ഇയാൾ ഡോക്ടറാണോ? എനിക്ക് സംശയമുണ്ട്; എവിടെ നിന്നാണ് ഡി​ഗ്രി? ഫാൻസിന് നാണക്കേട്; റോബിനെതിരെ സന്തോഷ് വർക്കി

റോബിനെതിരെയുള്ള വിമർശനങ്ങൾ നാൾക്കു നാൾ കൂടി വരികയാണ്. എങ്ങനെ ഇതിനെ പ്രതിരോധിക്കാമെന്ന ആലോചനയിലാണ് ഫാൻസ്.

ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ ആഴ്ചകളായി വിമർശനം ശക്തമാവുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ‌ മാത്രമെടുത്താൽ റോബിനെ വിമർശിച്ച് കൊണ്ട് നിരവധി പ്രസ്താവനകളും എഴുത്തുകളും സോഷ്യൽ മീഡിയയിൽ വന്നു.

നേരത്തെയും റോബിനെതിരെ വിമർശനമുണ്ടായിരുന്നെങ്കിലും അതിത്രയും കടുത്തിരുന്നില്ല. ആരാധകരുടെ പിന്തുണ കൊണ്ട് പ്രതിരോധിക്കാൻ പറ്റാത്ത തരത്തിൽ റോബിൻ സോഷ്യൽ മീഡിയ റോസ്റ്റിം​ഗിനിരയാവുന്നു.

ബി​ഗ് ബോസിന്റെ അഞ്ചാം സീസൺ തുടങ്ങാനിരിക്കെയാണ് ഈ സംഭവ വികാസങ്ങളെന്നതും ശ്രദ്ധേയമാണ്. റോബിന്റെ പ്രശസ്തിക്ക് എന്തും സംഭവിക്കാൻ സാധ്യതയുള്ള സാഹചര്യമാണിപ്പോൾ.

കഴിഞ്ഞ ദിവസങ്ങളിൽ റോബിനെതിരെ ആരോപണവുമായി നിരവധി പേർ വന്നു. റോബിൻ പൊതുവേദികളിൽ അലറുന്നത് അരോചകമാണെന്നും പലരും അഭിപ്രായപ്പെട്ടു.

Robin Radhakrishnan

സമാന പ്രതികരണം നടത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ താരമായ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി. ഫോക്കസ് മീഡിയയോടാണ് പ്രതികരണം.

വിദ്യാഭ്യാസമുള്ള ആളാണോ ഇങ്ങനെ പെരുമാറുന്നതെന്ന് സന്തോഷ് വർക്കി ചോദിക്കുന്നു. 'ഞാൻ പണ്ടേ പറഞ്ഞതാണ് അയാളെക്കുറിച്ച്. റോബിൻ പൈസ കൊടുത്താണ് എംബിബിഎസ് നേടിയതെന്ന് നേരത്തെ പറഞ്ഞില്ലേ, അത് തന്നെയാണ് കാണിക്കുന്നത്'

'ഒരു ഡോക്ടർ ഇങ്ങനെയാണോ കാണിക്കുന്നത്. ഇയാൾക്കിപ്പോൾ എത്ര ഫോളോവേഴ്സ് ഉണ്ട്. ഭയങ്കര അഗ്രസീവാണ്. ഒട്ടും യുക്തിപരമായല്ല പെരുമാറുന്നത്'

'ഒരു ഡോക്ടർ ഒരിക്കലും ഇമോഷണലാവാൻ പാടില്ല. അയാൾ യുക്തി പൂർവം പെരുമാറണം. ഇയാളെവിടത്തെ ഡോക്ടറാണ്. ഞാൻ പണ്ടേ പറഞ്ഞതാണിയാളെക്കുറിച്ച്'

'അന്ന് ഇവരെല്ലാം അറ്റാക്ക് ചെയ്തു. ഇയാൾ എവിടെ നിന്നാണ് എംബിബിഎസ് എടുത്തത്. വെറുതെയല്ല എംഡി എടുക്കാത്തത്. ഇയാളുടെ ഡോക്ടർ ഡി​ഗ്രിയിൽ എനിക്ക് സംശയമുണ്ട്,' സന്തോഷ് വർക്കി പറഞ്ഞു.

അടുത്ത ബി​ഗ് ബോസ് സീസൺ വരുന്നതോടെ റോബിന്റെ കാലം കഴിയുമെന്നും സന്തോഷ് വർക്കി പറയുന്നു. 'ഇയാൾ സാധാരണക്കാരനാണ്. പക്ഷെ സ്മാർട്ടാണ്'

Robin Radhakrishnan

'ബി​ഗ് ബോസിൽ റണ്ണറപ്പ് പോലും ആവാതെ ഇത്രയും നേടിയതിൽ സമ്മതിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കാശുണ്ടാക്കി. കോടിക്കണക്കിന് രൂപയും കാറും നല്ല പെണ്ണിനെയും കിട്ടി'

'അവന്റെ ഫാൻസുകാർക്ക് നാണക്കേടാണ്. ഞാൻ പണ്ടേ പറഞ്ഞതാണ് ഇയാൾ ജെനുവിനല്ലെന്ന്. അധിക കാലം നിൽക്കാൻ പോവുന്നില്ല'

റോബിന്റെ പുതിയ സിനിമ വിജയിക്കില്ലെന്നും രണ്ട് വാച്ച് വെച്ച് അഭിനയിക്കുന്നെന്നും സന്തോഷ് വർക്കി പരിഹസിച്ചു.

റോബിൻ രാധാകൃഷ്ണൻ എന്ന തരം​ഗം അവസാനിക്കാൻ പോവുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ പലരുടെയും വിലയിരുത്തൽ. കുറച്ച് നാളുകൾക്കുള്ളിൽ ബി​ഗ് ബോസിന്റെ അഞ്ചാം സീസൺ തുടങ്ങും. ബി​ഗ് ബോസ് പ്രേക്ഷകരാണ് റോബിന്റെ ആരാധകരിൽ കൂടുതലും.

ഇവരെല്ലാം അ‍ഞ്ചാം സീസണിൽ ശ്രദ്ധ നൽകും. ഇതോടെ റോബിന്റെ താരപ്രഭ മങ്ങുമെന്നാണ് പലരും പറയുന്നത്. അതേസമയം റോബിനെ അങ്ങനെ ഒഴിവാക്കില്ലെന്നും തങ്ങളുടെ പ്രിയപ്പെട്ടവനാണെന്നും പറയുന്ന ആരാധകരുമുണ്ട്.

കുറച്ച് നാളുകൾക്കുള്ളിൽ റോബിന്റെ ലൈം ലൈറ്റ് ജീവിതത്തിന്റെ ഭാവി അറിയാം. ബി​ഗ് ബോസ് എന്ന ലേബലനിപ്പുറത്ത് സിനിമയിലോ മറ്റോ ശ്രദ്ധിക്കപ്പെടാനായാൽ റോബിന് ​ഗുണകരമാവും.

ഡീ ​ഗ്രേഡിം​ഗ് കുറയ്ക്കുക എന്നതാണ് റോബിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. പൊതുവേദികളിലെ റോബിന്റെ പെരുമാറ്റം മാറ്റേണ്ടതുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു. മാർച്ച് 26 നാണ് ബി​ഗ് ബോസിന്റെ അഞ്ചാം സീസൺ തുടങ്ങാൻ പോവുന്നത്.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X