ദിലീപും മഞ്ജുവും മാച്ചല്ലായിരുന്നു; മഞ്ജുവിന് ആ വൈരാ​ഗ്യമുണ്ട്; ഞാൻ നാല് തവണ അവരെ കണ്ടു; സന്തോഷ് വർക്കി

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും മഞ്ജു ജനങ്ങൾക്ക് പ്രിയങ്കരിയാണ്. ബി​ഗ് സ്ക്രീനിൽ മാസ് സീനുകളിൽ തിളങ്ങുന്ന മഞ്ജു ക്യാമറ മാറ്റിയാൽ ഒരു സാധാരണക്കാരിയാണ്. മഞ്ജുവിന്റെ വിനയവും പെരുമാറ്റവും എപ്പോഴും ആരാധകർ എടുത്ത് പറയാറുണ്ട്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു ഇന്ന് തമിഴകത്തും പ്രശസ്തയാണ്.

അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളും തമിഴകത്ത് വിജയം കൊയ്തു. ധനുഷ്, അജിത്ത് എന്നീ രണ്ട് സൂപ്പർ സ്റ്റാറുകളുടെ നായികയാവാനും കഴിഞ്ഞു. വെള്ളരിപട്ടണമാണ് മഞ്ജുവിന്റെ പുതിയ സിനിമ. കഴിഞ്ഞ ദിവസമാണ് സിനിമ റിലീസ് ചെയ്തത്. സൗബിനാണ് സിനിമയിലെ നായകൻ. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

Manju Warrier

മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലാെരാൾ മഞ്ജുവാണ്. ബോക്സ് ഓഫീസ് മൂല്യമുള്ള നടിയായതിനാൽ പ്രതിഫലക്കാര്യത്തിലും നടി മുന്നിലാണ്. ഒന്നരക്കോടിക്കടുത്താണ് തുനിവ് സിനിമയ്ക്ക് മഞ്ജുവിന് ലഭിച്ച പ്രതിഫലം. ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്ന പേരിലറിയപ്പെടുന്ന സന്തോഷ് വർക്കി. സിനിമാ രം​ഗത്ത് താനേറ്റവും കൂടുതൽ ബഹുമാനിക്കുന്ന താരമാണ് മഞ്ജു വാര്യരെന്ന് സന്തോഷ് വർക്കി പറയുന്നു.

ദിലീപും മഞ്ജു വാര്യരും മാച്ചല്ലായിരുന്നു. ദിലീപിന് മഞ്ജുവിന്റെയത്ര ലെവലില്ല. പ്രായത്തിന്റെ ചാപല്യം സംഭവിച്ചതായിരിക്കും. ഇപ്പോഴും നന്നായി അഭിനയിക്കുന്നുണ്ട്. പക്ഷെ പഴയത് പോലെ ഹിറ്റാവുന്നില്ല. ഇപ്പോൾ മോഡേണായി. അവർ മാസ് പടങ്ങൾ ചെയ്യുന്നില്ല. ക്ലാസ് പടങ്ങളാണ് ചെയ്യുന്നത്. നല്ല വ്യക്തിയാണ്. ദിലീപിനോട് വൈരാ​ഗ്യമുണ്ടെന്ന് തോന്നുന്നു. അവർ വളരെ വേദനിച്ചു. ഞാനവരെ നാല് തവണ നേരിട്ട് കണ്ടു. നാല് തവണയും മര്യാദയ്ക്കാണ് എന്നോട് സംസാരിച്ചത്. സ്ട്രോങ് ലേഡിയാണ്.

ഒരു കാലം കഴിഞ്ഞാൽ മഞ്ജു എത്ര നാൾ സിനിമയിൽ ഉണ്ടാവുമെന്ന് അറിയില്ല. സിനിമാ ഫീൽഡിൽ നിന്ന് ഔട്ടാവുമ്പോൾ ആരും ഉണ്ടാവില്ല. ബ്രദർ മാത്രമേ ഉള്ളൂ. നല്ല പേഴ്സണാണ്. വേദനിപ്പിച്ചതിന്റെ വൈരാ​ഗ്യമുണ്ട്. എനിക്ക് മഞ്ജു വാര്യരിൽ നിന്ന് പഠിക്കാനുള്ള കാര്യമാണ് പോസിറ്റിവിറ്റി, സന്തോഷ് വർക്കി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

Manju Warrier, Santhosh Varkey

പൊതുവേ താരങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ച് തുറന്നടിക്കുന്ന വ്യക്തിയാണ് സന്തോഷ് വർക്കി. അടുത്തിടെ നിത്യ മേനോനെ ശല്യപ്പെടുത്തിയ വ്യക്തിയെന്നാരോപിച്ച് സന്തോഷ് വർക്കി മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. പ്രണയാഭ്യർത്ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയ ആളാണ് സന്തോഷ് വർക്കിയെന്നായിരുന്നു നിത്യ മേനോൻ ആരോപിച്ചത്. നിരന്തരം ഫോൺ ചെയ്തു. ലൊക്കേഷനുകളിൽ വന്നു, ഇയാളെക്കൊണ്ട് തന്റെ കുടുംബം പോലും ബുദ്ധിമുട്ടിയെന്നും നിത്യ മേനോൻ തുറന്നടിച്ചു.

പിന്നാലെ മറുപടിയുമായി സന്തോഷ് വർക്കി രം​ഗത്തെത്തി.താൻ ഇഷ്ടം തുറന്ന് പറയുക മാത്രമാണ് ചെയ്തതെന്നും ശല്യപ്പെടുത്തിയില്ലെന്നും സന്തോഷ് വർക്കി വാദിച്ചു. ഇന്ന് സിനിമകളുടെ റിലീസ് ദിവസം സോഷ്യൽ മീഡിയയിൽ താരമാവാറ് സന്തോഷ് വർക്കിയാണ്. സിനിമയെക്കുറിച്ചുള്ള തന്റെ സത്യസന്ധമായ അഭിപ്രായം സന്തോഷ് വർക്കി പറയുന്നു. ഇത് പലപ്പോഴും വിമർശിക്കപ്പെടാറുമുണ്ട്.

മഞ്ജുവിന്റെ പുതിയ സിനിമ വെള്ളരിപട്ടണത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആയിഷ എന്ന സിനിമയ്ക്ക് ശേഷം പുറത്തിറങ്ങുന്ന മഞ്ജുവിന്റെ സിനിമ കൂടിയാണിത്. ആയിഷ വലിയ ഹിറ്റായിരുന്നു. വരാനിരിക്കുന്ന മഞ്ജു വാര്യർ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: manju warrier dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X