'ഐശ്വര്യ ലക്ഷ്മി എന്നെക്കണ്ടത് സൈക്കോയെ പോലെ; സംസാരിച്ച ശേഷം മീഡിയയോട് ആവശ്യപ്പെട്ടത് ഞാനറിഞ്ഞു'

അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയ വ്യക്തിയാണ് സന്തോഷ് വർക്കി. പുതിയ റിലീസ് സിനിമകളെക്കുറിച്ച് സന്തോഷ് വർക്കി പറയുന്ന അഭിപ്രായം പലപ്പോഴും കൗതുകമാവാറുണ്ട്. ഇതിനിടെ ആറാട്ടണ്ണൻ എന്ന വിളിപ്പേരും സന്തോഷ് വർക്കിക്ക് വന്നു. നടി നിത്യ മേനോൻ സന്തോഷ് വർക്കിക്കെതിരെ ഉന്നയിച്ച ആരോപണം വിവാ​ദമായിരുന്നു. നിരന്തരം തന്നെ ശല്യപ്പെടുത്തിയിരുന്ന വ്യക്തിയായിരുന്നു ഇയാളെന്നും സഹികെട്ട് മാതാപിതാക്കൾ പരാതി കൊടുക്കാൻ തുനിഞ്ഞിരുന്നെന്നും നിത്യ വെളിപ്പെടുത്തി.

ഫോണിൽ വിളിച്ച് നിരന്തരം ശല്യമായിരുന്നു. നമ്പറുകൾ മാറ്റിയിട്ടും ശല്യം തുടർന്നു. പൊതുസ്ഥലങ്ങളിൽ തന്നെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നും നിത്യ മേനോൻ തുറന്നടിച്ചു. പിന്നാലെ മറുപടിയുമായി സന്തോഷ് വർക്കിയെത്തി. ഇഷ്ടപ്പെട്ടതിന് നിത്യ തന്നെ അവ​ഹേളിച്ചെന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും സന്തോഷ് വർക്കി പറഞ്ഞു.

ഇപ്പോഴിതാ മറ്റൊരു നടിക്കെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് സന്തോഷ് വർക്കി. ഐശ്വര്യ ലക്ഷ്മി തന്നെ അവ​ഗണിച്ചെന്നും സെെക്കോയെ പോലെ കണ്ടെന്നുമാണ് സന്തോഷ് വർക്കി പറയുന്നത്.

Aishwarya Lakshmi, Santhosh Varkey

'നീലവെളിച്ചം പടം കാണാൻ തിയറ്ററിൽ പോയപ്പോൾ ഐശ്വര്യ ലക്ഷ്മി വന്നിട്ടുണ്ടായിരുന്നു. അന്ന് പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗത്തിന്റെ പ്രസ് മീറ്റ് നടക്കാൻ പോവുകയാണ്. ഐശ്വര്യ ലക്ഷ്മി വന്നപ്പോൾ ഞാൻ സാധാരണ പോലെ സംസാരിക്കാൻ പോയതാണ്. പക്ഷെ അവർ പ്രത്യേക രീതിയിലാണ് പെരുമാറിയത്. എന്റെയൊപ്പം എടുത്ത വീഡിയോ ഇടേണ്ടെന്ന് അവർ മീഡിയയോട് പറഞ്ഞ സന്ദേശം എനിക്ക് കിട്ടി. നൈസായിട്ട് ഒഴിവാക്കുകയാണ് ചെയ്തത്'

'നടിമാർ ഇങ്ങനെയാണ്. നടൻമാർക്ക് എന്ത് നേടിയാലും അഹങ്കാരം ഉണ്ടാവില്ല. നടിമാർ പെട്ടെന്ന് മാറും. മണിരത്നത്തിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ വന്ന വഴി മറന്നിട്ടുണ്ടാവും. എന്നെ ഒരു സൈക്കോയെ പോലെയാണ് കണ്ടത്. ലാലേട്ടനോടൊപ്പം എപ്പോഴാണ് അഭിനയിക്കുന്നതെന്ന് ഞാൻ ചോദിച്ചു. നൈസായി ഒഴിഞ്ഞ് മാറി. കുറച്ച് നേരം സംസാരിച്ച വീഡിയോയുണ്ടായിരുന്നു. എന്തെങ്കിലുമാവട്ടെ'

Aishwarya Lakshmi

'വലിയ ജാഡ. സിനിമാ നടിമാർ വിവാഹം കഴിക്കുക വലിയ ബിസിനസുകാരെയും പ്രൊഡ്യൂസർമാരെയുമെല്ലാം. അവരുടെ ജീവിതം അങ്ങനെയാണ്. അത്രയും ലക്ഷ്വറി ലൈഫാണ്. സാധാരണക്കാരെ ഉൾക്കൊള്ളാൻ പറ്റില്ല. നിത്യ മേനോൻ ഇതുവരെ എന്തുകൊണ്ടാണ് എന്നെ ഇഷ്ടമല്ലാത്തതെന്ന് പറഞ്ഞിട്ടില്ല. ഇനി എനിക്ക് ഇവരാരെയും വേണ്ട. ഇവരെല്ലാം കണക്കാണ്,' സന്തോഷ് വർക്കി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ഐശ്വര്യ ലക്ഷ്മി.

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ തമിഴകത്ത് പ്രശസ്തിയാർജിച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. സിനിമയുടെ രണ്ടാം ഭാ​ഗം ഏപ്രിൽ 28 ന് റിലീസ് ചെയ്യും. പൂങ്കുഴലി എന്ന കഥാപാതരത്തെയാണ് ഐശ്വര്യ സിനിമയിൽ അവതരിപ്പിക്കുന്നത്.

പൊന്നിയിൻ സെൽവന്റെ ഒന്നാം ഭാ​ഗത്തിന്റെ റിലീസിന് ശേഷം ഗട്ട ഗുസ്തി എന്ന തമിഴ് സിനിമയിലും ഐശ്വര്യ ലക്ഷ്മി പ്രധാന വേഷം ചെയ്തു. ഈ സിനിമയും ഹിറ്റായി. . തെലുങ്കിൽ അടുത്തിടെ ചെയ്ത അമ്മു എന്ന സിനിമയിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൈ നിറയെ അവസരങ്ങളുമായി കരിയറിലെ ഏറ്റവും മികച്ച് സമയത്ത് നിൽക്കുകയാണ് ഐശ്വര്യ ലക്ഷ്മിയെന്നാണ് ആരാധകർ പറയുന്നത്. മലയാളത്തിൽ കിം​ഗ് ഓഫ് കോത്തയാണ് ഐശ്വര്യ ലക്ഷ്മിയുടെ വരാനിരിക്കുന്ന സിനിമ. ഒടുവിൽ റിലീസ് ചെയ്ത കുമാരി എന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മായനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളാണ് മലയാളത്തിൽ ഐശ്വര്യ ലക്ഷ്മിയ്ക്ക് സ്വീകാര്യത നൽകിയത്. ഇതേ വിജയ ഫോർമുല മറുഭാഷകളിലും ഐശ്വര്യക്ക് ആവർത്തിക്കാനാവുന്നു.

Read more about: aishwarya lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X