പ്രണയിച്ച് നടന്നത് പോലെയാണ് ഇപ്പോഴും; ഭര്‍ത്താവെന്ന നിലയില്‍ പെര്‍ഫെക്ട് ആണ്, ജയസൂര്യയെ കുറിച്ച് ഭാര്യ സരിത

വീണ്ടും മികച്ച നടനുള്ള അംഗീകാരം നേടിയതിന്റെ സന്തോഷത്തിലാണ് നടന്‍ ജയസൂര്യ. ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയിലെ അഭിനയത്തിനാണ് ജയനെ തേടി രണ്ടാമതും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തുന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ ജയസൂര്യയ്ക്കുള്ള ആശംസാപ്രവഹാമായിരുന്നു. നല്ല അഭിനയം കാഴ്ച വെച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ജയസൂര്യയ്ക്ക് സാധിക്കുന്നുണ്ടെന്ന് തന്നെയാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

ഹോട്ട് ലുക്കിൽ കരിഷ്മ തന്ന, നടിയുടെ കിടിലൻ ചിത്രങ്ങൾ കാണാം

അതേ സമയം സിനിമയും മറ്റ് തിരക്കുകളുമായി നടക്കുന്ന ജയസൂര്യയുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഭാര്യ സരിതയും രണ്ട് മക്കളുമടങ്ങുന്നതാണ് ജയന്റെ കുടുംബം. ഫാഷന്‍ ഡിസൈനര്‍ കൂടിയായ സരിത ഭര്‍ത്താവിന് എല്ലാവിധ പിന്തുണകളും നല്‍കി കൂടെ തന്നെയുണ്ട്. തങ്ങള്‍ പ്രണയിച്ച് നടന്ന കാലത്തുള്ള അതേ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ ജയസൂര്യയും സരിതയും ഒരുമിച്ച് പറഞ്ഞ് വെക്കുന്നത്.

ഭര്‍ത്താവെന്ന നിലയ്ക്ക് ജയസൂര്യ പെര്‍ഫെക്ട് ആണ്

''ഒരു ഭര്‍ത്താവെന്ന നിലയ്ക്ക് ജയസൂര്യ പെര്‍ഫെക്ട് ആണെന്നാണ് സരിത പറയുന്നത്. അദ്ദേഹം എപ്പോഴും കൂള്‍ ആണ്. നമ്മള്‍ ടെന്‍ഷന്‍ അടിച്ച് നില്‍ക്കുകയാണെങ്കിലും നമ്മളെ കൂള്‍ ആക്കാനുള്ള കഴിവ് ജയനുണ്ട്. പ്രണയിച്ചിരുന്നപ്പോള്‍ പോലെ എവിടെ ആണെങ്കിലും ഇടയ്ക്ക് ഫോണ്‍ ചെയ്യുന്ന ശീലം ഇപ്പോഴും മാറിയിട്ടില്ല. ഇത് തന്നെയാണ് ജയസൂര്യയ്ക്കും പറയാനുള്ളത്. പ്രണയിച്ച് നടന്നിരുന്ന കാലത്തുള്ള അതേ തീവ്രത ഇപ്പോഴും ഞങ്ങളുടെ ബന്ധത്തിലുണ്ട്. പരസ്പരം സംസാരിക്കാതെ തന്നെ പറയാന്‍ പോവുന്ന കാര്യമെന്താണെന്ന് മനസ്സിലാക്കാനാവും.

കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാറുണ്ട്

അതേ പോലെ തന്നെ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി താന്‍ ശ്രദ്ധിക്കാറുണ്ടെന്നും ജയസൂര്യ വ്യക്തമാക്കുന്നു. വീട്ടിലെത്തിയാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു. മുന്‍പൊത്തെ പെട്ടെന്ന് എടുത്ത് ചാടി തീരുമാനമെടുക്കുന്ന സ്വഭാവമായിരുന്നു തന്റേത്. ഇപ്പോള്‍ താന്‍ അങ്ങനെയല്ല. അതൊക്കെ മാറി. എന്റെ ശരികളില്‍ സരിത കൂടെ നില്‍ക്കുമായിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തില്‍ എപ്പോഴും ഒരു സൗഹൃദമുണ്ടാകണം എന്നാണ് സരിതയും ജയസൂര്യയും ഒരുപോലെ പറയുന്നത്.

പരസ്പരവിശ്വാസം ഉണ്ടെങ്കില്‍ കുടുംബജീവിതം മനോഹരമായിരിക്കും

ഞാന്‍ ഭര്‍ത്താവാണ് എന്ന അഹം ഉള്ളില്‍ വെച്ചാല്‍ അത് നിലനില്‍ക്കില്ല. ഭാര്യയ്ക്ക് ഭാര്യയുടേതായ സ്വതന്ത്ര്യം കൊടുക്കണം. കല്യാണം കഴിച്ചെന്ന് കരുതി അവരുടെ താത്പര്യങ്ങളെ ചങ്ങലയ്ക്ക് ഇടരുത്. അങ്ങനെ മൂലയ്ക്ക് ഇടേണ്ട ആളല്ല സ്ത്രി എന്നും ജയന്‍ പറയുന്നു. പരസ്പരവിശ്വാസം ഉണ്ടെങ്കില്‍ കുടുംബജീവിതം മനോഹരമായിരിക്കും എന്ന സന്ദേശമാണ് ജയസൂര്യയും ഭാര്യയും ഡിസൈനറുമായ സരിത ജയസൂര്യയും ആരാധകരുമായി പങ്കുവെക്കുന്നത്.

Recommended Video

Kerala State Film Awards 2020 Winners List: Jayasurya, Anna Ben, The Great Indian Kitchen Win Big!
പരാജയങ്ങളെ കുറിച്ച് ജയസൂര്യ

പരാജയങ്ങളില്‍ നിന്ന് താന്‍ മറികടക്കുന്നത് എങ്ങനെയാണെന്നും നടന്‍ സൂചിപ്പിച്ചിരുന്നു. ഒരു പരാജയം സംഭവിക്കുമ്പോള്‍ അതിന്റെ കാരണം അന്വേഷിക്കുകകയും അത് ആവര്‍ത്തിക്കാതെ ഇരിക്കാനും ശ്രമിക്കാറുണ്ട്. വിജയിച്ച വ്യക്തികള്‍ വിജയത്തില്‍ നിന്നും ഒരു പാഠവും പഠിച്ചിട്ടുണ്ടാവില്ല. പക്ഷേ ഞാന്‍ പരാജയങ്ങളില്‍ നിന്നും പല കാര്യങ്ങളും പഠിച്ചിട്ടുണ്ട്. ഇനിയും പരാജയം ഉണ്ടാവും. അതില്‍ നിന്ന് പുതിയ കാര്യങ്ങള്‍ പഠിക്കും.

More from Filmibeat

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X