മംമ്ത മോഹൻദാസിനോട് ഇഷ്ടം പറഞ്ഞപ്പോൾ, നിത്യയെ മറക്കാനായില്ല; സാനിയക്ക് എന്തിനാണിത്ര ജാഡ: സന്തോഷ് വർക്കി

സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്നയാളാണ് ആറാട്ടണ്ണൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി. കഴിഞ്ഞ ദിവസം നടി ഐശ്വര്യ ലക്ഷ്മിക്ക് കൈ കൊടുത്തപ്പോൾ നടി അവ​ഗണിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി. ഇതിന് മുമ്പ് പല നടിമാരുമായും സന്തോഷ് വർക്കി സൗഹൃദത്തിലാകാൻ ശ്രമിച്ചിട്ടുണ്ട്. സന്തോഷ് വർക്കി തന്നെ നിരന്തരം ശല്യം ചെയ്തെന്ന് നടി നിത്യ മേനോൻ ഒരിക്കൽ ആരോപിച്ചിരുന്നു.

നിത്യയുടെ പരാമർശം വാർത്താ പ്രാധാന്യം നേടി. എന്നാൽ ആരോപണം സന്തോഷ് വർക്കി നിഷേധിച്ചു. ഇപ്പോഴിതാ നിത്യയുടെ ആരോപണവും തുടർന്നുണ്ടായ വിവാദവും തന്നെ ബാധിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് വർക്കി. ബട്ടർഫ്ലെെ എന്റർടെയ്ന്റ്മെന്റ്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Santhosh Varkey  Mamta Mohandas  Nithya Menen

‌‌ട്രൂ ലവ് പറഞ്ഞതിന് എന്നെ പോലുള്ളവർ എത്രയാണ് വിഷമിച്ചത്. നിത്യ മേനോന്റെ കേസിൽ എത്ര ഞാൻ വിഷമിച്ചു. കരഞ്ഞിട്ടില്ല, പക്ഷെ ഒരുപാട് വിഷമിച്ചു. ട്രൂ ലവ് നടക്കില്ല. നിത്യ മേനോൻ ഇപ്പോൾ യെസ് പറഞ്ഞിട്ടും കാര്യമില്ല. എനിക്ക് താൽപര്യമില്ല. അവർ ഞാൻ ഉദ്ദേശിച്ച ആളല്ല. പ്രസ് കോൺഫറൻസ് കണ്ടപ്പോഴാണ് എനിക്ക് മനസിലായത്. നിത്യ മേനോടുള്ള സ്നേ​ഹം എനിക്ക് നഷ്ടപ്പെട്ടു. പണ്ട് പല ആണുങ്ങളും അവരെ വേറെ രീതിയിൽ കാണുന്നു എന്ന് തോന്നുമ്പോൾ വിഷമം തോന്നുമായിരുന്നു. അവർ ഇവിടെ വന്ന് എന്നെക്കുറിച്ച് പലതും പറഞ്ഞല്ലോ. അതിന് ശേഷം എന്റെ മനസിൽ നിന്ന് പോയി.

അനാർക്കലി മരിക്കാർ എന്നെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. നിത്യ മേനോനും ഇത് പോലെ കൈകാര്യം ചെയ്യാമായിരുന്നെന്ന് അന്ന് കമന്റുകൾ വന്നു. ഞാനെങ്ങനെയുള്ള മനുഷ്യനാണെന്ന് അടുത്തിടപഴകുന്നവർക്ക് അറിയാം. നിത്യ മേനോനുമായി ഇടപഴകാൻ ചാൻസ് തന്നിട്ടില്ല. പുറമേക്ക് കാണുന്നത് പോലെയല്ല ഞാൻ. അടുത്തി‌ടപഴകുമ്പോൾ തന്നെക്കുറിച്ച് ആളുകളുടെ മനോഭാവം മാറുന്നുണ്ടെന്നും സന്തോഷ് വർക്കി പറയുന്നു.

Santhosh Varkey  Mamta Mohandas  Nithya Menen

അങ്ങോട്ട് പോയി പരിചയപ്പെടുമ്പോൾ ആകെ മൈൻഡ് ചെയ്യാതെ പോയത് സാനിയ ഇയപ്പനാണ്. സാനിയക്ക് ജാ‍ഡയുണ്ട്. അന്ന് എന്നെയും പെരേരെയും അവ​ഗണിച്ചപ്പോൾ വിഷമം തോന്നി. മഞ്ജു വാര്യർ പോലും എനിക്ക് കെെ തന്നിട്ടുണ്ട്. സാനിയ ഇത്ര അഹങ്കരിക്കേണ്ട ആവശ്യമെന്താണ്. ​ഗ്ലാമർ റോൾ ചെയ്യാൻ മാത്രം അറിയൂയെന്നും സന്തോഷ് വർക്കി വിമർശിച്ചു.

നിത്യ മേനോന്റെ അമ്മ എന്നെ തെറി വിളിച്ചിട്ടുണ്ട്. നിത്യയുടെ അച്ഛൻ നല്ല മനുഷ്യനാണ്. അതുകൊണ്ടാണ് എന്റെ പേരിൽ കേസ് വരാതിരുന്നത്. ഒരു സ്റ്റേജ് കഴിഞ്ഞപ്പോൾ എനിക്ക് നിത്യ മേനോനെ മറക്കാൻ പറ്റാത്ത അവസ്ഥയായി. മംമ്ത മോഹൻദാസിനോട് എനിക്ക് ഇഷ്ടമാണെന്ന് ഒരിക്കൽ പറഞ്ഞു. നോ, പറ്റില്ലെന്ന് അവർ പറഞ്ഞു. അതോടെ കഴിഞ്ഞു. നിത്യ മേനോനും അത് പോലെ തീർക്കാമായിരുന്നെന്ന് സന്തോഷ് വർക്കി വിമർശിച്ചു. താനിപ്പോൾ പിഎച്ച്ഡി ചെയ്ത് കൊണ്ടിരിക്കുകയാണെന്നും സന്തോഷ് വർക്കി വ്യക്തമാക്കി.

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X