽ തുടക്ക കാലത്ത് നിരവധി വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

  പിന്നീട് നായക നിരയിലേക്ക് വന്നപ്പോൾ നടനെ തേടി മികച്ച അവസരങ്ങളെത്തി. അഭിനയത്തിന് പുറമെ സംവിധാന രം​ഗത്തേക്കും കടന്നിരിക്കുകയാണ് മോഹൻലാൽ. നടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ് ചൈനീസ് ഉൾപ്പെടെ 20 ഭാഷകളിലേക്ക് ഡബ് ചെയ്ത് സബ് ടൈറ്റിലോട് കൂടിയാണ് സിനിമ പുറത്തിറങ്ങുക.

  Also Read: അമ്മയുടെ ക്യാൻസർ, സാമ്പത്തിക പ്രശ്നം; ഒരു ബുദ്ധിമുട്ടും ആ മനുഷ്യൻ അറിയിച്ചിട്ടില്ല; അച്ഛനെക്കുറിച്ച് ലിയോണ

  ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന സിനിമയുടെ കഥ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമ സംവിധാനം ചെയ്ത ജിജോയുടേത് ആണ്. ഇപ്പോഴിതാ മോഹൻ‌ലാലിന്റെ സംവിധാനത്തെ പറ്റി സന്തോഷ് ശിവൻ കൗമുദി മൂവീസിനോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബറോസിന്റെ സിനിമാട്ടോ​ഗ്രാഫർ ഇദ്ദേഹമാണ്.

  സംവിധായകനേക്കാൾ നടനായ മോഹൻലാലിനെ ആണിഷ്ടം. സംവിധായകനെന്ന നിലയിൽ അദ്ദേഹം വളരെ ഒറിജിനലാണ്. മഹാമാരി സമയത്തും അദ്ദേഹം പടമെടുത്ത് അയച്ച് തരുമായിരുന്നു. പണ്ട് തൊട്ടേ അറിയാം അദ്ദേഹത്തിന്റേത് ഓർ​ഗാനിക് ഒറിജിനൽ തിങ്കിംങ് ആണെന്ന്. അത് ഈ സിനിമയിൽ വന്നിട്ടുണ്ട്.

  Also Read: അമ്മയുടെ ക്യാൻസർ, സാമ്പത്തിക പ്രശ്നം; ഒരു ബുദ്ധിമുട്ടും ആ മനുഷ്യൻ അറിയിച്ചിട്ടില്ല; അച്ഛനെക്കുറിച്ച് ലിയോണ

  'നെ​ഗറ്റീവ് എന്തെന്നാൽ അദ്ദേഹത്തിന് ടെക്നിക്കലായി വലിയ അറിവില്ലാത്തതിനാൽ കോംപ്ലിക്കേറ്റഡ് ഷോട്ടിൽ എന്ത് വേണമെങ്കിലും പറയും. അത് നല്ലതാണ്. മണിരത്നവും പറഞ്ഞിട്ടുണ്ട്'

  'എനിക്കിതൊന്നും അറിയേണ്ട എനിക്കിത് ഇങ്ങനെ തന്നെ കിട്ടിയാൽ മതിയെന്ന്. അത് നെ​ഗറ്റീവ് ആണോയെന്ന് അറിയില്ല. പക്ഷെ നമ്മൾ വിചാരിക്കും ഇതെന്താണ് നമ്മളെ ഒരു വഴി ആക്കിയല്ലോ എന്ന്. വലിയൊരു ക്യാമറ ആണ്. വിചാരിക്കുന്ന പോലെ മൂവ് ചെയ്യാനൊന്നും പറ്റില്ല'

  ഇടയ്ക്ക് വഴക്ക് ഉണ്ടാവാറുണ്ട്. പിണക്കം അല്ല. അത് അദ്ദേഹത്തിനും ഇഷ്ടമാണ്. കാരണം ലാൽ സാറിനെ ആരും ഒന്നും പറയില്ല. നമുക്കൊക്കെയേ ഇങ്ങനെ പറയാനുള്ള ലൈസൻസ് ഉള്ളൂ, സന്തോഷ് ശിവൻ പറഞ്ഞതിങ്ങനെ. അതേസമയം ബറോസിന്റെ കഥയിൽ തനിക്ക് നാമമാത്രമായ പങ്കാളിത്തമേ ഉള്ളൂയെന്ന് ജിജോ പുന്നൂസ് അടുത്തിടെ പറഞ്ഞിരുന്നു.

  ഫാൻസിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മോഹൻലാൽ തിരക്കഥയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും ജിജോ പുന്നൂസ് പറഞ്ഞിരുന്നു. ഫാന്റസി കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ ആണ് ബറോസ്.

  തന്റെ സമീപ കാല ഹിറ്റുകളായ ഒടിയൻ, പുലിമുരുകൻ, ലൂസിഫർ, മരക്കാർ തുടങ്ങിയ സിനിമകളിലെ നായകൻമാരുടെ രീതികളിലേക്ക് മോഹൻലാൽ ബറോസിനെ മാറ്റിവരച്ചു. മോഹൻലാലിനെ അസിസ്റ്റ് ചെയ്യുന്നതിൽ നിന്നും ഒരു ഘട്ടത്തിൽ താൻ മാറിയെന്നും ജിജോ പുന്നൂസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ അന്ന് വലിയ ചർച്ച ആയിരുന്നു.

  മോൺസ്റ്റർ ആണ് മോ​ഹൻലാലിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വൈശാഖ് സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. കഴി‍ഞ്ഞ് പോയ 2022 മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മോശം വർഷമായാണ് ആരാധകർ കാണുന്നത്. നടന്റേതായി പുറത്തിറങ്ങിയ സിനിമകൾ തുടരെ പരാജയപ്പെട്ടു.

  Read more about: mohanlal
  English summary
  Viral; Santhosh Shivan Open Up About Mohanlal's Direction Skills In Barroz Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X